പ്രത്യുൽപാദന പരീക്ഷണം; ബഹിരാകാശ നിലയത്തിലേക്ക് കുരങ്ങുകളെ അയക്കാനൊരുങ്ങി ചൈന
ബഹിരാകാശത്ത് പുതിയ പരീക്ഷണത്തിനൊരുങ്ങി ചൈന. ഇത്തവണ ബഹിരാകാശ പരീക്ഷണങ്ങള്‍ക്കായി ചൈന അയക്കുന്നത് മനുഷ്യരെയല്ല മറിച്ച് കുരങ്ങുകളെയാണ്. ഗുരുത്വാകർഷണമില്ലാത്ത പരിതസ്ഥിതിയിൽ കുരങ്ങുകൾ എങ്ങനെ വളരുന്നുവെന്നും പ്രത്യുൽപാദിപ്പിക്കുന്നുവെന്നും പഠിക്കാൻ ഇവയെ ബഹിരാകാശ നിലയത്തിലേക്ക് അയക്കാ പദ്ധതിയിടുകയാണ് ചൈന. ചൈന പുതുതായി വിക്ഷേപിച്ച ടിയാൻഗോങ് ബഹിരാകാശ നിലയത്തിന്റെ മൊഡ്യൂളിലാണ് ഗവേഷണം നടക്കുകയെന്ന് സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്തു.
കുരങ്ങുകൾ വലിയ മൃഗങ്ങൾ ആയതിനാല്‍ ഗുരുത്വാകർഷണം പൂജ്യമാകുന്ന അവസ്ഥയില്‍ പ്രത്യുല്‍പാദനം ഏത് രീതിയിലായിരിക്കുമെന്ന് അറിയാൻ ശാസ്ത്രജ്ഞർ കൂടുതല്‍ ശ്രദ്ധിക്കേണ്ടതുണ്ട്
മൈക്രോ ഗ്രാവിറ്റിയോടും മറ്റ് ബഹിരാകാശ പരിസ്ഥിതികളോടും ഒരു ജീവി എങ്ങനെ പൊരുത്തപ്പെടുന്നു എന്ന് മനസിലാക്കാൻ ഈ പരീക്ഷണങ്ങൾ സഹായിക്കുമെന്ന് ചൈനീസ് അക്കാദമി ഓഫ് സയൻസസിലെ ഗവേഷകനായ ഷാങ് ലു പറഞ്ഞു. കുരങ്ങുകൾ വലിയ മൃഗങ്ങൾ ആയതിനാല്‍ ഗുരുത്വാകർഷണം പൂജ്യമാകുന്ന അവസ്ഥയില്‍ പ്രത്യുല്‍പാദനം ഏത് രീതിയിലായിരിക്കുമെന്ന് അറിയാൻ ശാസ്ത്രജ്ഞർ കൂടുതല്‍ ശ്രദ്ധിക്കേണ്ടതുണ്ട്.
പഠന കാലയളവിൽ കുരങ്ങുകൾക്ക് ഭക്ഷണം നൽകുന്നതും അവയുടെ മാലിന്യങ്ങൾ കൈകാര്യം ചെയ്യുന്നതും വലിയ ആശങ്കയുണ്ടാക്കുമെന്ന് ശാസ്ത്രജ്ഞർ കരുതുന്നതായും റിപ്പോർട്ടിൽ പറയുന്നു. മാത്രമല്ല, ബഹിരാകാശ നിലയത്തിലെ സാഹചര്യങ്ങളില്‍ കുരങ്ങുകൾക്ക് സമ്മർദ്ദരഹിതമായും സുഖമായും തുടരുന്നത് ബുദ്ധിമുട്ടാണെന്നും റിപ്പോർട്ടിൽ പറയുന്നു.
എന്നാല്‍ എലികളിലും പ്രൈമേറ്റുകളിലും ഇത്തരം പരീക്ഷണങ്ങള്‍ നടത്തുന്നതിന് ഇനിയും നിരവധി ബുദ്ധിമുട്ടുകള്‍ നേരിടുന്നുണ്ടെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ശീതയുദ്ധകാലത്ത് സോവിയറ്റ് ഗവേഷകര്‍ ഈ പരീക്ഷണം എലികളില്‍ നടത്താന്‍ ശ്രമിച്ചിരുന്നു. 18 ദിവസം നീണ്ടു നിന്ന യാത്രയില്‍ പക്ഷേ അവ ഗര്‍ഭത്തിന്റേതായ ലക്ഷണങ്ങള്‍ ഒന്നും തന്നെ കാണിച്ചിരുന്നില്ല. പിന്നീട് ഭൂമിയില്‍ എത്തിയതിന് ശേഷവും അവ പ്രസവിച്ചില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഗുരുത്വാഗര്‍ഷണമില്ലാത്തതിന്റെ അഭാവം മൂലം ഗുരുത്വാകർഷണത്തിന്റെ അഭാവം വൃഷണങ്ങൾക്കും മറ്റ് ചില പ്രത്യുത്പാദന അവയവങ്ങൾക്കും കേടുപാടുകൾ വരുത്തുമെന്നാണ് മുൻകാല പരീക്ഷണങ്ങൾ സൂചിപ്പിക്കുന്നത്. ഇത് പരീക്ഷണ മൃഗങ്ങളുടെ ലൈംഗിക ഹോർമോണിൽ ഗണ്യമായ കുറവുണ്ടാക്കുമെന്നും ഗവേഷകർ അഭിപ്രായപ്പെട്ടു.
ടിയാൻഗോങ് ബഹിരാകാശ നിലയത്തിൽ നിലവിൽ രണ്ട് പുരുഷന്മാരും ഒരു സ്ത്രീയും ബഹിരാകാശയാത്രികരായ ചെൻ ഡോങ്, കായ് സൂഷെ, ലിയു യാങ് എന്നിവരുമാണുള്ളത്.