തായ്‌വാൻ കടലിടുക്കിൽ ചൈനീസ് വിമാനവാഹിനിയുടെ സാന്നിധ്യം; ആശങ്കയോടെ ലോകരാജ്യങ്ങൾ

തായ്‌വാൻ കടലിടുക്കിൽ ചൈനീസ് വിമാനവാഹിനിയുടെ സാന്നിധ്യം; ആശങ്കയോടെ ലോകരാജ്യങ്ങൾ

തായ്‌വാൻ പ്രസിഡന്റ് സായ് ഇങ്-വെൻ, യുഎസ് ഹൗസ് സ്പീക്കർ കെവിൻ മക്കാർത്തിയുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെ സംഭവം
Updated on
2 min read

തായ്‌വാൻ കടലിടുക്കിൽ വീണ്ടും ആശങ്കകൾ സൃഷ്ടിച്ച് ചൈനയുടെ വിമാനവാഹിനിക്കപ്പലിന്റെ സാന്നിധ്യം. തായ്‌വാൻ പ്രസിഡന്റ് സായ് ഇങ്-വെൻ, യുഎസ് ഹൗസ് സ്പീക്കർ കെവിൻ മക്കാർത്തിയുമായി കൂടിക്കാഴ്ച നടത്തിയതിനോടുള്ള ചൈനയുടെ പ്രതികരണം എങ്ങനെയാകുമെന്ന് ലോകം ഉറ്റുനോക്കുന്നതിനിടെയാണ് സംഭവം. തങ്ങളുടെ എതിർപ്പിനെ മറികടന്ന് നടത്തിയ ചർച്ചയെ ചൈന അപലപിച്ചിരുന്നു. കടലിടുക്കിലെ ചൈനയുടെ ഓരോ നീക്കങ്ങളും തായ്‌വാൻ സൂക്ഷമമായി നിരീക്ഷിച്ച് വരികയാണ്.

അമേരിക്കയിലെ ഏറ്റവും ഉയർന്ന മൂന്നാമത്തെ റാങ്കിലുള്ള ഉദ്യോഗസ്ഥനായ മക്കാർത്തിക്കൊപ്പം ബുധനാഴ്ചയാണ് സായ് ഇങ്-വെൻ കൂടിക്കാഴ്ച നടത്തിയത്

ചൈനയുടെ വിമാനവാഹിനിക്കപ്പലായ 'ദി ഷാൻഡോങ്'നെ കഴിഞ്ഞ ദിവസം തായ്‌വാന്റെ കിഴക്കൻ തീരത്തിന് 200 നോട്ടിക്കൽ മൈൽ അകലെ കണ്ടെത്തിയതായി തായ്‌വാൻ പ്രതിരോധ മന്ത്രി അറിയിച്ചിരുന്നു. ലോസ് ഏഞ്ചൽസിൽ സായ്‌യും മക്കാർത്തിയും കണ്ടുമുട്ടുന്നതിന് തൊട്ടുമുൻപാണ് തായ്‌വാനിലെ പ്രധാന ദ്വീപിന്റെ തെക്ക്-കിഴക്ക് ഭാഗത്തേക്ക് ചൈന വിമാനവാഹിനി അയച്ചത്. വിമാനവാഹിനിയെ കുറിച്ച് ദ്വീപിലെ സൈന്യം പഠിച്ചുകൊണ്ടിരിക്കുകയാണ്. ഷാൻഡോങ് പരിശീലനത്തിലാണെന്നും കപ്പലിൽ നിന്ന് വിമാനങ്ങളൊന്നും പറന്നുയരുന്നതായി കണ്ടെത്തിയിട്ടില്ലെന്നും എന്നാൽ സമയം വളരെ സെൻസിറ്റീവ് ആണെന്നും മന്ത്രി പറഞ്ഞു.

നിലവിൽ തായ്‌വാനീസ് യുദ്ധക്കപ്പലുകൾ അഞ്ച് മുതൽ ആറ് നോട്ടിക്കൽ മൈൽ അകലെ നിന്ന് കപ്പലുകളെ നിരീക്ഷിക്കുകയാണ്. അതേസമയം, തായ്‌വാനിൽ നിന്ന് 400 നോട്ടിക്കൽ മൈൽ അകലെ അമേരിക്കയുടെ വിമാനവാഹിനിക്കപ്പലായ യുഎസ്എസ് നിമിറ്റ്‌സിന്റെയും സാന്നിധ്യമുണ്ട്. കഴിഞ്ഞ ഓഗസ്റ്റിൽ അന്നത്തെ ഹൗസ് സ്പീക്കർ നാൻസി പെലോസി തായ്‌വാൻ സന്ദർശിച്ചതിന് ശേഷവും യുദ്ധസമാനമായൊരു നീക്കത്തിന് ചൈന മുതിർന്നിരുന്നു. ഒകിനാവയിൽ നിന്ന് 300 കിലോമീറ്റർ അകലെ കണ്ടെത്തിയ കപ്പൽ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്ന് ജപ്പാൻ പ്രതിരോധ മന്ത്രാലയവും സ്ഥിരീകരിച്ചിട്ടുണ്ട്.

