വൈസ് പ്രസിഡന്റിന്റെ അമേരിക്കൻ സന്ദർശനത്തിൽ അതൃപ്തി; തായ്‌വാന്‍ കടലിടുക്കിൽ ചൈനയുടെ സൈനികാഭ്യാസം

വൈസ് പ്രസിഡന്റിന്റെ അമേരിക്കൻ സന്ദർശനത്തിൽ അതൃപ്തി; തായ്‌വാന്‍ കടലിടുക്കിൽ ചൈനയുടെ സൈനികാഭ്യാസം

യുഎസ് സന്ദർശനം കഴിഞ്ഞ് തായ്‌വാൻ വൈസ് പ്രസിഡന്റ് കഴിഞ്ഞ ദിവസമാണ് മടങ്ങിയെത്തിയത്
Updated on
1 min read

തായ്‌വാൻ വൈസ് പ്രസിഡന്റ് വില്യം ലായിയുടെ അമേരിക്കൻ സന്ദർശനത്തിന് പിന്നാലെ രാജ്യത്തിന് ചുറ്റും സൈനികാഭ്യാസം ആരംഭിച്ച് ചൈന. സന്ദർശനത്തിൽ പ്രതിഷേധിച്ചാണ് ചൈനീസ് നീക്കം. അഭ്യാസപ്രകടനങ്ങളെ അപലപിച്ച് തായ്‌വാൻ പ്രതിരോധ മന്ത്രാലയം രംഗത്തെത്തി.

വൈസ് പ്രസിഡന്റിന്റെ അമേരിക്കൻ സന്ദർശനത്തിൽ അതൃപ്തി; തായ്‌വാന്‍ കടലിടുക്കിൽ ചൈനയുടെ സൈനികാഭ്യാസം
കാനഡയിൽ കാട്ടുതീ പടരുന്നു; അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ബ്രിട്ടീഷ് കൊളംബിയ, ആയിരങ്ങൾ പലായനം ചെയ്തു

തായ്‌വാന് ചുറ്റും സംയുക്ത നാവിക, വ്യോമ പട്രോളിങ് നടത്തുന്നതായി പീപ്പിൾസ് ലിബറേഷൻ ആർമിയുടെ ഈസ്റ്റേൺ തിയേറ്റർ കമാൻഡ് ആണ് ഹ്രസ്വ പ്രസ്താവന ഇറക്കിയത്. " സ്വതന്ത്ര തായ്‌വാൻ വാദികളും വിദേശ ശക്തികളും തമ്മിലുള്ള ഗൂഢാലോചനക്കുള്ള ശക്തമായ താക്കീതാണ് ദ്വീപിന് ചുറ്റും നടക്കുന്ന പട്രോളിംഗും അഭ്യാസങ്ങളും," ഈസ്റ്റേൺ കമാൻഡിന്റെ വക്താവ് ചൈനീസ് മാധ്യമമായ സിൻഹുവ ന്യൂസിനോട് പറഞ്ഞു. മിസൈൽ ഘടിപ്പിച്ച കപ്പലുകളും യുദ്ധവിമാനങ്ങളും ഓപ്പറേഷനിൽ ഉൾപ്പെട്ടിട്ടുണ്ടെന്നും തായ്‌വാന്റെ ചുറ്റുപാടുകളിൽ യൂണിറ്റുകൾ ഒരുമിച്ച് പ്രവർത്തിക്കുന്നതായും സ്റ്റേറ്റ് ബ്രോഡ്കാസ്റ്റർ സിസിടിവി റിപ്പോർട്ട് ചെയ്തു.

അതേസമയം അഭ്യാസപ്രകടനങ്ങൾക്കെതിരെ തായ്‌വാൻ രംഗത്തെത്തി. പ്രതികരിക്കാൻ സേനയെ വിന്യസിച്ചിട്ടുണ്ടെന്നും ദേശീയ സുരക്ഷ ഉറപ്പാക്കാനുള്ള കഴിവും നിശ്ചയദാർഢ്യവും ആത്മവിശ്വാസവും തങ്ങൾക്ക് ഉണ്ടെന്നും തായ്‌വാൻ വ്യക്തമാക്കുന്നു. തായ്‌വാൻ കടലിടുക്കിൽ സമാധാനവും സുസ്ഥിരതയും ഇല്ലാതാക്കുന്ന നീക്കമെന്നും ചൈനയുടെ സൈനിക മനോഭാവം ഉയർത്തിക്കാട്ടുന്ന നടപടിയാണ് ഇതെന്നും തായ്‌വാൻ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. 42 ചൈനീസ് വിമാനങ്ങളും എട്ട് കപ്പലുകളും അഭ്യാസത്തിൽ ഏർപ്പെട്ടിട്ടുണ്ടെന്നും 26 വിമാനങ്ങൾ തായ്‌വാൻ കടലിടുക്കിന്റെ ഇരുവശങ്ങളെയും വേർതിരിക്കുന്ന മീഡിയൻ ലൈൻ കടന്നതായും മന്ത്രാലയം അറിയിച്ചു.

യുഎസ് സന്ദർശനം കഴിഞ്ഞ് തായ്‌വാൻ വൈസ് പ്രസിഡന്റ് കഴിഞ്ഞ ദിവസമാണ് മടങ്ങിയെത്തിയത്. പരാഗ്വേയിലേക്കും തിരിച്ചുമുള്ള യാത്രക്കിടെയായിരുന്നു അദ്ദേഹത്തിന്റെ യുഎസ് സന്ദർശനം. ജനുവരിയിൽ നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ പ്രസിഡന്റ് സ്ഥാനാർഥിയാണ് മത്സരിക്കാനിരിക്കയാണ് വൈസ് പ്രസിഡന്റ് ലായ്. കഴിഞ്ഞ ഓഗസ്റ്റിൽ അമേരിക്കൻ സ്പീക്കർ ആയിരിക്കെ നാൻസി പെലോസി തായ്‌വാൻ സന്ദർശിച്ചതോടെ ചൈന- അമേരിക്കാ ബന്ധത്തിൽ കാര്യമായ വിള്ളലേറ്റിരുന്നു. പിന്നാലെ സമാനമായ സൈനികാഭ്യാസം നടത്തിയാണ് ചൈന മറുപടി നൽകിയത്.

logo
The Fourth
www.thefourthnews.in