യുഎസ് പ്രസിഡന്റ്‌ തിരഞ്ഞെടുപ്പ്: ബൈഡനെ നീക്കണമെന്ന ആവശ്യം ശക്തം, പകരക്കാരനായി ഗാവിൻ ന്യൂസോം ?

യുഎസ് പ്രസിഡന്റ്‌ തിരഞ്ഞെടുപ്പ്: ബൈഡനെ നീക്കണമെന്ന ആവശ്യം ശക്തം, പകരക്കാരനായി ഗാവിൻ ന്യൂസോം ?

ന്യൂ ഹാംഷെയറിൽ നടക്കുന്ന ഒരു ഡെമോക്രാറ്റ് ക്യാംപയിന്‍ പരിപാടിയുടെ ഭാഗമാകാൻ ഗാവിൻ ന്യൂസോം യാത്ര തിരിച്ചതോടെയാണ് വിഷയം കൂടുതൽ ചർച്ചയാകുന്നത്

പ്രസിഡൻഷ്യൽ സംവാദത്തിലെ മോശം പ്രകടനത്തെ പിന്നാലെ ഡെമോക്രാറ്റിക്‌ പ്രസിഡന്റ് സ്ഥാനാർത്ഥിത്വത്തിൽനിന്ന് ജോ ബൈഡനെ നീക്കാൻ സമ്മർദ്ദം ശക്തം. ബൈഡന് പിൻഗാമിയായി നിലവിൽ കാലിഫോർണിയ ഗവർണറായ ഗാവിൻ ന്യൂസോം എത്തുമെന്നും അഭ്യൂഹങ്ങൾ ശക്തമാണ്. പ്രസിഡൻഷ്യൽ തിരഞ്ഞെടുപ്പിന് നാല് മാസം മാത്രം ശേഷിക്കെയാണ് ബൈഡൻ സ്ഥാനമൊഴിയുമെന്നും ന്യൂസോം ഡെമോക്രാറ്റിക്‌ സ്ഥാനാർത്ഥിയാകുമെന്നുമുള്ള റിപ്പോർട്ടുകൾ പുറത്ത് വരുന്നത്.

ഗാവിൻ ന്യൂസോം
ഗാവിൻ ന്യൂസോം

ന്യൂ ഹാംഷെയറിൽ നടക്കുന്ന ഒരു ഡെമോക്രാറ്റ് ക്യാംപയിന്‍ പരിപാടിയുടെ ഭാഗമാകാൻ ഗാവിൻ ന്യൂസോം യാത്ര തിരിച്ചതോടെയാണ് വിഷയം കൂടുതൽ ചർച്ചയാകുന്നത്. തിരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കാൻ ശേഷിയുള്ള പ്രധാന സംസ്ഥാനങ്ങളിൽ ഒന്നാണ് ന്യൂ ഹാംഷെയർ. പ്രസിഡൻ്റ് ജോ ബൈഡനും വൈസ് പ്രസിഡൻ്റ് കമലാ ഹാരിസിനും വേണ്ടി പ്രചാരണം നടത്താൻ വേണ്ടിയാണ് ന്യൂ ഹാംഷെയറിലേക്ക് ന്യൂസോം എത്തുന്നത്. ബൈഡൻ്റെ 2024 കാമ്പെയ്‌നിലെ ഒരു സുപ്രധാന പ്രചാരകൻ കൂടിയാണ് ഗാവിൻ ന്യൂസോം.

യുഎസ് പ്രസിഡന്റ്‌ തിരഞ്ഞെടുപ്പ്: ബൈഡനെ നീക്കണമെന്ന ആവശ്യം ശക്തം, പകരക്കാരനായി ഗാവിൻ ന്യൂസോം ?
പൊതു തിരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങി ബ്രിട്ടൻ; കൺസർവേറ്റീവ് പാർട്ടി ആധിപത്യം അവസാനിക്കുമോ ഇത്തവണ?

