'കഞ്ചാവ് അപകടസാധ്യത കുറഞ്ഞ മരുന്ന്'; ചരിത്രനീക്കവുമായി അമേരിക്ക, 
അറസ്റ്റിലായവരോട് മാപ്പുപറഞ്ഞ് പ്രസിഡന്റ് ജോ ബൈഡൻ

'കഞ്ചാവ് അപകടസാധ്യത കുറഞ്ഞ മരുന്ന്'; ചരിത്രനീക്കവുമായി അമേരിക്ക, അറസ്റ്റിലായവരോട് മാപ്പുപറഞ്ഞ് പ്രസിഡന്റ് ജോ ബൈഡൻ

വിനോദ ആവശ്യങ്ങൾക്കായി മദ്യം പോലെ കഞ്ചാവ് പൂർണമായി നിയമവിധേയമാക്കില്ലെന്നും അമേരിക്ക
Updated on
1 min read

കഞ്ചാവ് അപകടകരമല്ലാത്ത മരുന്നായി പുനർവർഗീകരിക്കാൻ തീരുമാനിച്ച് അമേരിക്കൻ നീതിന്യായ വകുപ്പ്. രാജ്യത്ത് ലഭ്യമായ അപകടകരമായ ചില മരുന്നുകളെക്കാൾ ദുരുപയോഗത്തിനുള്ള സാധ്യതകൾ കഞ്ചാവിനg കുറവാണെന്ന് അംഗീകരിച്ചുകൊണ്ടാണ് അമേരിക്കൻ അറ്റോർണി ജനറൽ മെറിക് ഗാർലന്റ് പുതിയ തീരുമാനത്തിന് അംഗീകാരം നൽകിയത്.

എന്നാൽ വിനോദ ആവശ്യങ്ങൾക്കായി മദ്യം പോലെ കഞ്ചാവ് പൂർണമായി നിയമവിധേയമാക്കില്ലെന്നും അമേരിക്ക തീരുമാനമെടുത്തു. നിലവിൽ ഹെറോയിൻ, എൽഎസ്ഡി തുടങ്ങിയ സിന്തറ്റിക് ഡ്രഗുകൾക്കൊപ്പം ഷെഡ്യൂൾ 1 ലാണ് കഞ്ചാവിന്റെ സ്ഥാനം. പുതിയ തീരുമാനത്തോടെ കെറ്റാമൈൻ, ചില അനാബോളിക് സ്റ്റിറോയിഡുകൾ എന്നിവയ്ക്കൊപ്പം ഒരു ഷെഡ്യൂൾ 3 ലേക്ക് കഞ്ചാവിനെ തരം തിരിക്കും.

2022 ൽ പ്രസിഡന്റ് ജോ ബൈഡന്റ് നിർദേശപ്രകാരമാണ് കഞ്ചാവ് മരുന്നെന്ന നിലയിൽ അവലോകനം ചെയ്യാനുള്ള നിർദേശം നൽകിയത്. തുടർന്ന് ഫെഡറൽ ഹെൽത്ത് ആൻഡ് ഹ്യൂമൻ സർവീസസ് ഡിപ്പാർട്ട്മെന്റ് ഇതിൽ പഠനം നടത്തുകയും പുതിയ നിർദേശം നൽകുകയുമായിരുന്നു.

'കഞ്ചാവ് അപകടസാധ്യത കുറഞ്ഞ മരുന്ന്'; ചരിത്രനീക്കവുമായി അമേരിക്ക, 
അറസ്റ്റിലായവരോട് മാപ്പുപറഞ്ഞ് പ്രസിഡന്റ് ജോ ബൈഡൻ
കോവാക്‌സിനും 'പ്രശ്‌നക്കാരന്‍'; മൂന്നിലൊരാള്‍ക്ക് പാര്‍ശ്വഫലം, കൂടുതല്‍ രോഗങ്ങള്‍ കൗമാരക്കാരയ പെണ്‍കുട്ടികളില്‍

ദീർഘകാല അസമത്വങ്ങൾ മാറ്റുന്നതിനുള്ള ഒരു സുപ്രധാന നീക്കമാണിതെന്നും ഇതൊരു നാഴികകല്ലാണെന്നും അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ വീഡിയോ സന്ദേശത്തിൽ പറഞ്ഞു. കുറഞ്ഞ അളവിൽ കഞ്ചാവ് കൈവശംവെച്ചതിന് അമേരിക്കയിൽ ശിക്ഷ നേരിട്ട ആയിരക്കണക്കിന് ആളുകളോട് മാപ്പുപറയുന്നതായും ബൈഡൻ പറഞ്ഞു. ഇത്തരം കേസുകളിലെ ശിക്ഷവിധികൾ റദ്ദാക്കുന്നതിനു നടപടികൾ സ്വീകരിക്കാൻ വിവിധ ഗവർണർമാർക്കും പ്രാദേശിക നേതാക്കൾക്കും ബൈഡൻ സർക്കാർ നിർദേശം നൽകി.

