റോഹിങ്ക്യൻ അഭയാർഥികൾ
റോഹിങ്ക്യൻ അഭയാർഥികൾ

റോഹിങ്ക്യൻ വംശഹത്യ കേസ് തുടരാമെന്ന് നീതിന്യായ കോടതി; മ്യാന്മറിന്റെ എതിർ വാദങ്ങൾ തളളി

Updated on
2 min read

റോഹിങ്ക്യൻ മുസ്ലീങ്ങൾക്കെതിരായ വംശഹത്യയിൽ മ്യാന്മറിനെതിരെ നിയമ നടപടി തുടരാൻ ഐക്യരാഷ്ട്രസഭയുടെ പരമോന്നത കോടതി. കേസ് നിർത്തിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് മ്യാന്മർ ഉന്നയിച്ച വാദങ്ങൾ അന്താരാഷ്ട്ര നീതിന്യായ കോടതി തള്ളി. ഇതോടെ കേസ് തുടരാനും വംശഹത്യയിൽ വിചാരണ ആരംഭിക്കാനും വഴിയൊരുങ്ങി.

2016 ലും 2017 ലുമായി ഏഴ് ലക്ഷത്തിലധികം റോഹിങ്ക്യൻ മുസ്ലീംങ്ങളെ രാജ്യത്തുനിന്ന് ആട്ടിയോടിക്കാൻ സൈന്യം ശ്രമിച്ചു. ജനാധിപത്യ സർക്കാരിന്റെ ഒത്താശയോടെ മ്യാന്മർ സൈന്യം റോഹിങ്ക്യകളെ ഉന്മൂലനം ചെയ്യുക ലക്ഷ്യമിട്ട് ആസൂത്രിതമായ ആക്രമണങ്ങളും കൂട്ടക്കൊലകളും നടത്തിയെന്ന്കാട്ടി ഗാംബിയയാണ് നീതിന്യായ കോടതിയെ സമീപച്ചത്. റോഹിങ്ക്യകളെ നശിപ്പിക്കുക മ്യാൻമർ ഭരണകൂടത്തിന്റെ ലക്ഷ്യമായിരുന്നു എന്നും ഗാംബിയ ആരോപിച്ചു. ഇതിനെതിരെയാണ് എതിർ വാദങ്ങളുമായി മ്യാന്മർ രംഗത്തെത്തിയത്.

1982 ലെ ബര്‍മീസ് പൗരത്വം നിയമം വന്നതോടെ റോഹിങ്ക്യന്‍ മുസ്ലീങ്ങളുടെ സ്ഥിതി പരുങ്ങലിലായി. പൗരത്വം തെൡയിക്കണമെങ്കില്‍ പൂര്‍വികര്‍ 1823ന് മുമ്പ് രാജ്യത്ത് താമസമാക്കിയവര്‍ ആകണമെന്ന തെളിയിക്കണമെന്നാണ് നിയമം വ്യവസ്ഥ ചെയ്യുന്നത്.

സംഭവങ്ങൾ നേരിട്ട് ബാധിക്കാത്തതിനാൽ ഗാംബിയയ്ക്ക് കേസ് നൽകാൻ കഴിയില്ലെന്നായിരുന്നു മ്യാൻമർ പ്രധാനമായും ഉന്നയിച്ചത്. മാത്രമല്ല കേസ് ഫയൽ ചെയ്യുന്നതിന് മുമ്പ് ഇരുരാജ്യങ്ങളും തമ്മിൽ നിയമപരമായ തർക്കങ്ങളൊന്നും തന്നെ നിലവിലില്ലാത്തതിനാൽ കോടതിക്ക് ഇതിൽ ഇടപെടാൻ അധികാരമില്ലെന്നും മ്യാന്മർ വാദിച്ചു. ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോ ഓർപ്പറേഷന്റെ അപരനായ ഗാംബിയ പ്രവർത്തിക്കുന്നുവെന്നും മ്യാന്മർ ആരോപിച്ചു.

എന്നാൽ ഈ വാദങ്ങൾ എല്ലാം കോടതി തള്ളിക്കളഞ്ഞു.

നീതിക്കുവേണ്ടിയുള്ള വലിയൊരു ചുവടുവെയ്പാണ് കോടതിയുടെ തീരുമാനം എന്ന് ഗ്ലോബൽ ജസ്റ്റിസ് സെന്റർ പ്രസിഡന്റ് അഖില രാധാകൃഷ്ണൻ പ്രതികരിച്ചു. 2021 ഫെബ്രുവരിയിൽ മ്യാന്മറിൽ നടന്ന ഭരണകൂട അട്ടിമറിയുടെ പശ്ചാത്തവത്തിൽ കേസ് നടപടികൾക്ക് കൂടുതൽ പ്രാധാന്യമുണ്ടെന്നും അവർ പറഞ്ഞു.

