കാനഡ ഇമിഗ്രേഷൻ വകുപ്പ് മന്ത്രി ഷോൺ ഫ്രേസർ
കാനഡ ഇമിഗ്രേഷൻ വകുപ്പ് മന്ത്രി ഷോൺ ഫ്രേസർ

അമേരിക്കയുടെ എച്ച്-1ബി വിസയുള്ള സാങ്കേതിക വിദഗ്ധരെ തേടി കാനഡ; ഇന്ത്യക്കാർക്ക് നേട്ടമാകും

2020ലും 2021ലും അമേരിക്കയുടെ എച്ച്-1ബി വിസ ലഭിച്ചവരിൽ 75 ശതമാനവും ഇന്ത്യക്കാരാണ്
Updated on
1 min read

അമേരിക്കയുടെ എച്ച്-1ബി വിസയുള്ള സാങ്കേതിക വിദഗ്ധരെ ആകർഷിക്കാനുള്ള കാനഡയുടെ പദ്ധതി ഇന്ത്യക്കാർക്ക് നേട്ടമാകും. 2020ലും 2021ലും എച്ച്-1ബി വിസ ലഭിച്ചവരിൽ 75 ശതമാനവും ഇന്ത്യക്കാരാണ്.

എച്ച്-1ബി വിസയുള്ളവർക്ക് ഓപ്പൺ വിസ നൽകി കൊണ്ടുവന്ന് രാജ്യ പുരോഗതിക്ക് ഉപയോഗപ്പെടുത്തുകയാണ് കാനഡയുടെ ലക്ഷ്യം. അമേരിക്കയിൽ പല ടെക് ഭീമന്മാരും പിരിച്ചുവിടൽ നടത്തുന്ന സാഹചര്യത്തിൽ കൂടിയാണ് കാനഡയുടെ നീക്കം. സാങ്കേതികമേഖല ഉൾപ്പെടെയുള്ള തൊഴിലിടങ്ങളിൽ വിദേശ പൗരന്മാർക്ക് ജോലി ചെയ്യാൻ അനുവദിക്കുന്നതാണ് എച്ച് -1ബി വിസകൾ.

പുതിയ ഓപ്പൺ വിസയ്ക്ക് അർഹരാകുന്നവർക്ക് മൂന്ന് വർഷം വരെയാണ് വിസാ കാലാവധി

ചൊവ്വാഴ്ച ടൊറന്റോയിൽ നടന്ന സാങ്കേതിക വ്യവസായ പരിപാടിയായ കൊളിഷൻ കോൺഫറൻസിലാണ് ഇമിഗ്രേഷൻ വകുപ്പ് മന്ത്രി ഷോൺ ഫ്രേസർ കാനഡയുടെ ആദ്യ 'ടെക്- ടാലന്റ് സ്ട്രാറ്റജി' പ്രോഗ്രാം പ്രഖ്യാപിച്ചത്. ജൂലൈ 16 മുതലാണ് പ്രത്യേക വിസ കാനഡ അനുവദിച്ച് തുടങ്ങുക. രാജ്യത്തേക്ക് പുതുതായി പതിനായിരം സാങ്കേതിക രംഗത്തെ പ്രതിഭകളെ എത്തിക്കുകയാണ് ലക്ഷ്യം.

യുഎസിലെ എച്ച്-1ബി സ്പെഷ്യാലിറ്റി ഒക്യുപേഷൻ വിസ ഉടമകൾക്കും അവരുടെ അടുത്ത കുടുംബാംഗങ്ങൾക്കുമാകും അപേക്ഷിക്കാൻ അർഹത. കാനഡയിൽ എവിടെയും ജോലി ചെയ്യാൻ അത്തരത്തിൽ എത്തുന്നവർക്ക് സാധിക്കും. കൂടാതെ അവരുടെ ആശ്രിതരായി എത്തുന്നവർക്കും ആവശ്യാനുസരണം ജോലി ചെയ്യാനോ പഠനത്തിനോ ഉള്ള സാഹചര്യങ്ങളും കനേഡിയൻ സർക്കാർ ഒരുക്കും.

കാനഡ ഇമിഗ്രേഷൻ വകുപ്പ് മന്ത്രി ഷോൺ ഫ്രേസർ
ലോകത്തെ മികച്ച സർവകലാശാലകളുടെ പട്ടികയിൽ ആദ്യ 150ൽ ഇടം നേടി ബോംബെ ഐഐടി

പുതിയ ഓപ്പൺ വിസയ്ക്ക് അർഹരാകുന്നവർക്ക് മൂന്ന് വർഷം വരെയാണ് വിസാ കാലാവധി. രാജ്യ പുരോഗതി ലക്ഷ്യമിട്ട് വിദഗ്ദരായ തൊഴിലാളികളെ കണ്ടെത്താൻ മറ്റ് പല പരിപാടികളും കാനഡ അടുത്ത് തന്നെ നടപ്പിലാകും. തിരഞ്ഞെടുക്കപ്പെട്ട നിശ്ചിത ജോലികളിൽ ഉയർന്ന വൈദഗ്ധ്യമുള്ള ജീവനക്കാരെ രാജ്യത്തേക്കെത്തിക്കാനുള്ള നടപടികൾ കാനഡ ഇതിനോടകം ആരംഭിച്ചിട്ടുണ്ട്. അഞ്ച് വർഷം വരെയാകും വിസയുടെ കാലാവധി.

കൂടാതെ ഡിജിറ്റൽ പ്രതിഭകൾക്കായും പ്രത്യേകം വിസാ പ്രോഗ്രാമുകളുണ്ട്. വിദേശ സ്ഥാപനങ്ങൾക്കായി ജോലിയെടുക്കുന്ന ജീവനക്കാർക്ക് കാനഡയിൽ ആറ് മാസം വരെ താമസിക്കാനും ജോലിയെടുക്കാനും സാധിക്കുന്നതാണ് പദ്ധതി. കാനഡയിൽ താമസിക്കുന്നതിനിടെ അവർക്ക് ജോലി ലഭിക്കുകയാണെങ്കിൽ രാജ്യത്ത് തുടരാനും സാധിക്കും.

logo
The Fourth
www.thefourthnews.in