മൂന്ന് വർഷമെടുത്ത് ഒരു അപൂർവ ഫോട്ടോ!

മൂന്ന് വർഷമെടുത്ത് ഒരു അപൂർവ ഫോട്ടോ!

ബ്രസീലിലെ കൂറ്റന്‍ ക്രൈസ്റ്റ് ദ റിഡീമറിന്റെ പുതിയ ഫോട്ടോ ഇന്റർനെറ്റിൽ തരംഗമാണ്
Updated on
1 min read

ഒരു ചിത്രമെടുക്കാന്‍ എത്ര നാള്‍ വേണം? വളരെ പ്രയാസമേറിയതാണെങ്കില്‍ ദിവസങ്ങളും ആഴ്ചകളുമെടുത്തേക്കാം. എന്നാല്‍ മൂന്ന് വര്‍ഷത്തെ പരിശ്രമത്തിലൂടെ ഒരപൂര്‍വ ചിത്രം ക്ലിക്ക് ചെയ്തിരിക്കുകയാണ് ബ്രസീലില്‍ നിന്നുള്ള ഫോട്ടോഗ്രാഫര്‍ ലിയോനാര്‍ഡോ സെന്‍സ്.

പറഞ്ഞു വന്നാല്‍ ലോകത്താകമാനം പരിചിതമാണ് ഫോട്ടോയുടെ പരിസരം. ബ്രസീലിലെ കൂറ്റന്‍ ക്രൈസ്റ്റ് ദ റിഡീമര്‍. ഇത്ര സുപരിചിതമായൊരു പ്രതിമയെ പകര്‍ത്താന്‍ മൂന്ന് വര്‍ഷമോ എന്ന് അത്ഭുതപ്പെടേണ്ട. അത്രയ്ക്ക് മനോഹരവും അപൂര്‍വവുമാണ് ചിത്രം.

ബ്രസീലിയന്‍ തലസ്ഥാനമായ റിയോ ഡിജനീറോയുലെ തിജൂക്ക ദേശീയപാര്‍ക്കിലുള്ള കൊര്‍ക്കോവാഡോ മലയിലാണ് ക്രിസ്തുവിന്‌റെ 98 അടി ഉയരമുള്ള പ്രതിമ സ്ഥിതി ചെയ്യുന്നത്. ആശിര്‍വാദരൂപത്തില്‍ ഉയര്‍ത്തിപ്പിടിച്ച ഇരുകളില്‍ ചന്ദ്രനെ താങ്ങി നിര്‍ത്തുന്നത് പോലെയാണ് സെന്‍സ് പകർത്തിയ ഫോട്ടോ. കഴിഞ്ഞ ഞായറാഴ്ച എടുത്ത ചിത്രം ഇതിനോടകം സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്.

റിയോ ഡി ജനീറോയില്‍ ചുറ്റി നടന്ന് ചിത്രങ്ങളെടുക്കുന്നത് 2005 മുതല്‍ തന്നെ ലിയോനാര്‍ഡോയുടെ പതിവായിരുന്നു. ചന്ദ്രന്‌റെ സഞ്ചാരവും അത് പ്രതിമയുടെ കൈകളില്‍ പ്രതീക്ഷിച്ചതുപോലെ എത്തുന്ന സമയവുമെല്ലാം മൂന്ന് വര്‍ഷത്തോളമെടുക്ക് നിരീക്ഷിച്ചാണ് അദ്ദേഹം തന്‌റെ സ്വപ്‌ന ചിത്രം പകര്‍ത്തിയത്. ചന്ദ്രന്‍ ക്രൈസ്റ്റ് ദി റിഡീമറിന് മുകളിലായി വരുന്ന കൃത്യമായ സമയവും തീയതിയും കണ്ടെത്തുന്നതിനായി പലതരം ആപ്ലിക്കേഷനുകളും ഉപയോഗിച്ചു.

ക്രൈസ്റ്റ് ദ റിഡീമര്‍ പ്രതിമയ്ക്ക് 11 കിലോമീറ്ററിലേറെ ദൂരെ, നിറ്റൈറോയിലെ ഇക്കാരായ് ബീച്ചില്‍ നിന്നാണ് ലിയോനാര്‍ഡോ ഈ ചിത്രം പകര്‍ത്തിയത്. സൂര്യന്റെയും ചന്ദ്രന്റെയും ഏറ്റവുമടുത്തുള്ള ചിത്രങ്ങള്‍ പകര്‍ത്താന്‍ കഴിയുന്ന ഒരു പുതിയ ലെന്‍സും രണ്ട് വര്‍ഷം മുന്‍പായി ലിയോനാര്‍ഡോ വാങ്ങിയിരുന്നു.

logo
The Fourth
www.thefourthnews.in