ചാര ബലൂണിൽ തർക്കം തുടരുന്നു; യുഎസ് ബലൂണുകൾ 10 തവണ വ്യോമാതിർത്തി ലംഘിച്ചെന്ന് ചൈന

ചാര ബലൂണിൽ തർക്കം തുടരുന്നു; യുഎസ് ബലൂണുകൾ 10 തവണ വ്യോമാതിർത്തി ലംഘിച്ചെന്ന് ചൈന

അമേരിക്കയുടെ വ്യോമാതിർത്തിക്ക് ഉള്ളിൽ പ്രവേശിച്ച ചൈനയുടെ ബലൂൺ, ചാരപ്രവർത്തനം നടത്തുന്നുവെന്ന് ആരോപിച്ച് സൈന്യം ഫെബ്രുവരി നാലിന് വെടിവെച്ചിട്ടിരുന്നു
Updated on
1 min read

രാജ്യത്തിന്റെ വ്യോമാതിർത്തിക്കുള്ളില്‍ അമേരിക്കന്‍ ബലൂണുകൾ അനധികൃതമായി പല തവണ പ്രവേശിച്ചിരുന്നുവെന്ന് ചൈന. കഴിഞ്ഞ ഒരു വർഷത്തിനിടെ പത്തിലധികം തവണ അമേരിക്കൻ ബലൂണുകൾ പ്രത്യക്ഷപ്പെട്ടിരുന്നുവെന്നാണ് ചൈന വാദിക്കുന്നത്. ഉത്തരവാദിത്തപരവും പ്രൊഫഷണലുമായ രീതിയിലാണ് അമേരിക്കയുടെ കടന്നുകയറ്റങ്ങളോട് പ്രതികരിച്ചതെന്നും ചൈനയുടെ വിദേശകാര്യ വക്താവ് വാങ് വെൻബിൻ മാധ്യമങ്ങളോട് പറഞ്ഞു. അമേരിക്കയുടെ വ്യോമാതിർത്തിക്ക് ഉള്ളിൽ പ്രവേശിച്ച ചൈനയുടെ ബലൂൺ, ചാരപ്രവർത്തനം നടത്തുന്നുവെന്ന് ആരോപിച്ച് അമേരിക്കൻ സൈന്യം ഫെബ്രുവരി നാലിന് വെടിവെച്ചിട്ടിരുന്നു. ഈ സംഭവത്തിന് പിന്നാലെ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായിരുന്നു. ഈ പശ്ചാത്തലത്തിലാണ് ചൈന പുതിയ ആരോപണവുമായി രംഗത്തെത്തുന്നത്.

ചാര ബലൂണിൽ തർക്കം തുടരുന്നു; യുഎസ് ബലൂണുകൾ 10 തവണ വ്യോമാതിർത്തി ലംഘിച്ചെന്ന് ചൈന
'ചാര ബലൂണില്‍ പങ്ക്'; ആറ് ചൈനീസ് സ്ഥാപനങ്ങളെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തി അമേരിക്ക

"മറ്റ് രാജ്യങ്ങളുടെ വ്യോമാതിർത്തിയിൽ യുഎസ് പ്രവേശിക്കുന്നത് ഒരു അസാധാരണ കാര്യമല്ല. കഴിഞ്ഞ വർഷം മാത്രം, ചൈനീസ് അധികാരികളുടെ അനുമതിയില്ലാതെ യുഎസ് ബലൂണുകൾ ചൈനയ്ക്ക് മുകളിലൂടെ 10 തവണയിലധികം പറന്നിരുന്നു. ഇതിനെ പറ്റിയുള്ള കൂടുതൽ വിവരങ്ങൾ അറിയണമെങ്കിൽ അമേരിക്കൻ അധികൃതരോട് തന്നെ ചോദിക്കൂ"- വാങ് വെൻബിൻ പറഞ്ഞു. അമേരിക്കയുടെ നടപടിയെ കുറിച്ചുള്ള മാധ്യമങ്ങൾക്ക് മറുപടി നൽകുകയായിരുന്നു അദ്ദേഹം. അതേസമയം അമേരിക്ക ഇതുവരെ ആരോപണത്തോട് പ്രതികരിച്ചിട്ടില്ല.

