പെലോസി തായ്‌വാൻ സന്ദർശന വേളയിൽ
പെലോസി തായ്‌വാൻ സന്ദർശന വേളയിൽ Google

തായ്‌വാനിലേക്കുള്ള പെലോസിയുടെ വിമാനം എന്തുകൊണ്ട് വെടിവെച്ചിട്ടില്ല? സൈനികനീക്കത്തില്‍ തൃപ്തി വരാതെ ചൈനീസ് ദേശീയവാദികള്‍

പെലോസി തായ്‌പേയ് വിട്ടയുടൻ ചൈന തായ്‌വാനിൽ നടത്തിയ ആക്രമണങ്ങൾ പോലും ചൈനീസ് ദേശീയവാദികളെ തൃപ്തിപ്പെടുത്തുന്നില്ല
Updated on
3 min read

തായ്‌വാന്‍ കടലിടുക്കിനെ സംഘര്‍ഷത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തി സൈനിക അഭ്യാസം തുടരുമ്പോള്‍ യുഎസിനെതിരെ ഉറഞ്ഞുതുള്ളി ചൈനീസ് ദേശീയവാദികള്‍. തായ്‌വാനെ ലക്ഷ്യമിട്ടുള്ള സൈനിക അഭ്യാസം യുഎസും ചൈനയും തമ്മിലുള്ള പ്രതിസന്ധി കൂടിയാണ് രൂക്ഷമാക്കിയത്. വലിയ ആശങ്കയോടെയാണ് ലോക രാജ്യങ്ങള്‍ സ്ഥിതിഗതികള്‍ വീക്ഷിക്കുന്നത്. യുഎസ് ജനപ്രതിനിധി സഭാ സ്പീക്കര്‍ നാന്‍സി പെലോസിയുടെ സന്ദര്‍ശനത്തില്‍ പ്രകോപിതരായി തുടങ്ങിവെച്ച ആക്രമണം കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കാനൊരുങ്ങുകയാണ് ചൈന. തായ്‌വാന്റെ വ്യോമ - നാവികാതിര്‍ത്തികളില്‍ ചൈനയുടെ സൈനിക നടപടികള്‍ തുടരുമ്പോള്‍ ചൈനീസ് ദേശീയവാദികളുടെ വികാരവിക്ഷോഭങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ അലയടിക്കുകയാണ്.

പെലോസി തായ്‌വാൻ സന്ദർശന വേളയിൽ
യുഎസ് സ്പീക്കര്‍ നാന്‍സി പെലോസി തായ്‌വാനിൽ; തീക്കളിയെന്ന് ചൈന; മേഖലയില്‍ യുദ്ധസമാന സാഹചര്യം

പെലോസി തായ്‌പേയ് വിട്ടയുടൻ ചൈന തായ്‌വാനിൽ നടത്തിയ ആക്രമണങ്ങൾ പോലും ചൈനീസ് ദേശീയവാദികളെ തൃപ്തിപ്പെടുത്തുന്നില്ല. തായ്‌വാനിൽ ഇറങ്ങുന്നതിന് മുന്നേ പെലോസിയെ ഇല്ലാതാക്കാൻ പീപ്പിൾ ലിബറേഷൻ ആർമിക്ക് (പിഎൽഎ) പറ്റുമായിരുന്നിട്ടും എന്തുകൊണ്ട് അത് ചെയ്തില്ല എന്നതാണ് അവരുടെ ചോദ്യം.

ചൈനീസ് സർക്കാരിനോട് ഇതിന് ഉത്തരം തേടികൊണ്ടുള്ള അനവധി പോസ്റ്റുകളും സാമൂഹ്യ മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടുകഴിഞ്ഞു. പെലോസിയെ ക്ഷണിക്കാൻ സമ്മർദ്ദം ചെലുത്തിയ തായ്‌പേയ്ക്ക് നേരെയും അവരുടെ രോഷം നീളുകയാണ്. പെലോസിയെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന തരത്തിലും പ്രചാരണങ്ങള്‍ ശക്തമാണ്.

