ക്രിസ് ലിക്ട്
ക്രിസ് ലിക്ട്

സിഎൻഎൻ മേധാവി ക്രിസ് ലിക്ട് രാജിവച്ചു

ലിക്ടിന്റെ രാജി ഉടൻ തന്നെ പ്രാബല്യത്തിൽ വരുമെന്ന് സിഎൻഎന്നിന്റെ മാതൃസ്ഥാപനമായ വാർണർ ബ്രോസ് ബുധനാഴ്ച അറിയിച്ചു
Updated on
1 min read

അന്താരാഷ്ട്ര മാധ്യമസ്ഥാപനമായ സിഎൻഎൻ സിഇഒ ക്രിസ് ലിക്ട് രാജിവച്ചു. പ്രശസ്ത അമേരിക്കൻ മാഗസിനായ 'ദി അറ്റ്ലാന്റി'ക്കിൽ ലിക്ടിനെ പറ്റി വന്ന ആർട്ടിക്കിളിന് പിന്നാലെയാണ് പടിയിറക്കം. ലിക്ടിന്റെ രാജി ഉടൻ തന്നെ പ്രാബല്യത്തിൽ വരുമെന്ന് സിഎൻഎന്നിന്റെ മാതൃസ്ഥാപനമായ വാർണർ ബ്രോസ് ബുധനാഴ്ച അറിയിച്ചു.

സി എൻ എന്നിന്റെ നേതൃപദവിയിലേക്ക് എത്തി ഒരുവർഷം പിന്നിടുമ്പോഴാണ് ലിക്ടിന്‍റെ രാജി. ഒരു കീഴുദ്യോഗസ്ഥയുമായുള്ള ബന്ധത്തെ തുടർന്ന് മുൻ സിഇഒ ആയിരുന്ന ജെഫ് സുക്കർ രാജിവച്ചതിനെ തുടർന്നാണ് ലിക്ട് സ്ഥാപനത്തിന്റെ നേതൃത്വം ഏറ്റെടുക്കുന്നത്. ടാലന്റ് ആൻഡ് കണ്ടന്റ് ഡെവലപ്‌മെന്റിന്റെ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റായ ആമി എന്റ്ലിസിനെപ്പോലെ "പരിജ്ഞാനമുള്ള പ്രോഗ്രാമിങ് നേതാക്കൾ ഉൾപ്പെടുന്ന" ഒരു ഗ്രൂപ്പിനെ ലിക്ടിന് പകരം ഇടക്കാലത്തേക്ക് നിയമിക്കുമെന്ന് കമ്പനി പ്രഖ്യാപിച്ചു.

2022ലാണ് ക്രിസ് ലിക്ട് സിഎൻഎന്നിൽ സിഇഒ ആയി എത്തുന്നത്

"സിബിഎസ് ദിസ് മോർണിംഗ്", "ദി ലേറ്റ് ഷോ വിത്ത് സ്റ്റീഫൻ കോൾബെർട്ട്" എന്നീ പ്രശസ്ത പരിപാടികളുടെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസറായ ലിക്ട് 2022ലാണ് സി എൻ എന്നിൽ സിഇഒ ആയി എത്തുന്നത്. സ്ഥാപനത്തിനുള്ളിൽ പ്രശ്നങ്ങൾ പരിഹരിച്ച് ഒരുമയോടെ പ്രവർത്തിക്കുന്ന ഒരു നെറ്റ് വർക്ക് സൃഷ്ടിക്കുക എന്നതായിരുന്നു ലിക്ടിനെ ഏല്പിച്ചിരുന്ന ചുമതല. എന്നാൽ ലിക്ട് ആദ്യ വർഷം തന്നെ ഒരുപാട് വെല്ലുവിളികൾ നേരിട്ടിരുന്നു. ചാനലിന്റെ സ്ട്രീമിങ് സേവനങ്ങൾ ആരംഭിച്ചെങ്കിലും ഏതാനും ആഴ്ചകൾക്കുള്ളിൽ അടച്ചുഊട്ടേണ്ടി വന്നു. കൂടാതെ നൂറുകണക്കിന് ജീവനക്കാരെ പിരിച്ചുവിട്ടതും ലിക്ടിന്റെ മേൽനോട്ടത്തിലായിരുന്നു.

ക്രിസ് ലിക്ട്
ഇന്ത്യൻ ജനാധിപത്യത്തിന്റെ ആരോഗ്യത്തെക്കുറിച്ച് ആശങ്കയുണ്ടോ? ഊര്‍ജസ്വലമെന്ന് വൈറ്റ് ഹൗസിന്റെ മറുപടി

മേയിൽ അമേരിക്കൻ മുൻ പ്രസിഡന്റ് ഡോണൾഡ്‌ ട്രംപ് പ്രധാന അതിഥിയായി എത്തിയ പ്രോഗ്രാം വളരെ വലിയ രീതിയിൽ വിവാദമായിരുന്നു. തെറ്റായ വിവരങ്ങൾ ട്രംപിന് അവസരം നൽകുന്നതായിരുന്നു പരിപടിയെന്ന് പരക്കെ വിമർശനമുയർന്നിരുന്നു. ഏതാനും ആഴ്‌ചകൾക്കുശേഷമാണ് അറ്റ്‌ലാന്റിക് മാഗസിൻ ലിക്ടിനെ കുറിച്ച് പ്രൊഫൈൽ പ്രസിദ്ധീകരിച്ചത്. അതിൽ ലിക്ടിനെ കുറ്റപ്പെടുത്തി കൊണ്ടുള്ള പലവിധ വിമർശനങ്ങളുമുണ്ടായിരുന്നു. ഇതോടെയാണ് കാര്യങ്ങൾ കൂടുതൽ വഷളാകുന്നതും രാജിയിലേക്ക് നയിച്ചതും. ദീർഘകാലമായി സിഎൻഎൻ അവതാരകനായ ഡോൺ ലെമൺ എന്ന സഹ അവതാരകനെ ലിക്ട് പുറത്താക്കുകയും ചെയ്തിരുന്നു.

logo
The Fourth
www.thefourthnews.in