അടിവസ്ത്രങ്ങളുടെ പരസ്യത്തില്‍ സ്ത്രീകള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തി ചെെന; പുരുഷ മോഡലുകള്‍ക്ക് ആവശ്യക്കാര്‍ ഏറെ
അടിവസ്ത്രങ്ങളുടെ പരസ്യങ്ങളില്‍ നിന്നും സ്ത്രീകളെ വിലക്കി ചൈന. അതേസമയം, മോഡലിങ്ങിന് പുരുഷന്‍മാര്‍ക്ക് വിലക്കില്ല. വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ ചൈനയിലെ ഫാഷന്‍ കമ്പനികള്‍ മോഡലിങ്ങിനായി വനിതകള്‍ക്ക് പകരം പുരുഷന്‍മാരെ സമീപിക്കുന്നതായും വാര്‍ത്തകളുണ്ട്.
സ്ത്രീകളെ മാധ്യമങ്ങളാക്കി അശ്ലീലമായ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നത് രാജ്യത്തിൻ്റെ നിയമ വ്യവസ്ഥിതിയ്ക്ക് മങ്ങലേല്‍പ്പിക്കുണ്ടെന്ന് ചൂണ്ടിക്കാട്ടി നേരത്തെയും ചൈനീസ് ഭരണകൂടം ഫാഷന്‍ രംഗത്ത് സ്ത്രീകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരുന്നു. അത്തരമൊരു ചരിത്രമുള്ളതാണ് ഫാഷന്‍ കമ്പനികള്‍ക്ക് ഭീക്ഷണിയാകുന്നത്.
നിയന്ത്രണം വന്നതിന് പിന്നാലെ സ്ത്രീകളുടെ അടിവസ്ത്രങ്ങളായ ബ്രേസിയര്‍, നൈറ്റ് ഗൗണ്‍, എന്നിവ ധരിച്ചുകൊണ്ടുള്ള പുരുഷന്‍മാരുടെ വീഡിയോകളുടെ ലൈവ് സ്‌ട്രീമിംഗും കമ്പനികള്‍ ആരംഭിച്ചു കഴിഞ്ഞു. അടിവസ്ത്രങ്ങള്‍ ധരിച്ച പുരുഷ മോഡലുകളുടെ ചിത്രങ്ങളും വീഡിയോകളും ചൈനയുടെ ടിക്ക്‌ടോക് പതിപ്പായ ഡോയിനില്‍ പ്രചരിച്ചിട്ടുണ്ട്.
നിയന്ത്രണത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് രംഗത്തെത്തുന്നത്
നിയന്ത്രണത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് രംഗത്തെത്തുന്നത്. 'വ്യക്തിപരമായി പറയുകയാണെങ്കില്‍ ഞങ്ങള്‍ക്ക് മറ്റ് മാര്‍ഗങ്ങളില്ല. നിയന്ത്രണങ്ങള്‍ ഉള്ളതിനാല്‍ ഞങ്ങളുടെ വനിതാസഹപ്രവര്‍ത്തകര്‍ക്ക് ഈ ഡിസൈനുകള്‍ ധരിച്ച് മോഡലാവാന്‍ സാധിക്കില്ല. അതിനാലാണ് മോഡലുകളാവാന്‍ ഞങ്ങള്‍ പുരുഷമാരായ സഹപ്രവര്‍ത്തകരോട് നിര്‍ദേശിക്കുന്നത്. ലൈവ് സ്ട്രീം ബിസിനസ് ഉടമായായ ജിയുപായ് പറഞ്ഞു'.
കണക്കുകള്‍ പ്രകാരം ചെെനയുടെ ഇ-കൊമേഴ്സ് മേഖലയുടെ പത്ത് ശതമാനം സംഭാവന ചെയ്യുന്നത് അടിവസ്ത്ര വ്യാപാര മേഖലയാണ്.
ഒരു ഇ-കൊമേഴ്സ് സ്റ്റാറ്റിസ്റ്റിക്കല്‍ ഏജന്‍സിയുടെ സ്ഥിതിവിവരക്കണക്കനുസരിച്ച് 2023 ല്‍ 700 ബില്യണ്‍ ഡോളറാണ് ചൈനയുടെ ലൈവ് സ്ട്രീം ഷോപ്പിങ് രംഗത്തെ നേട്ടം. കണക്കുകള്‍ പ്രകാരം രാജ്യത്തിൻ്റെ ഇ-കൊമേഴ്സ് മേഖലയുടെ പത്ത് ശതമാനം സംഭാവന ചെയ്യുന്നത് അടിവസ്ത്ര വ്യാപാര മേഖലയാണ്.
കഴിഞ്ഞ ഡിസംബറില്‍ ചെെനയിലെ ഒരു പരസ്യ കമ്പനി സില്‍ക് വസ്ത്രം ധരിച്ച ഒരു പുരുഷ മോഡലിൻ്റെ വീഡിയോ പങ്കുവെച്ചിരുന്നു. അതിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. ഒരു വനിതാമോഡല്‍ ധരിക്കുന്നതിനേക്കാള്‍ ഭംഗിയായി ആ മോഡല്‍ ആ വസ്ത്രം ധരിച്ചിട്ടുണ്ടെന്ന് നിരവധിപേര്‍ കമൻ്റ് ചെയ്തു. എന്നാല്‍ സ്ത്രീകളുടെ തൊഴിലവസരം ഇല്ലാതാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും ആരോപണങ്ങളുയര്‍ന്നു.