പെലോസി മടങ്ങിയതിനു പിന്നാലെ, പിഎൽഎയുടെ ഈസ്റ്റേൺ തിയേറ്റർ കമാൻഡ് തായ്‌വാന് ചുറ്റും സൈനിക അഭ്യാസം നടത്തി. കടന്നാക്രമണത്തെക്കാൾ തായ്‌വാനുള്ള മുന്നറിയിപ്പായിട്ടാണ് ചൈനയുടെ നീക്കങ്ങൾ വിലയിരുത്തിയത്. ആക്രമണത്തിനു ശേഷം ചൈനീസ് സാമൂഹ്യമാധ്യമമായ വെയ്‌ബോയിൽ സംയുക്ത സൈനിക അഭ്യാസത്തിന്റെ ദൃശ്യങ്ങള്‍ വ്യാപകമായി. പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുടെ പേരിലുള്ള ഹാഷ്ടാഗിന് 530 മില്യൺ കാഴ്ചക്കാരാണ് കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായത്.

മറ്റൊരു ഹാഷ്ടാഗ് ആയ "ഒൺലി വൺ ചൈന''ക്ക് കഴിഞ്ഞ കുറച്ച് ദിവസങ്ങൾ കൊണ്ട് 2 ബില്യൺ കാഴ്ചക്കാരെ സ്വന്തമാക്കിയത്. ചൈനയിലെ വിവിധ രാഷ്‌ടീയ സംഘടനകളും സൈനിക വിഭാഗങ്ങളും പെലോസിയുടെ നീക്കം 'ഏക-ചൈന' നയം എന്ന ഭൂരിപക്ഷാഭിപ്രായത്തെ ബാധിക്കുന്നതാണെന്ന അഭിപ്രായവും പങ്കുവച്ചു കഴിഞ്ഞു.

തായ്‌പേയിയെ ആക്രമിക്കാനാവുന്ന സൈനിക ശക്തി തങ്ങള്‍ക്കുണ്ടെന്ന് കാണിക്കാൻ മാത്രമുള്ളതാണ് ചൈനയുടെ ഇപ്പോഴത്തെ സൈനികാഭ്യാസങ്ങൾ എന്നാണ് ഈ രംഗത്തെ വിദഗ്ധരുടെ നിരീക്ഷണങ്ങൾ. പിഎൽഎ റോക്കറ്റ് ഫോഴ്സ് വിക്ഷേപിച്ച ഡിഎഫ് -15 ബി മിസൈലുകൾ ഉൾപ്പെടെ 11 ബാലിസ്റ്റിക് മിസൈലുകൾ തായ്‌വാൻ ദ്വീപുകളുടെ വടക്ക്, വടക്കുകിഴക്ക്, തെക്ക്, തെക്കുകിഴക്ക്, കിഴക്കൻ ഭാഗങ്ങളിൽ പതിച്ചിട്ടുണ്ട്. ഡിഎഫ് -15 ബി മിസൈലുകൾക്കെതിരായി തായ്‌വാനീസ് സൈന്യം പാട്രിയറ്റ് ആന്റി-ബാലിസ്റ്റിക് മിസൈൽ സംവിധാനം ഉപയോഗിക്കാതിരുന്നത് എന്തുകൊണ്ടാണെന്നുള്ള ചോദ്യവും ഉയരുന്നുണ്ട്.

അനധികൃത കുടിയേറ്റക്കാരെ തിരിച്ചയക്കുന്നതിനുള്ള യുഎസ്-ചൈന സഹകരണം, ക്രിമിനൽ കാര്യങ്ങളിൽ നിയമസഹായം, രാജ്യാന്തര കുറ്റകൃത്യങ്ങൾക്കെതിരായ സഹകരണം, മയക്കുമരുന്ന് വിരുദ്ധ സഹകരണം, കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള ചർച്ചകൾ എന്നിവയിൽ യുഎസ്-ചൈന സഹകരണം താൽക്കാലികമായി നിർത്തിവച്ചതായും മന്ത്രാലയം അറിയിച്ചിട്ടുണ്ട്.