തായ്‌വാനീസ് പ്രതിരോധ മന്ത്രി ചിയു കുവോ-ചെങ് പാർലമെന്‍റ് യോഗത്തില്‍ പങ്കെടുക്കുന്നു
തായ്‌വാനീസ് പ്രതിരോധ മന്ത്രി ചിയു കുവോ-ചെങ് പാർലമെന്‍റ് യോഗത്തില്‍ പങ്കെടുക്കുന്നു

തായ്‌വാൻ പ്രസിഡന്റും മക്കാർത്തിയും തമ്മിലുള്ള കൂടിക്കാഴ്ചയോട് രൂക്ഷമായിട്ടായിരുന്നു ചൈനയുടെ പ്രതികരണം. പ്രതികരിച്ചത്. തായ്‌വാന് മേലുള്ള ചൈനയുടെ അവകാശത്തെ തുരങ്കം വയ്ക്കുന്നുവെന്നും “വിഘടനവാദ” ലക്ഷ്യങ്ങളോടെ ഒത്തുകളിക്കുകയാണെന്നും ചൈന ആരോപിച്ചിരുന്നു.

അമേരിക്കയിലെ ഏറ്റവും ഉയർന്ന മൂന്നാമത്തെ റാങ്കിലുള്ള ഉദ്യോഗസ്ഥനായ മക്കാർത്തിക്കൊപ്പം ബുധനാഴ്ചയാണ് സായ് ഇങ്-വെൻ കൂടിക്കാഴ്ച നടത്തിയത്. കാലിഫോർണിയയിലെ റൊണാൾഡ്‌ റീഗൻ പ്രസിഡൻഷ്യൽ ലൈബ്രറിയിൽ നടന്ന ചർച്ചയിൽ റിപ്പബ്ലിക്കൻ പാർട്ടിയിലെയും ഡെമോക്രാറ്റിലെയും നിയമനിർമാതാക്കൾ ഉൾപ്പെടെയുള്ള അംഗങ്ങൾ പങ്കെടുത്തിരുന്നു. തായ്‌വാന്റെ പൂർണ അധികാരം സ്വന്തമാക്കാൻ വേണ്ടിവന്നാൽ സൈന്യത്തെ ഉപയോഗിക്കുമെന്ന ഭീഷണികൾക്കിടയിലാണ് ചർച്ച നടന്നത്. കൂടാതെ അമേരിക്കയും ചൈനയുമായുള്ള ബന്ധവും ഏറ്റവും മോശം അവസ്ഥയിലാണുള്ളത്.

തായ്‌വാൻ കടലിടുക്കിൽ ചൈനീസ് വിമാനവാഹിനിയുടെ സാന്നിധ്യം; ആശങ്കയോടെ ലോകരാജ്യങ്ങൾ
മുന്നറിയിപ്പ് വകവയ്ക്കാതെ തായ്‌വാന്‍ പ്രസിഡന്റിന്റെ അമേരിക്ക സന്ദർശനം; ചൈനയിലേക്ക് കണ്ണുനട്ട് ലോകം

സമയബന്ധിതമായി തന്നെ തായ്‌വാനിലേക്കുള്ള ആയുധ വില്പന തുടരുമെന്ന് ചർച്ചയ്ക്ക് ശേഷം നടത്തിയ വാർത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു. അതിനൊപ്പം വ്യാപാര- സാങ്കേതിക മേഖലകളിലെ സാമ്പത്തിക സഹകരണം ശക്തമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

ഇതിനെതിരെ ചൈന ഉടൻ തന്നെ രംഗത്തുവരികയും രാജ്യത്തിൻറെ പരമാധികാരവും പ്രാദേശിക അഖണ്ഡതയും സംരക്ഷിക്കാൻ ദൃഢവും ഫലപ്രദവുമായ നടപടികൾ കൈക്കൊള്ളുമെന്ന് പ്രസ്താവനയിറക്കുകയും ചെയ്തിരുന്നു. ചൈനയുടെ ആഭ്യന്തര കാര്യങ്ങളിൽ അമേരിക്കയുടെ ഇടപെടൽ അവസാനിപ്പിക്കണമെന്ന് ചൈനയുടെ പ്രതിരോധ മന്ത്രാലയ വക്താവും ആവശ്യപ്പെട്ടിരുന്നു.

logo
The Fourth
www.thefourthnews.in