സഹോദരിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം; അക്രമിയെ കവണ ഉപയോഗിച്ച് നേരിട്ട് പതിമൂന്നുകാരൻ

സഹോദരിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം; അക്രമിയെ കവണ ഉപയോഗിച്ച് നേരിട്ട് പതിമൂന്നുകാരൻ

പതിനേഴു വയസുകാരനാണ് അക്രമിയെന്നാണ് വിവരം
Updated on
1 min read

എട്ടു വയസുകാരിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച അക്രമിയെ കവണ കൊണ്ട് നേരിട്ട് സഹോദരൻ. അമേരിക്കയിലെ മിഷിഗണിലാണ് സംഭവം. വീട്ടിന്റെ പിൻവശത്ത് കളിച്ചുകൊണ്ടിരുന്ന പെൺകുട്ടിയെ കാട്ടിൽനിന്നിറങ്ങി വന്ന അക്രമിയാണ് തട്ടിക്കൊണ്ടുപോകാൻ ശ്രമിക്കുകയായിരുന്നു.

പെൺകുട്ടിയുടെ വായപൊത്തിപ്പിടിച്ചശേഷം തട്ടിക്കൊണ്ടുപോകാനായിരുന്നു അക്രമിയുടെ ശ്രമം. ഇതുകണ്ട പെൺകുട്ടിയുടെ പതിമൂന്നു വയസുകാരനായ സഹോദരൻ അക്രമിയുടെ നെറ്റിയിലും നെഞ്ചിലും കവണ എയ്ത് പ്രതിരോധിച്ചു. കവണ കൊണ്ടുള്ള പ്രഹരത്തിൽ അക്രമിക്ക് കാര്യമായ മുറിവുകളുണ്ടായതായാണ് വിവരം.

മറ്റൊരു കുടുംബാംഗം നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്. പതിനേഴു വയസുകാരനാണ് അക്രമിയെന്നാണ് മിഷിഗൺ പോലീസ് നൽകിയ വിവരം.

തട്ടിക്കൊണ്ടുപോകൽ, കുട്ടികളെ പ്രലോഭിപ്പിക്കൽ, കൊലപാതകത്തേക്കാൾ മാരകമായ ഉപദ്രവം, ആക്രമണം എന്നീ കുറ്റങ്ങളാണ് അക്രമിക്കെതിരെ ചുമത്തിയിരിക്കുന്നത്. കൂടുതൽ വിവരങ്ങൾ പോലീസ് വെളിപ്പെടുത്തിയിട്ടില്ല.

logo
The Fourth
www.thefourthnews.in