പിഎൽഎയുടെ മിസൈലുകൾ തായ്‌വാൻ വ്യോമാതിർത്തി കടക്കാതിരുന്നതുകൊണ്ടാണ് തായ്‌വാൻ സൈന്യം പ്രതികരിക്കാതിരുന്നത്. എന്നാൽ ശനിയാഴ്ചയും തുടർച്ചയായി ചൈനയുടെ മിസൈലുകൾ തായ്‌വാന്റെ വ്യോമാതിർത്തിയോട് ചേർന്നാണ് പറന്നുകൊണ്ടിരുന്നത്. തായ്‌വാൻ കടലിടുക്കുകളിലേക്ക് മിസൈലുകൾ പതിക്കുന്നതിന്റെയും പിഎൽഎയുടെ നാവികസേന മീഡിയൻ ലൈൻ കടക്കുന്നതിന്റെയും ദൃശ്യങ്ങൾ പിടിഎ സംപ്രേഷണം ചെയ്തിട്ടുണ്ട്.

തായ്‌വാനും അയല്‍രാജ്യങ്ങള്‍ക്കും എതിരെയുള്ള ചൈനയുടെ പ്രതിരോധ തന്ത്രത്തിന്റെ ഭാഗമായിരുന്നു സൈനിക നീക്കങ്ങള്‍. സൈനികാഭ്യാസങ്ങള്‍ക്കിടെ 5 ബാലിസ്റ്റിക് മിസൈലുകള്‍ ജപ്പാന്റെ പ്രധാന സാമ്പത്തിക മേഖലയില്‍ ചെന്നു പതിച്ചത് അവരെയും പ്രകോപിപ്പിച്ചിട്ടുണ്ട്. രൂക്ഷമായ ഭാഷയിലായിരുന്നു ജപ്പാന്‍ വിഷയത്തില്‍ ചൈനയോട് പ്രതികരിച്ചത്.

WS-03A മൾട്ടിപ്പിൾ റോക്കറ്റ് ലോഞ്ചർ സിസ്റ്റങ്ങളും (MRLS), PHL-16 റോക്കറ്റ് സിസ്റ്റവും ഉപയോഗിച്ച് ദീർഘദൂര ഗൈഡഡ് സ്‌ട്രൈക്കുകൾ വിക്ഷേപിച്ചുകൊണ്ട് പി എൽ എ തങ്ങളുടെ പ്രതിരോധ മാർഗങ്ങളെ കൃത്യമായി ലോകത്തിന് മുൻപിൽ പ്രദർശിപ്പിച്ചിട്ടുണ്ട്.

ഫുജിയാനിലെ പിംഗ്ടാൻ ദ്വീപിൽ നിന്ന് വിക്ഷേപിച്ച ഈ റോക്കറ്റുകൾ തായ്‌വാന്റെ പടിഞ്ഞാറൻ തീരത്താണ് പതിച്ചത്. ഇതുകൂടാതെ തായ്‌വാന്റെ ഡിജിറ്റൽ നെറ്റ് വർക്കുകൾക്കെതിരെയുള്ള സൈബർ ആക്രമണങ്ങളും രൂക്ഷമാണ്.

ചൈനീസ് മിലിറ്ററി ഹെലികോപ്റ്റർ ഫുജിയാനിലെ പിംഗ്ടാൻ ദ്വീപിൽ
ചൈനീസ് മിലിറ്ററി ഹെലികോപ്റ്റർ ഫുജിയാനിലെ പിംഗ്ടാൻ ദ്വീപിൽ Google

ചൈനയുടെയും തായ്‌വാന്റെയും അതിർത്തി പ്രദേശത്ത് വ്യോമ പ്രതിരോധ തിരിച്ചറിയൽ മേഖലയിൽ ഓഗസ്റ്റ് 2 മുതൽ 207 പിഎൽഎ വിമാനങ്ങൾ പ്രവേശിച്ചിട്ടുണ്ട്. പിഎൽഎ സൈനികാഭ്യാസത്തെ ചൈനയോടുള്ള തായ്‌വാന്റെ കൂടിച്ചേരൽ എന്നാണ് വിശേഷിപ്പിച്ചിട്ടുള്ളത്.