അതേസമയം, പുതിയ തീരുമാനം പൂർണമായി അംഗീകരിക്കുന്നതിന് 60 ദിവസത്തെ അഭിപ്രായ കാലയളവുണ്ട്. ഇതിനുശേഷം നിയമം അഡ്മിനിസ്ട്രേറ്റീവ് ജഡ്ജി വിലയിരുത്തണം. അതുവരെ കഞ്ചാവ് നിയന്ത്രിത വസ്തുവായി തുടരും.

എന്നാൽ അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിനു മുന്നോടിയായിട്ടാണ് ഈ തീരുമാനമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. യുവാക്കളുടെ വോട്ടിൽ വലിയ ഒരു പങ്ക് ഈ തീരുമാനത്തോടെ ബൈഡനു സർക്കാരിനു അനുകൂലമാകുമെന്നാണ് വിലയിരുത്തൽ.

'കഞ്ചാവ് അപകടസാധ്യത കുറഞ്ഞ മരുന്ന്'; ചരിത്രനീക്കവുമായി അമേരിക്ക, 
അറസ്റ്റിലായവരോട് മാപ്പുപറഞ്ഞ് പ്രസിഡന്റ് ജോ ബൈഡൻ
ഈ പ്രസംഗങ്ങള്‍ തെളിവ്; ഹിന്ദു-മുസ്ലിമെന്ന് മോദി പറഞ്ഞിട്ടുണ്ട്, നിരവധി തവണ

പ്യൂ റിസർച്ച് സെന്റർ സർവേ പ്രകാരം രാജ്യത്തെ 88 ശതമാനം ആളുകളും കഞ്ചാവ് മെഡിക്കൽ ഉപയോഗത്തിനോ മദ്യം പോലെ തന്നെ വിനോദത്തിനോ നിയമപരമാക്കണെന്ന് അഭിപ്രായമുള്ളവരാണ്. 11 ശതമാനം പേർ മാത്രമാണ് ഇത് നിയമവിധേയമാക്കേണ്ടതില്ലെന്ന് പറയുന്നത്.

1937-ലാണ് ഫെഡറൽ തലത്തിൽ കഞ്ചാവ് ആദ്യമായി നിരോധിക്കപ്പെട്ടത്. രാജ്യത്ത് കഞ്ചാവ് നിരോധിച്ചത് വംശീയ ആശയങ്ങളുടെ ഫലമായിട്ടാണെന്ന് അന്നു തന്നെ വിമർശനങ്ങളുയർന്നിരുന്നു. 2012 മുതൽ തന്നെ അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങൾ മുതിർന്ന വ്യക്തികൾക്കു കഞ്ചാവ് മദ്യം പോലെ നിയമവിധേയമാക്കി തുടങ്ങിയിരുന്നു. കാലിഫോർണിയ, ന്യൂയോർക്ക് പോലുള്ള സംസ്ഥാനങ്ങളിൽ കഞ്ചാവ് മരുന്നായും അംഗീകൃത ലഹരിവസ്തുവായും ഉപയോഗിക്കുന്നുണ്ട്.

അതേസമയം, കഞ്ചാവ് ഉപയോഗം ചൂണ്ടിക്കാട്ടി നിരവധി കറുത്തവംശജരെ കൂടുതലായി അറസ്റ്റ് ചെയ്യുന്നതായാണു കണക്കുകൾ സൂചിപ്പിക്കുന്നുണ്ട്. പുതിയ തീരുമാനത്തോടെ കഞ്ചാവ് ഉൽപ്പന്നങ്ങളും മരുന്നുകളും നിർമിക്കുന്ന വ്യവസായത്തിൽ ഏർപ്പെടുന്നവർക്ക് ബാങ്ക് വായ്പ അടക്കം നേടാൻ സഹായകരമാവും.

logo
The Fourth
www.thefourthnews.in