കരോലിന്‍ ആര്‍ ബെര്‍ട്ടോസി, മോര്‍ട്ടന്‍ മെല്‍ഡല്‍, കെ ബാരി ഷാര്‍പ്ലെസ്
കരോലിന്‍ ആര്‍ ബെര്‍ട്ടോസി, മോര്‍ട്ടന്‍ മെല്‍ഡല്‍, കെ ബാരി ഷാര്‍പ്ലെസ്

രസതന്ത്ര നൊബേല്‍ മൂന്ന് പേര്‍ക്ക്; പുരസ്‌കാരം ക്ലിക്ക് കെമിസ്ട്രി ഗവേഷണത്തിന്

കരോലിന്‍ ആര്‍ ബെര്‍ട്ടോസി, മോര്‍ട്ടന്‍ മെല്‍ഡല്‍, കെ ബാരി ഷാര്‍പ്ലെസ് എന്നിവര്‍ക്കാണ് പുരസ്‌കാരം
Updated on
1 min read

ഈ വര്‍ഷത്തെ രസതന്ത്ര നൊബേൽ പുരസ്‌കാരം മൂന്ന് പേര്‍ പങ്കിട്ടു. രസതന്ത്ര ശാസ്ത്രജ്ഞരായ കരോലിന്‍ ആര്‍ ബെര്‍ട്ടോസി, മോര്‍ട്ടന്‍ മെല്‍ഡല്‍, കെ ബാരി ഷാര്‍പ്ലെസ് എന്നിവര്‍ക്കാണ് പുരസ്‌കാരം. ക്ലിക്ക് കെമിസ്ട്രിയ്ക്കും ബയോ ഓര്‍ത്തോഗണല്‍ കെമിസ്ട്രിയ്ക്കും നൽകിയ സംഭാവനകൾ പരിഗണിച്ചാണ് പുരസ്‌കാരം ലഭിച്ചത്.

കരോലിന്‍ ആര്‍ ബെര്‍ട്ടോസിയാണ് ക്ലിക്ക് കെമിസ്ട്രി ബയോ ഓര്‍ത്തോഗണല്‍ കെമിസ്ട്രി എന്നീ ആശയങ്ങളുടെ ഉപജ്ഞാതാവ്. ഈ രണ്ട് വിഭാഗങ്ങളുടെയും ആവിഷ്കരണത്തിനും വികസനത്തിനുമാണ് മൂന്ന് പേർക്കും പുരസ്കാരം നൽകിയതെന്ന് സ്വീഡിഷ് അക്കാദമി വ്യക്തമാക്കി. തന്മാത്രകൾ സംയോജിപ്പിച്ച് പുതിയ പദാർഥങ്ങൾ എളുപ്പത്തിൽ ഉണ്ടാക്കുന്നതിന് സഹായിക്കുന്നതാണ് ക്ലിക്ക് കെമിസ്ട്രി. മരുന്ന് നിർമ്മാണത്തിലടക്കം വിപ്ലവകരമായ മാറ്റത്തിന് വഴിവെയ്ക്കുന്നതാണ് ഈ മേഖല.

കെ ബാരി ഷാര്‍പ്ലെസിന്റെ രണ്ടാമത് നൊബേൽ പുരസ്കാരമാണ് ഇത്. 2001 ലും രസതന്ത്രത്തിന് കെ ബാരി ഷാര്‍പ്ലെസിന് നൊബേൽ പുരസ്കാരം ലഭിച്ചിരുന്നു. സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം വെള്ളിയാഴ്ചയും സാമ്പത്തിക ശാസ്ത്ര പുരസ്‌കാര പ്രഖ്യാപനം ഒക്ടോബര്‍ 10 നും നടക്കും.

logo
The Fourth
www.thefourthnews.in