അമേരിക്കയുമായുള്ള ചൈനയുടെ നയതന്ത്ര ബന്ധത്തിലും കഴിഞ്ഞ ദിവസങ്ങളിലായി വലിയ വിള്ളല്‍ വീണിട്ടുണ്ട്. ചൈന- അമേരിക്ക ഡിഫെന്‍സ് പോളിസി കോര്‍ഡിനേഷന്‍ ചര്‍ച്ചകള്‍ , ചൈന- യു എസ് തിയേറ്റര്‍ കമാന്‍ഡേഴ്സ് ടോക്ക്, ചൈന-യുഎസ് മിലിട്ടറി മാരിടൈം കണ്‍സള്‍ട്ടേറ്റീവ് മീറ്റിംഗുകള്‍ എന്നിവ ചൈനീസ് വിദേശകാര്യ മന്ത്രാലയം റദ്ദാക്കി.

അനധികൃത കുടിയേറ്റക്കാരെ തിരിച്ചയക്കുന്നതിനുള്ള യുഎസ്-ചൈന സഹകരണം, ക്രിമിനൽ കാര്യങ്ങളിൽ നിയമസഹായം, രാജ്യാന്തര കുറ്റകൃത്യങ്ങൾക്കെതിരായ സഹകരണം, മയക്കുമരുന്ന് വിരുദ്ധ സഹകരണം, കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള ചർച്ചകൾ എന്നിവയിൽ യുഎസ്-ചൈന സഹകരണം താൽക്കാലികമായി നിർത്തിവച്ചതായും മന്ത്രാലയം അറിയിച്ചിട്ടുണ്ട്. ചൈനയുടെ തുടർന്നുള്ള നീക്കങ്ങളെക്കുറിച്ചും ആശങ്കകൾ നിലനിൽക്കുന്നുണ്ട്.

ഞായറാഴ്ചയോടെയാണ് തായ്‌വാന് നേരെയുള്ള സൈനിക അഭ്യാസങ്ങൾ ചൈന അവസാനിപ്പിച്ചത്. തായ്വാന്‍ പ്രതിരോധ മന്ത്രാലയം ചൈനയുടെ നടപടിയെ അപലപിച്ചു. തായ്‌വാൻ ജനതയെ അഭിസംബോധന ചെയ്തുകൊണ്ട് പ്രസിഡന്റ് ചൈനയുടെ സൈനിക അഭ്യാസത്തെ ' നിരുത്തരവാദിത്വപരം ' എന്നാണ് വിശേഷിപ്പിച്ചത്. ബീജിങ്ങുമായുള്ള ബന്ധത്തെ അനുകൂലിച്ചിരുന്ന തായ്‌വാനിലെ പ്രതിപക്ഷമായിരുന്ന കുമിന്താങ് പാർട്ടിയും ചൈനയുടെ നീക്കത്തെ ശക്തമായി അപലപിച്ചിട്ടുണ്ട്.

ചൈനീസ് സാമൂഹ്യമാധ്യമങ്ങളിലെ രോഷ പ്രകടനങ്ങളും ചൈനീസ് സ്റ്റേറ്റ് ടെലിവിഷനിൽ പങ്കുവെച്ച ദൃശ്യങ്ങളും ഉണ്ടായിട്ടും ചൈനീസ് മാധ്യമങ്ങൾ തായ്‌വാൻ അതിർത്തിയിലെ ചൈനീസ് സൈനിക അഭ്യാസങ്ങളെക്കുറിച്ച് വളരെ ചെറിയ വിവരങ്ങൾ മാത്രമാണ് പങ്കുവെച്ചിട്ടുള്ളത്.

