രണ്ടായിരത്തോളം ലോകപ്രശസ്ത അഭിമുഖങ്ങള്‍; വിഖ്യാത  ടെലിവിഷന്‍ അവതാരകന്‍ മൈക്കല്‍ പാര്‍ക്കിന്‍സന് വിട

രണ്ടായിരത്തോളം ലോകപ്രശസ്ത അഭിമുഖങ്ങള്‍; വിഖ്യാത ടെലിവിഷന്‍ അവതാരകന്‍ മൈക്കല്‍ പാര്‍ക്കിന്‍സന് വിട

1971ല്‍ ബിബിസിയിലെ ആദ്യ ഷോ ആയ 'പാര്‍ക്കിന്‍സണ്‍' തുടക്കത്തില്‍ തന്നെ വലിയ ജനശ്രദ്ധ പിടിച്ചുപറ്റി. 11 വര്‍ഷം നീണ്ടുനിന്ന ഈ ടോക്ക് ഷോ നൂറോളം എപ്പിസോഡുകള്‍ പിന്നിട്ടു.
Updated on
1 min read

വിഖ്യാത ടെലിവിഷന്‍ അവതാരകന്‍ മൈക്കല്‍ പാര്‍ക്കിന്‍സണ്‍ (88) അന്തരിച്ചു. ബുധനാഴ്ച വൈകിട്ടായിരുന്നു അന്ത്യം. ക്യാന്‍സർ രോഗബാധിതനായിരുന്നു. പതിറ്റാണ്ടുകളായി ലോകത്തെ ഏറ്റവും പ്രശസ്തരായ വ്യക്തികളുമായി അഭിമുഖങ്ങള്‍ നടത്തിയ മുതിര്‍ന്ന ബ്രിട്ടീഷ് ചാറ്റ് ഷോ അവതാരകനായിരുന്നു മൈക്കല്‍ പാര്‍ക്കിന്‍സണ്‍.

1971ല്‍ ബിബിസിയിലെ ആദ്യ ഷോ ആയ 'പാര്‍ക്കിന്‍സണ്‍' തുടക്കത്തില്‍ തന്നെ വലിയ ജനശ്രദ്ധ പിടിച്ചുപറ്റി. 11 വര്‍ഷം നീണ്ടുനിന്ന ഈ ടോക്ക് ഷോ നൂറോളം എപ്പിസോഡുകള്‍ പിന്നിട്ടു. ഏതാണ്ട് രണ്ടായിരത്തോളം അതിഥികളുമായി അദ്ദേഹം അഭിമുഖം നടത്തിയിട്ടുണ്ട്.

ലോകപ്രശസ്തരായ ഒട്ടേറെ പേരോട് പാര്‍ക്കിന്‍സണിലൂടെ അദ്ദേഹം അഭിമുഖ സംഭാഷണം നടത്തി. അതില്‍ ചുരുക്കം ചിലരാണ് ബോക്സിങ് ഇതിഹാസം മുഹമ്മദലി, ഫ്രഡ് ഓസ്‌ട്രെയിന്‍, ബ്രിട്ടീഷ് ഗായകനും പിയാനിസ്റ്റും സംഗീതസംവിധായകനുമായ എല്‍ട്ടണ്‍ ജോണ്‍, പോള്‍ മെക്കാര്‍ട്ട്‌നി, പീറ്റര്‍ സെല്ലര്‍, ടോം ക്രൂയിസ്, ലോറന്‍ ബേക്കല്‍, ഡേവിഡ് ബോവി, ഹെലന്‍ മിറന്‍, ഗ്വിനെത്ത് പാല്‍ട്രോ എന്നിവര്‍.

ഇംഗ്ലണ്ടിലെ സൗത്ത് യോക്ഷിറില്‍ ഒരു ഖനി തൊഴിലാളിയുടെ മകനായി 1935ലാണ് മൈക്കല്‍ പാര്‍ക്കിന്‍സന്റെ ജനനം. ഒരു പ്രാദേശിക പത്രത്തില്‍ കായിക മത്സരങ്ങളുടെ ഫലങ്ങള്‍ ക്രോഡീകരിക്കുന്ന ജോലിയിലാണ് അദ്ദേഹം ആദ്യം പ്രവേശിക്കുന്നത്.

