പട്ടാള ഭരണകൂടം തൂക്കിലേറ്റിയ ഫിയോ സെവ ത്വാവും ഓങ് സാന്‍ സൂചിയും (ഫയല്‍)
പട്ടാള ഭരണകൂടം തൂക്കിലേറ്റിയ ഫിയോ സെവ ത്വാവും ഓങ് സാന്‍ സൂചിയും (ഫയല്‍)

മൂന്ന് പതിറ്റാണ്ടിന് ശേഷം വധശിക്ഷ; ജനാധിപത്യ വാദികളെ തൂക്കിലേറ്റി മ്യാന്‍മര്‍

മ്യാൻമറിൽ 1988ലാണ് അവസാനമായി വധശിക്ഷ നടപ്പാക്കുന്നത്.
Updated on
2 min read

പതിറ്റാണ്ടുകള്‍ക്ക് ശേഷം മ്യാന്മറില്‍ വധശിക്ഷ നടപ്പാക്കി പട്ടാള ഭരണകുടം. തടവിലാക്കപ്പെട്ട മുന്‍ പ്രസിഡന്റ് ഓങ് സാന്‍ സൂചിയുടെ പാര്‍ട്ടിയിലെ മുന്‍ മന്ത്രി ഫിയോ സെവ ത്വാവ്, പ്രമുഖ ഡെമോക്രാറ്റിക് പാര്‍ട്ടി പ്രവര്‍ത്തകന്‍ ക്യാവ് മിന്‍ യു എന്നിവരുള്‍പ്പെടെ നാല് പേരെയാണ് ജുണ്ട (പട്ടാള ഭരണകൂടം) വധിച്ചത്. 'ക്രൂരവും മനുഷ്യത്വരഹിതവുമായ ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക്' നേതൃത്വം നല്‍കിയെന്ന കുറ്റം ചാര്‍ത്തിയാണ് ശിക്ഷ നടപ്പിലാക്കിയത്.

നവംബറിൽ അറസ്റ്റിലായ ഫിയോ സെവ ത്വാവ്, ക്യാവ് മിൻ യു, എന്നിവരെ തീവ്രവാദ വിരുദ്ധ നിയമപ്രകാരമുള്ള കുറ്റങ്ങൾക്ക് ജനുവരിയിലാണ് സൈനിക ട്രിബ്യൂണൽ വധശിക്ഷയ്ക്ക് വിധിച്ചത്. ജുണ്ട (പട്ടാള ഭരണകൂടം)കൾക്ക് വിവരങ്ങൾ നൽകിയിരുന്ന യാങ്കോൺ പ്രവിശ്യയിലുള്ള ഒരു സ്ത്രീയെ കൊന്നുവെന്ന കേസിലാണ് മറ്റു രണ്ടു പേർക്ക് ശിക്ഷ ലഭിച്ചത്.

ഓഗസ്റ്റിൽ യാങ്കോണിൽ ഒരു കമ്മ്യൂട്ടർ ട്രെയിനിന് നേരെയുണ്ടായ വെടിവെയ്പ്പില്‍ ഉൾപ്പെടെ, അഞ്ച് പോലീസുകാരെ കൊലപ്പെടുത്തിയതും ഭരണകൂട സേനയ്‌ക്കെതിരെ നിരവധി ആക്രമണങ്ങൾ സംഘടിപ്പിച്ചതും ഫിയോ സെവ ത്വാവാണെന്ന് ആരോപണമുയർന്നിരുന്നു.

ദശാബ്ദങ്ങൾ പട്ടാള ഭരണത്തിൻ കീഴിൽ കഴിഞ്ഞ മ്യാന്മർ, ജനാധിപത്യ ഭരണത്തിലേക്കുള്ള പരിവർത്തനത്തിന് തുടക്കമിട്ട 2015 തിരഞ്ഞെടുപ്പിൽ എൻ.എൽ.ഡി.യെ പ്രതിനിധീകരിച്ച് അദ്ദേഹം പാർലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

അധികാരം പിടിച്ചെടുത്തതിന് ശേഷമുള്ള വിയോജിപ്പുകളെ അടിച്ചമർത്തുന്നതിന്റെ ഭാഗമായി, ജുണ്ടകൾ നിരവധി ജനാധിപത്യ വാദികള്‍ വധശിക്ഷയ്ക്ക് വിധിച്ചിരുന്നു

മ്യാൻമറിൽ 1988ലാണ് അവസാനമായി വധശിക്ഷ നടപ്പാക്കുന്നത്. എന്നാൽ അധികാരം പിടിച്ചെടുത്തതിന് ശേഷമുള്ള വിയോജിപ്പുകളെ അടിച്ചമർത്തുന്നതിന്റെ ഭാഗമായി, ജുണ്ടകൾ നിരവധി അട്ടിമറി വിരുദ്ധ പ്രവർത്തകരെ വധശിക്ഷയ്ക്ക് വിധിച്ചിരുന്നു.

ഇതിനെതിരെ അന്താരാഷ്ട്രതലത്തില്‍ രൂക്ഷമായ വിമർശനവും ആ സമയത്ത് ഉയർന്നിരുന്നു. യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസ് സൈനിക ഭരണകൂടത്തിന്‍റെ തീരുമാനത്തെ "ജീവിക്കാനുള്ള അവകാശത്തിനും വ്യക്തിയുടെ സ്വാതന്ത്ര്യത്തിനും സുരക്ഷയ്ക്കും എതിരായ നഗ്നമായ ലംഘനം" എന്നായിരുന്നു വിശേഷിപ്പിച്ചത്.

നാഷണൽ ലീഗ് ഫോർ ഡെമോക്രസി (എൻഎൽഡി) സർക്കാരിനെ 2021 ഫെബ്രുവരിയിൽ ആണ് സൈനിക അട്ടിമറിയിലൂടെ പുറത്താക്കിയത്

2020ൽ മ്യാന്മറിൽ നടന്ന പൊതുതിരഞ്ഞെടുപ്പിൽ ഓങ് സാൻ സൂചിയുടെ നാഷണൽ ലീഗ് ഫോർ ഡെമോക്രസി വൻ ഭൂരിപക്ഷത്തിൽ വിജയിച്ചിരുന്നു. അധികാരത്തിലെത്തിയ നാഷണൽ ലീഗ് ഫോർ ഡെമോക്രസി (എൻഎൽഡി) സർക്കാരിനെ 2021 ഫെബ്രുവരിയിൽ സൈനിക അട്ടിമറിയിലൂടെ പുറത്താക്കുകയായിരുന്നു. സീനിയർ ജനറൽ മിൻ ഓങ് ഹ്ലെയിങ്ങിന്റെ നേതൃത്വത്തിലായിരുന്നു നീക്കം.

Adam Dean

2020ൽ മ്യാന്മറിൽ നടന്ന രണ്ടാം പൊതുതിരഞ്ഞെടുപ്പിൽ വോട്ടർ തട്ടിപ്പ് നടത്തിയാണ് ജയിച്ചതെന്ന ന്യായീകരണം ചൂണ്ടിക്കാട്ടിയായിരുന്നു സർക്കാരിനെ സൈന്യം അട്ടിമറിച്ചത്. അന്നുമുതൽ ഓങ് സാൻ സൂചി തടങ്കലിലാണ്.

logo
The Fourth
www.thefourthnews.in