ബരാക്ക് ഒബാമ
ബരാക്ക് ഒബാമ

'ആരുടേയും കൈകൾ ശുദ്ധമല്ല, സംഘർഷത്തിന്റെ മുഴുവൻ സത്യവും അംഗീകരിക്കേണ്ടതുണ്ട്' : ബരാക് ഒബാമ

പ്രതിസന്ധി പരിഹരിക്കാനുള്ള ഏക മാർഗം ഈ യാഥാർഥ്യങ്ങൾ അംഗീകരിക്കുക മാത്രമാണ്. നിരപരാധികൾ ഇരുവശത്തും മരിക്കുന്നു
Updated on
1 min read

ഇസ്രയേൽ- ഗാസ സംഘർഷത്തെ അപലപിച്ച് മുൻ അമേരിക്കൻ പ്രസിഡന്റ് ബരാക് ഒബാമ. ദീർഘകാലമായി നിലനിന്നിരുന്ന സംഘർഷം ഇപ്പോൾ വീണ്ടും ഉയർന്നു വന്നിരിക്കുകയാണ്. ഇസ്രയേൽ ഹമാസ് സംഘർഷത്തിൽ ഇരു ഭാഗത്തും തെറ്റുകൾ സംഭവിച്ചിട്ടുണ്ടെന്നും സമൂഹ മാധ്യമങ്ങൾ ഭിന്നത കൂടുതൽ രൂക്ഷമാക്കുകയാണെന്നും ഒബാമ പറഞ്ഞു. ഇപ്പോൾ ഗാസയിൽ നടന്നുകൊണ്ടിരിക്കുന്ന സംഘർഷങ്ങളുടെ മുഴുവൻ സത്യവും ഏറ്റെടുക്കാൻ അമേരിക്കക്കാർ തയാറാവണമെന്ന് അദ്ദേഹം ആഹ്വനം ചെയ്തു. സംഘർഷത്തിന്റെ ഉത്തരവാദിത്വം എല്ലാവർക്കുമുണ്ട്.

ബരാക്ക് ഒബാമ
ഇസ്രയേൽ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടത് 88 യുഎൻ സ്റ്റാഫ് അംഗങ്ങൾ ; രേഖപ്പെടുത്തിയതിൽ ഏറ്റവും ഉയർന്ന സംഖ്യ

"പ്രശ്നം പരിഹരിക്കണമെങ്കിൽ, നിങ്ങൾ മുഴുവൻ സത്യവും ഉൾക്കൊള്ളണം, ആരുടേയും കൈകൾ ശുദ്ധമല്ലെന്ന് അംഗീകരിക്കണം - നാമെല്ലാവരും ഒരു പരിധിവരെ ഈ സാഹചര്യങ്ങളിൽ പങ്കാളികളാണ്," 'പോഡ് സേവ് അമേരിക്ക' എന്ന പോഡ്‌കാസ്റ്റിന് നൽകിയ അഭിമുഖത്തിൽ ഒബാമ പറഞ്ഞു. ഹമാസിന്റെ നടപടികളും പലസ്തീൻ പ്രദേശങ്ങളിൽ ഇസ്രയേലിന്റെ അധിനിവേശവും ഭയാനകവും അസഹനീയവുമാണ്.

പ്രതിസന്ധി പരിഹരിക്കാനുള്ള ഏക മാർഗം യാഥാർഥ്യങ്ങൾ അംഗീകരിക്കുക മാത്രമാണ്. യഹൂദ ജനതയുടെ ചരിത്രവും ആന്റി സെമിറ്റിസത്തിന്റെ ഭ്രാന്തും അവഗണിക്കരുത്. നിരപരാധികൾ ഇരുവശത്തും മരിക്കുന്നുണ്ട്. സോഷ്യൽ മീഡിയ സംവാദത്തെ ധ്രുവീകരിക്കുകയും ആളുകൾ അവരുടെ സ്വന്തം ധാർമിക നിരപരാധിത്തം മാത്രം സംരക്ഷിക്കുന്ന ഒരു ഇടം സൃഷ്ടിക്കുകയും ചെയ്തുവെന്ന് ഒബാമ വിമർശിച്ചു.

ബരാക്ക് ഒബാമ
ഒരു മാസം പിന്നിടുന്ന ഇസ്രയേൽ - ഹമാസ് സംഘർഷം; കൊല്ലപ്പെട്ടത് പതിനായിരത്തോളം പേര്‍

ഗാസ സിറ്റിയിലും പ്രദേശത്തിന്റെ വടക്കൻ ഭാഗങ്ങളിലും ഹമാസിനെതിരെ ഇസ്രയേൽ സൈന്യം ആക്രമണം നടത്തുന്നതിനിടെയാണ് മുൻ അമേരിക്കൻ പ്രസിഡന്റിന്റെ പരാമർശം. സംഘർഷത്തിൽ തനിക്ക് കുറ്റബോധമുണ്ടെന്ന് ഒബാമ ചൂണ്ടിക്കാട്ടി. " ഇത് കാണുമ്പോൾ ഞാൻ പിറകോട്ട് ചിന്തിക്കുകയാണ്. ഈ സംഘര്‍ഷ ങ്ങള്‍ തടയാൻ ഞാൻ പ്രസിഡന്റായിരുന്നെങ്കിൽ എന്ത് ചെയ്തേനെ ? എന്നാലും എനിക്കെന്തെങ്കിലും ചെയ്യാൻ സാധിക്കുമായിരുന്നോ എന്നും ഞാൻ അത്ഭുതപ്പെടുന്നു," അദ്ദേഹം വ്യക്തമാക്കി.

ബരാക്ക് ഒബാമ
'ഗാസയില്‍ അണുബോംബ് പ്രയോഗിക്കാം'; വിവാദ പ്രസ്താവനയില്‍ ഇസ്രയേല്‍ മന്ത്രിക്ക് വിലക്ക്, അപലപിച്ച് നെതന്യാഹു

ഒക്ടോബർ 7 ന് ആരംഭിച്ച ഇസ്രയേൽ സംഘർഷങ്ങളിൽ ഗാസയിൽ ഇതുവരെ പതിനായിരത്തിനടുത്ത് ആളുകൾ കൊല്ലപ്പെട്ടിട്ടുണ്ട്. ഇസ്രയേലിൽ ഹമാസ് നടത്തിയ ആക്രമണങ്ങളിൽ 1400 പേരും കൊല്ലപ്പെട്ടു. സംഘർഷം ആരംഭിച്ച് ഒരു മാസം പിന്നിടുമ്പോഴും ഗാസയിൽ ഇസ്രയേലിന്റെ കടുത്ത വ്യോമാക്രമണങ്ങൾ തുടരുകയാണ്.

logo
The Fourth
www.thefourthnews.in