ക്രിസ്റ്റഫർ കൊളംബസിന്റെ ശരീരാവശിഷ്ടങ്ങള്‍ കണ്ടെത്തി; അഞ്ച് നൂറ്റാണ്ട് നീണ്ട ദുരൂഹതയ്ക്ക് അവസാനം, അന്ത്യവിശ്രമം സെവ്വിയ്യ കത്തീഡ്രലില്‍ തന്നെ

ക്രിസ്റ്റഫർ കൊളംബസിന്റെ ശരീരാവശിഷ്ടങ്ങള്‍ കണ്ടെത്തി; അഞ്ച് നൂറ്റാണ്ട് നീണ്ട ദുരൂഹതയ്ക്ക് അവസാനം, അന്ത്യവിശ്രമം സെവ്വിയ്യ കത്തീഡ്രലില്‍ തന്നെ

1506ലാണ് കൊളംബസ് അന്തരിക്കുന്നത്. കൊളംബസ് അന്ത്യവിശ്രമം കൊള്ളുന്നത് എവിടെയാണെന്ന് കണ്ടെത്തുന്നതില്‍ ഗവേഷകർ പ്രതിസന്ധി നേരിട്ടിരുന്നു
Updated on
1 min read

സ്പെയിനിലെ സെവിയ്യയിലുള്ള കത്തീഡ്രല്‍ ഓഫ് സെന്റ് മേരി ഓഫ് ദി സീയില്‍ (സെവിയ്യ കത്തീഡ്രല്‍) നിന്ന് കണ്ടെത്തിയ മൃതദേഹാവശിഷ്ടങ്ങള്‍ പ്രശസ്ത നാവികനായ ക്രിസ്റ്റഫർ കൊളംബസിന്റേതാണെന്ന് സ്ഥിരീകരിച്ചു. രണ്ട് പതിറ്റാണ്ട് നീണ്ട ഗവേഷണത്തിലൊടുവിലാണ് ഡിഎൻഎ പരിശോധനയിലൂടെ കണ്ടെത്തലുണ്ടായിരിക്കുന്നത്. ഡെയിലി എക്‌സ്പ്രസാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതോടെ അഞ്ച് നൂറ്റാണ്ട് നീണ്ട ദുരൂഹതയ്ക്കാണ് അവസാനമായിരിക്കുന്നത്.

1506ലാണ് കൊളംബസ് അന്തരിക്കുന്നത്. കൊളംബസ് അന്ത്യവിശ്രമം കൊള്ളുന്നത് എവിടെയാണെന്ന് കണ്ടെത്തുന്നതില്‍ ഗവേഷകരും ചരിത്രകാരന്മാരും പ്രതിസന്ധി നേരിട്ടിരുന്നു. മരണശേഷം കൊളംബസിന്റെ മൃതദേഹം പലസ്ഥലങ്ങളിലേക്ക് മാറ്റിയിട്ടുള്ളതായാണ് റിപ്പോർട്ടുകള്‍.

കൊളംബസിന്റെ ഡിഎൻഎയും അദ്ദേഹത്തിന്റെ പിൻഗാമികളുടേയും ബന്ധുക്കളുടേയും ഡിഎൻഎയുമായി താരതമ്യം ചെയ്താണ് ഗവേഷകർ നിഗമനത്തിലെത്തിയിരിക്കുന്നത്.

ക്രിസ്റ്റഫർ കൊളംബസിന്റെ ശരീരാവശിഷ്ടങ്ങള്‍ കണ്ടെത്തി; അഞ്ച് നൂറ്റാണ്ട് നീണ്ട ദുരൂഹതയ്ക്ക് അവസാനം, അന്ത്യവിശ്രമം സെവ്വിയ്യ കത്തീഡ്രലില്‍ തന്നെ
ഇറാന്റെ സൈനിക-ഊർജ കേന്ദ്രങ്ങള്‍ ലക്ഷ്യമിടാൻ ഇസ്രയേല്‍? പ്രതിരോധത്തിന് പരിധികളുണ്ടാകില്ലെന്ന് ഇറാന്റെ മുന്നറിയിപ്പ്

പുതിയ സാങ്കേതികവിദ്യകളുടെ സാഹയത്തോടെ ഇക്കാലത്ത് സ്ഥിരീകരണം സാധ്യമാണ്. അതിനാല്‍ സെവിയ്യയില്‍ കണ്ടത്തിയ മൃതദേഹാവശിഷ്ടങ്ങള്‍ കൊളംബസിന്റേതാണെന്ന് സ്ഥിരീകരിക്കാൻ കഴിയുമെന്നും അന്വേഷണത്തിന് നേതൃത്വം നല്‍കിയ ഫോറൻസിക്ക് സയന്റിസ്റ്റായ മിഗുവേല്‍ ലോറന്റെ പറയുന്നു.

സെവിയ്യ കത്തീഡ്രലിലെ ശവകുടീരത്തിലുള്ള കൊളംബസിന്റെ അവശിഷ്ടങ്ങളാണെന്ന് പല ചരിത്രകാരന്മാരും വിശ്വസിച്ചിരുന്നു. എന്നാല്‍, 2003ല്‍ മാത്രമാണ് ലോറന്റേയ്ക്കും ചരിത്രകാരനായ മാർഷ്യല്‍ കാസ്ട്രോയ്ക്കും ശവകുടീരം തുറക്കാനും എല്ലുകള്‍ വീണ്ടെടുക്കാനും സാധിച്ചത്.

എല്ലുകള്‍ ഇരുവരും ശേഖരിച്ച സമയത്ത് ഡിഎൻഎ പരിശോധന ഇന്നത്തെപോലെ പുരോഗമിച്ചിരുന്നില്ല. കൊളംബസിന്റെ സഹോദരൻ ഡിയേഗോയുടേയും മകൻ ഹെർണാണ്ടോയുടേയും ഡിഎൻഎകളാണ് പരിശോധനയ്ക്കായി ഉപയോഗിച്ചത്. ഇരുവരേയും സംസ്കരിച്ചിരിക്കുന്നതും സെവിയ്യ കത്തീഡ്രലിലാണ്.

logo
The Fourth
www.thefourthnews.in