ഇന്ത്യ - കാനഡ ബന്ധം കൂടുതൽ വഷളാകുമോ? ഇന്ത്യക്കെതിരായ വിവരങ്ങൾ ചോർത്തി നൽകിയെന്ന് സമ്മതിച്ച് കനേഡിയൻ അധികൃതർ

ഇന്ത്യ - കാനഡ ബന്ധം കൂടുതൽ വഷളാകുമോ? ഇന്ത്യക്കെതിരായ വിവരങ്ങൾ ചോർത്തി നൽകിയെന്ന് സമ്മതിച്ച് കനേഡിയൻ അധികൃതർ

വിവരങ്ങൾ കൈമാറിയെന്ന് കനേഡിയൻ വിദേശകാര്യ ഉപമന്ത്രിമാരായ ഡേവിഡ് മോറിസണും നതാലി ഡ്രൂയിനും സ്ഥിരീകരിച്ചു
Updated on
2 min read

ഇന്ത്യ - കാനഡ ബന്ധം കൂടുതൽ വഷളാകുമെന്നതിന്റെ സൂചനകൾ നൽകി പുതിയ വെളിപ്പെടുത്തലുകളും വിശദീകരണങ്ങളും. ഇന്ത്യക്കെതിരായ വിവരങ്ങൾ വാഷിങ്ടൺ പോസ്റ്റിന് ചോർത്തി നൽകിയത് കനേഡിയൻ മന്ത്രിമാരും ഉദ്യോഗസ്ഥരുമാണെന്നതിന് സ്ഥിരീകരണം.

കാനഡയിലെ സിഖുകാരെ ലക്ഷ്യമിട്ട് ഇന്ത്യ ചില പ്രവർത്തനങ്ങൾ നടത്തിയെന്നതടക്കമുള്ള വിവരങ്ങളാണ് കനേഡിയൻ ഉദ്യോഗസ്ഥർ ചോർത്തി നൽകിയത്. ആഭ്യന്തരമന്ത്രി അമിത് ഷായുടെ ഇടപെടൽ സംബന്ധിച്ച സുപ്രധാന വിവരങ്ങളും പങ്കുവെച്ചു. വിവരങ്ങൾ കൈമാറിയെന്ന് കനേഡിയൻ വിദേശകാര്യ ഉപമന്ത്രിമാരായ ഡേവിഡ് മോറിസണും നതാലി ഡ്രൂയിനും സ്ഥിരീകരിച്ചതായി അന്താരാഷ്ട്രമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ഇന്ത്യ - കാനഡ ബന്ധം കൂടുതൽ വഷളാകുമോ? ഇന്ത്യക്കെതിരായ വിവരങ്ങൾ ചോർത്തി നൽകിയെന്ന് സമ്മതിച്ച് കനേഡിയൻ അധികൃതർ
നിജ്ജർ വധം: 'ഇന്ത്യ-കാനഡ ബന്ധം വഷളാക്കിയത് ട്രൂഡോ, കൊലപാതകം തെറ്റായ കാര്യം'; ആരോപണങ്ങള്‍ തള്ളി ഇന്ത്യൻ ഹൈക്കമ്മിഷണർ

കനേഡിയൻ പാർലമെന്റിന്റെ കോമൺ പബ്ലിക് കമ്മിറ്റിക്ക് മുൻപാകെ നൽകിയ വിശദീകരണങ്ങളിലാണ് ഇക്കാര്യങ്ങൾ സൂചിപ്പിക്കുന്നത്. വിവരങ്ങൾ വാഷിങ്ടൺ പോസ്റ്റിന് ചോർത്തി നൽകിയതിൽ കാനഡയിൽ തന്നെ വലിയ എതിർപ്പുകൾ ഉയർന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കോമൺ പബ്ലിക് കമ്മിറ്റി അന്വേഷണം ആരംഭിച്ചത്.

ഇന്ത്യ - കാനഡ തർക്കത്തിൽ ഒരു പ്രധാന അമേരിക്കൻ പത്രത്തിന്റെ ഇടപെൽ ആവശ്യമാണെന്ന തന്ത്രപരമായ ധാരണയുടെ അടിസ്ഥാനത്തിലാണ് താനും മോറിസണും ചേർന്ന് വിവരങ്ങൾ കൈമാറിയതെന്നാണ് നതാലി ഡ്രൂയിൻ നൽകിയ വിശദീകരണം. പ്രധാനമന്ത്രിയുടെ ഓഫീസ് മുൻകൂട്ടി കണ്ട തന്ത്രമാണ് തങ്ങൾ നടപ്പാക്കിയതെന്നും അവർ വിശദീകരിച്ചു. കനേഡിയൻ പൗരന്‍മാരെ ലക്ഷ്യംവെച്ചുള്ള ജീവന് ഭീഷണിയാകും വിധമുള്ള ഇന്ത്യയുടെ നിയമവിരുദ്ധ നീക്കങ്ങളും തെളിവുകളുമാണ് പ്രധാനമായും കൈമാറിയത്. പ്രതിപക്ഷ നേതാക്കളുമായും വിവരങ്ങൾ പങ്കുവെച്ചിരുന്നെന്നും ഡ്രൂയിൻ വിശദീകരിച്ചു.