ചാര ബലൂണിൽ തർക്കം തുടരുന്നു; യുഎസ് ബലൂണുകൾ 10 തവണ വ്യോമാതിർത്തി ലംഘിച്ചെന്ന് ചൈന
അലാസ്‌കന്‍ ആകാശത്ത് 'ചെറു കാറി'ന്റെ വലിപ്പത്തില്‍ അജ്ഞാത വസ്തു; വെടിവച്ചിട്ടെന്ന് അമേരിക്ക

കഴിഞ്ഞ ദിവസങ്ങളിലും വ്യോമാതിർത്തിക്ക് മുകളിൽ പ്രത്യക്ഷപ്പെട്ട അജ്ഞാത വസ്തു വെടിവെച്ചിട്ടതായി അമേരിക്ക അറിയിച്ചിരുന്നു. ഞായറാഴ്ച, കനേഡിയൻ അതിർത്തിക്കടുത്തുള്ള മിഷിഗണിൽ അജ്ഞാത വസ്തു വെടിവെച്ചിടാൻ അമേരിക്ക ഉത്തരവിട്ടിരുന്നു. ചരടുകൾ ഘടിപ്പിച്ച ആളില്ലാത്ത "അഷ്ടഭുജ ഘടന" എന്നാണ് പ്രതിരോധ ഉദ്യോഗസ്ഥർ ഇതിനെ വിശേഷിപ്പിച്ചത്. ശനിയാഴ്ച കാനഡയുടെ ചെ യൂക്കോൺ പ്രദേശത്ത് വെടിവച്ച് വീഴ്ത്തിയതും വെള്ളിയാഴ്ച അലാസ്‌കയിൽ വെടിവച്ചിട്ടതുമായ രണ്ട് ബലൂണുകളും ചൈനീസ് ചാരബലൂണിനേക്കാൾ വളരെ ചെറുതാണെന്ന് യുഎസ് സെനറ്റ് മെജോറിറ്റി നേതാവ് ചക് ഷൂമർ വ്യക്തമാക്കി. കണ്ടെത്തിയ അഞ്ജാത വസ്തുക്കളെല്ലാം കൂട്ടിചേർത്ത് എന്താണ് യഥാർഥത്തിൽ സംഭവിക്കുന്നതെന്ന് പരിശോധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ചാര ബലൂണിൽ തർക്കം തുടരുന്നു; യുഎസ് ബലൂണുകൾ 10 തവണ വ്യോമാതിർത്തി ലംഘിച്ചെന്ന് ചൈന
ബലൂൺ വെടിവച്ചു വീഴ്ത്തിയതിനെതിരെ ചൈന; തിരിച്ചടിക്കുമെന്ന് അമേരിക്കയ്ക്ക് മുന്നറിയിപ്പ്

സമാന സംഭവങ്ങൾ തുടരുന്ന സാഹചര്യത്തിൽ രാജ്യത്ത് അതീവ ജാഗ്രത ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി യുഎസ് അധികാരികൾ ഞായറാഴ്ച മിഷിഗൺ തടാകത്തിന് മുകളിലൂടെയുളള വ്യോമമേഖല താത്കാലികമായി അടച്ചിരിക്കുകയാണ്. എന്നാൽ ആദ്യ ബലൂൺ രാജ്യത്തുടനീളം ദിവസങ്ങളോളം ആകാശത്ത് സഞ്ചരിക്കാൻ അനുവദിച്ചതിൽ പ്രതിപക്ഷം ജോ ബൈഡനെ രൂക്ഷമായ ഭാഷയിൽ വിമർശിച്ചു.

logo
The Fourth
www.thefourthnews.in