കാലിഫോർണിയ ഗവർണർ എന്നതിനുപരി അമേരിക്കക്കാർക്ക് മികച്ച ഭരണകര്‍ത്താവ് എന്ന നിലയില്‍ സുപരിചിതനനാണ് ഗാവിൻ ന്യൂസോം. കാലാവസ്ഥാ ഉച്ചകോടിക്കായി വത്തിക്കാനിലും ഫ്ലോറിഡ ഗവർണർ റോൺ ഡിസാൻ്റിസുമായുള്ള ടെലിവിഷൻ സംവാദത്തിനായി ജോർജിയയിലെ അൽഫറെറ്റയിലും അദ്ദേഹം എത്തിയിരുന്നു. ഫോക്സ് ന്യൂസിലും എംഎസ്എൻബിസിയിലും ഉൾപ്പടെ നിരവധി വാർത്ത സംവാദ പരിപാടികളിൽ സ്ഥിരം സാന്നിധ്യമാണ് ന്യൂസോം. ടെന്നസി സംസ്ഥാനത്ത് സംപ്രേക്ഷണം ചെയ്യുന്ന പരസ്യങ്ങളിൽ പോലും ഗാവിൻ ന്യൂസോമിനെ കാണാം.

നേരത്തെ, രാജ്യത്ത് വർധിച്ച് വരുന്ന തോക്ക് അക്രമങ്ങൾ തടയാൻ ഭരണ ഭേദഗതി നടത്തണമെന്ന ആവശ്യം ഉന്നയിക്കുകയും അതിനായി പ്രവർത്തിക്കുകയും ചെയ്തയാളാണ് ഗാവിൻ ന്യൂസോം. ഇതിന്റെ പേരിൽ ദേശീയ രാഷ്ട്രീയത്തിൽ വലിയ തോതിൽ ശ്രദ്ധിക്കപ്പെടുകയും ചെയ്തു.

യുഎസ് പ്രസിഡന്റ്‌ തിരഞ്ഞെടുപ്പ്: ബൈഡനെ നീക്കണമെന്ന ആവശ്യം ശക്തം, പകരക്കാരനായി ഗാവിൻ ന്യൂസോം ?
ഡൊണാള്‍ഡ് ട്രംപിന് യുഎസ് സുപ്രീം കോടതിയുടെ 'സംരക്ഷണം'; ക്രിമിനല്‍ കേസുകളില്‍ പലതിലും വിചാരണ നേരിടേണ്ടിവരില്ല

എന്നാൽ നേരത്തെ തന്നെ പ്രസിഡന്റ് പദം സ്വപ്നം കാണുന്നയാളാണ് ന്യൂസോമെന്ന് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നു. അതിനാൽ അദ്ദേഹത്തിന്റെ പല നടപടികളും പ്രസിഡന്റ് പദവി സ്വപ്നം കണ്ടുള്ള നീക്കങ്ങളാണെന്ന വിമർശനവും ഉയരാറുണ്ട്.

അതേസമയം ബൈഡൻ ഡെമോക്രാറ്റിക്‌ സ്ഥാനാർത്ഥിത്വത്തിൽ നിന്ന് പിന്മാറുന്ന അഭ്യൂഹങ്ങൾ ശക്തമാണ്. സംവാദത്തിന് പിന്നാലെ തന്നെ പാർട്ടിക്കുള്ളിൽ ബൈഡൻ മത്സരിക്കുന്നതിൽ ഉള്ള അസ്വസ്ഥത പ്രകടമാണ്. ഡെമോക്രാറ്റിക്‌ പാർലമെന്റ് അംഗം ലോയ്ഡ് ഡോഗെറ്റ് കഴിഞ്ഞ ദിവസം ബൈഡൻ പിന്മാറണമെന്ന് പരസ്യമായി ആവശ്യപ്പെട്ടിരുന്നു. ടെക്സാസിൽ നിന്നുള്ള പ്രതിനിധിയായ ലോയ്ഡ്, ഡൊണാൾഡ് ട്രംപിനെതിരായ സംവാദ പ്രകടനത്തിൽ പല കാര്യങ്ങളും ഫലപ്രദമായി ചൂണ്ടിക്കാട്ടുന്നതിൽ ബൈഡൻ പരാജയപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടിയിരുന്നു. സ്ഥാനാർത്ഥിത്വം ഉപേക്ഷിക്കാനുള്ള ആഹ്വാനം കണക്കുന്നതിനിടെ ബൈഡൻ ഇന്ന് ഡെമോക്രാറ്റിക് ഗവർണർമാരുമായി കൂടിക്കാഴ്ച നടത്തും.

logo
The Fourth
www.thefourthnews.in