രണ്ടായിരത്തോളം ലോകപ്രശസ്ത അഭിമുഖങ്ങള്‍; വിഖ്യാത  ടെലിവിഷന്‍ അവതാരകന്‍ മൈക്കല്‍ പാര്‍ക്കിന്‍സന് വിട
ലോക അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിന് ഇനി രണ്ട് നാള്‍; ഇന്ത്യൻ പ്രതീക്ഷ ഉയർത്തി നീരജ് ചോപ്രയും സംഘവും

രണ്ട് വര്‍ഷത്തിന് ശേഷം അദ്ദേഹം മാന്‍ചെസ്റ്റര്‍ ഗാര്‍ഡിയനില്‍ (ഇന്നത്തെ ഗാര്‍ഡിയന്‍) ചേര്‍ന്നു. അതിനുശേഷം ലണ്ടനിലെ ഡെയ്‌ലി എക്സ്പ്രസ്. പിന്നെ ടെലിവിഷനിലേക്കുള്ള ചുവടുമാറ്റം. കറണ്ട് അഫയേഴ്‌സ് പ്രോഗ്രാം അവതാരകനായാണ് അദ്ദേഹം ബിബിസിയില്‍ ചുമതലയേല്‍ക്കുന്നത്.

രണ്ടായിരത്തോളം ലോകപ്രശസ്ത അഭിമുഖങ്ങള്‍; വിഖ്യാത  ടെലിവിഷന്‍ അവതാരകന്‍ മൈക്കല്‍ പാര്‍ക്കിന്‍സന് വിട
പാകിസ്താനിൽ മണ്ഡല പുനർനിർണയ നടപടികൾ ആരംഭിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ; പൊതുതിരഞ്ഞെടുപ്പ് വൈകും

2004ല്‍ അദ്ദേഹം ബിബിസിയില്‍ നിന്ന് ഐടിവിയിലേക്ക് മാറി, അവിടെ 2007 വരെ തുടര്‍ന്നു. 2007-ല്‍ മൈക്കല്‍ തന്റെ 30 വര്‍ഷത്തിലേറെ നീണ്ട ചാറ്റ് ഷോയ്ക്ക് തിരശ്ശീലയിട്ടു. 2007ന്റെ അവസാനത്തില്‍ നടന്ന 'പാര്‍ക്കിന്‍സണ്‍സിന്റെ' അവസാന രണ്ട് മണിക്കൂര്‍ ഷോയില്‍ ഫുട്‌ബോള്‍ താരം ഡേവിഡ് ബെക്കാം, അഭിനേതാക്കളായ മൈക്കല്‍ കെയ്ന്‍, ജൂഡി ഡെഞ്ച്, ചരിത്രകാരനും എഴുത്തുകാരനുമായ ഡേവിഡ് ആറ്റന്‍ബറോ, ഹാസ്യനടന്‍ ബില്ലി കൊണോലി എന്നിവരടങ്ങിയ താരനിര അണിനിരന്നു. 2008ല്‍ ബക്കിംഗ്ഹാം കൊട്ടാരത്തില്‍ വച്ച്, എലിസബത്ത് രാജ്ഞി പാര്‍ക്കിന്‍സണ്‍ നൈറ്റ് പദവി നല്‍കി അദ്ദേഹത്തെ ആദരിച്ചു. 2013ല്‍ പതിവ് ആരോഗ്യ പരിശോധനയിലാണ് അദ്ദേഹത്തിന് പ്രോസ്‌റ്റേറ്റ് ക്യാന്‍സര്‍ ഉണ്ടെന്ന് കണ്ടെത്തുന്നത്.

logo
The Fourth
www.thefourthnews.in