Google

ചുഷുൽ-മോൾഡോ മീറ്റിംഗ് പോയിന്റിൽ പീപ്പിൾ ലിബറേഷൻ ആർമി എയർ ഫോഴ്സ് അടുത്തിടെ നടത്തിയ വ്യോമാതിർത്തി ലംഘനങ്ങളെക്കുറിച്ച് ഓഗസ്റ്റ് 2 ന് ഇന്ത്യയും ചൈനയും പ്രത്യേക ചർച്ചകൾ നടത്തിയിരുന്നു. ചർച്ചകളിൽ കഴിഞ്ഞ ഒരു മാസമായി ലഡാക്കിന്റെ കിഴക്കൻ വ്യോമ മേഖലകളിൽ ചൈന നടത്തുന്ന പ്രവർത്തനങ്ങളെ ഇന്ത്യ ശക്തമായി എതിർക്കുകയും എത്രയും പെട്ടെന്ന് ഇത്തരം പ്രകോപനപരമായ പ്രവർത്തികൾ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.

ഇന്ത്യ - ചൈന നിയന്ത്രണ രേഖക്ക് വളരെ അടുത്ത് പുലർച്ചെ 4 മണിക്ക് PLAAF J 11 വിമാനങ്ങൾ എത്തിയതും ആശങ്കകള്‍ക്ക് വഴി വച്ചിരുന്നു. ഇതിന് പിന്നാലെ ചൈനീസ് ആര്‍മിയും പിഎൽഎയും ഇന്ത്യൻ എയർ ഫോഴ്‌സും തമ്മിൽ ഏറ്റുമുട്ടലുകൾ ഉണ്ടായി എന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതിന് പിന്നാലെയായിരുന്നു അത്. എൽഎസിയിലെ നിലവിലുള്ള പിരിമുറുക്കങ്ങൾ വലിയ വെല്ലുവിളികൾ ഉയർത്തിയില്ലെങ്കിൽ ഇന്ത്യയും അമേരിക്കയും ഒക്ടോബർ 14 മുതൽ 31 വരെ ഉത്തരാഖണ്ഡിലെ ഔലിയിൽ വാർഷിക യുദ്ധ പരിശീലന അഭ്യാസം നടത്തും.

യുഎസിലെ അലാസ്കയിലാണ് 2021ലെ യുദ്ധ പരിശീലന -അഭ്യാസങ്ങള്‍ നടന്നത്. യുഎൻ സമാധാന പരിപാലന സാഹചര്യ പരിശീലനത്തിന്റെ ഭാഗമായി 2004 മുതൽ പരിശീലന പരിപാടി നിലവിലുണ്ടെങ്കിലും, ചൈന ഉൾപ്പെടുന്ന നിലവിലെ സങ്കീര്‍ണ സാഹചര്യത്തില്‍, പരിശീലനത്തിലെ ഇന്ത്യ-യുഎസ് പങ്കാളിത്തം ഏറെ പ്രാധാന്യം അർഹിക്കുന്നുണ്ട്.

തായ്‌വാൻ കടലിടുക്കിൽ സംഘർഷങ്ങൾ രൂക്ഷമായതോടെ, കംബോഡിയയിലെ നോംപെന്നിൽ അസോസിയേഷൻ ഓഫ് സൗത്ത് ഈസ്റ്റ് ഏഷ്യൻ രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാർ കൂടിക്കാഴ്ച നടത്തിയിരുന്നു. ചര്‍ച്ചയില്‍ പക്ഷേ ചൈനീസ് വിദേശ്യകാര്യ മന്ത്രി പങ്കെടുത്തിരുന്നില്ല. ജാപ്പനീസ് വിദേശകാര്യ മന്ത്രി യോഷിമാസ ഹയാഷിയുമായി നടത്താനിരുന്ന ഉഭയകക്ഷി ചർച്ചയും ചൈന റദ്ദാക്കിയിരുന്നു.

logo
The Fourth
www.thefourthnews.in