ഇന്ത്യ - കാനഡ ബന്ധം കൂടുതൽ വഷളാകുമോ? ഇന്ത്യക്കെതിരായ വിവരങ്ങൾ ചോർത്തി നൽകിയെന്ന് സമ്മതിച്ച് കനേഡിയൻ അധികൃതർ
'മോദിയോട് വിയോജിപ്പുള്ളവരുടെ വിവരങ്ങള്‍ ശേഖരിച്ച് ലോറൻസ് ബിഷ്ണോയ് സംഘത്തിന് കൈമാറുന്നു'; ഇന്ത്യൻ ഉദ്യോഗസ്ഥർക്കെതിരെ ട്രൂഡോ

വിവരങ്ങൾ ചോർത്തി നൽകാൻ തനിക്ക് പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ അനുമതി ആവശ്യമില്ലെന്ന് നതാലി ഡ്രൂയിൻ കമ്മിറ്റിയെ അറിയിച്ചു. അതീവ രഹസ്യാത്മക സ്വഭാവമുള്ള വിവരങ്ങളല്ല കൈമാറിയതെന്നും അവർ പറയുന്നു. ഇരു രാജ്യങ്ങൾക്കുമിടയിൽ അസ്വസ്ഥത ആരംഭിച്ചതിന് പിന്നാലെയാണ് വാഷിങ്ടൺ പോസ്റ്റിൽ കനേഡിയൻ മണ്ണിലെ ഇന്ത്യൻ ഇടപെടലുകളെ കുറിച്ച് വാർത്ത പ്രത്യക്ഷപ്പെട്ടത്. തൊട്ടടുത്ത ദിവസം തന്നെ കാനഡയിലെ 6 നയതന്ത്ര ഉദ്യോഗസ്ഥരെ ഇന്ത്യ തിരിച്ചുവിളിച്ചു. ഇവരെ നേരത്തെ തന്നെ പുറത്താക്കിക്കഴിഞ്ഞു എന്നായിരുന്നു കാനഡ സ്വീകരിച്ച നിലപാട്.

ഇന്ത്യ - കാനഡ ബന്ധം കൂടുതൽ വഷളാകുമോ? ഇന്ത്യക്കെതിരായ വിവരങ്ങൾ ചോർത്തി നൽകിയെന്ന് സമ്മതിച്ച് കനേഡിയൻ അധികൃതർ
'ഇന്ത്യ ഞങ്ങളുടെ പൗരനെ കൊന്നതിന് തെളിവുണ്ട്'; വലിയ രാജ്യങ്ങള്‍ അന്താരാഷ്ട്ര നിയമങ്ങള്‍ ലംഘിക്കുന്നത് ആപത്ത്: ട്രൂഡോ

അമിത് ഷായെ പ്രതികൂട്ടിലാക്കുന്നതിനൊപ്പം 2023 സെപ്തംബർ 9ന് വിന്നിപെഗിൽ സിഖ് നേതാവ് സുഖ്ദുൽ സിങ് ഗിൽ വെടിയേറ്റ് മരിച്ചതിലും ഇന്ത്യയ്ക്ക് പങ്കുണ്ടെന്ന് ചോർത്തി നൽകിയ വിവരങ്ങളിൽ പറയുന്നു. ഹർദീപ് സിങ് നിജ്ജാറിന്റെ കൊലപാതകത്തിൽ ഇന്ത്യൻ പങ്ക് ചൂണ്ടിക്കാട്ടി കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ഹൗസ്‌ ഓഫ് കോമൺസിൽ പ്രസ്താവന നടത്തി ദിവസങ്ങൾക്കമാണ് വിവരം ചോർത്തൽ നടക്കുന്നത്.

ഇന്ത്യയുടെ ഭാഗത്ത് നിന്ന് രാജ്യവിരുദ്ധ നീക്കങ്ങളുണ്ടായെങ്കിൽ അത് വാഷിങ്ടൺ പോസ്റ്റിന് നൽകും മുൻപ് ജനങ്ങളെ അറിയിക്കുകയായിരുന്നു വേണ്ടിയിരുന്നതെന്ന വിമർശം കാനഡയിൽ തന്നെ ഉയരുന്നതിനിടെയാണ് വിവരങ്ങൾ പുറത്തുവരുന്നത്.

logo
The Fourth
www.thefourthnews.in