അഖില രാധാകൃഷ്ണൻ
അഖില രാധാകൃഷ്ണൻ

നിയമനടപടികൾ മന്ദഗതിയിലാക്കാനുള്ള ശ്രമങ്ങളായിരുന്നു മ്യാന്മർ സർക്കാരിന്റെതെന്നും റോഹിങ്ക്യകൾക്കെതിരായ അതിക്രമങ്ങൾ ഇപ്പോഴും തുടരുകയാണെന്നുമാണ് ബർമീസ് റോഹിങ്ക്യൻ ഓർഗനൈസേഷൻ യുകെ പ്രസിഡന്റ് തുൻ ഖിൻ പ്രതികരിച്ചു.

ഒന്നര വർഷമായി കേസ് നീണ്ടുപോവുകയാണ്. ജീവിതം ദുസ്സഹമാക്കാനും റോഹിങ്ക്യകളെ മ്യാൻമറിൽ നിന്ന് തുരത്താനും രൂപകൽപ്പന ചെയ്തിട്ടുള്ള നിയമങ്ങളും നയങ്ങളും വംശഹത്യയുടെ ഭാഗമാണ്. കോടതി നിർദ്ദേശിച്ച താൽക്കാലിക നടപടികൾ അവഗണിച്ച് വംശഹത്യ ഇപ്പോഴും തുടരുകയാണ്.

തുൻ ഖിൻ
തുൻ ഖിൻ

ആരാണ് റോഹിങ്ക്യകള്‍ ?

മ്യാന്മറിലെ പടിഞ്ഞാറന്‍ പ്രവിശ്യയായ രഖീനെയില്‍ അധിവസിക്കുന്ന പ്രത്യേക ജനവിഭാഗമാണ് റോഹിങ്ക്യകള്‍. ബംഗാളിയും ബര്‍മ്മീസ് ഭാഷയും സംസാരിക്കുന്ന ഇവര്‍ ഇസ്ലാംമത വിശ്വാസികളാണ്. തലമുറകളായി രാജ്യത്ത് കഴിയുന്നവരെങ്കിലും കൊളോണിയല്‍ കാലത്ത് കുടിയേറിയവരായാണ് മ്യാന്മര്‍ ഈ വിഭാഗക്കാരെ കണക്കാക്കുന്നത്. അതിനാല്‍ തന്നെ പൂര്‍ണ പൗരത്വം ഇവര്‍ക്ക് നല്‍കിയിട്ടില്ല.

1982 ലെ ബര്‍മീസ് പൗരത്വം നിയമം വന്നതോടെ റോഹിങ്ക്യന്‍ മുസ്ലീങ്ങളുടെ സ്ഥിതി പരുങ്ങലിലായി. പൗരത്വം തെൡയിക്കണമെങ്കില്‍ പൂര്‍വികര്‍ 1823ന് മുമ്പ് രാജ്യത്ത് താമസമാക്കിയവര്‍ ആകണമെന്ന തെളിയിക്കണമെന്നാണ് നിയമം വ്യവസ്ഥ ചെയ്യുന്നത്. അല്ലാത്തവര്‍ക്ക് റസിഡന്‌റ് ഫോറിന്‍സ് അല്ലെങ്കില്‍ അസോസിയേറ്റ് സിറ്റിസണ്‍ഫിപ്പാണ് നല്‍കുക. ഇതോടെ രാജ്യത്തെ പൗരന്മാര്‍ അല്ലാത്തതില്‍ സര്‍ക്കാര്‍ ജോലികളില്‍ ഇവര്‍ക്ക് അവസരമില്ലാതായി. രഖീന പ്രവിശ്യയില്‍ മാത്രമായി അവരെ പരിമിതപ്പെടുത്തുകയും ചെയ്തു.

ബംഗ്ലാദേശിലെ റോഹിങ്ക്യൻ  അഭയാർഥി കേന്ദ്രം
ബംഗ്ലാദേശിലെ റോഹിങ്ക്യൻ അഭയാർഥി കേന്ദ്രം

2011 വരെ നിലനിന്നിരുന്ന സൈനിക സര്‍ക്കാര്‍ റോഹിങ്ക്യകളെ ഇല്ലാതാക്കാന്‍ നടപടി സ്വീകരിച്ചിരുന്നു. 2015 ല്‍ പൊതുതിരഞ്ഞെടുപ്പിന് ശേഷം ജനകീയ സര്‍ക്കാര്‍ അധികാരമേറ്റിട്ടും റോഹിങ്ക്യകളോടുള്ള നിലപാടില്‍ മാറ്റം ഉണ്ടായില്ല. തദ്ദേശീയരായ ബുദ്ധമതക്കാര്‍ റോഹിങ്ക്യകള്‍ക്കെതിരെ നടത്തിയ അതിക്രമങ്ങളും തീവ്ര മുസ്ലീം സംഘടനയായ അര്‍ക്കന്‍ റോഹിങ്ക്യന്‍ സാല്‍വേഷന്‍ ആര്‍മിയുടെ ആക്രമണവും തുടർന്നുണ്ടായ സൈനിക നടപടികളും കലാപത്തിന് വഴിവെച്ചു. ഇതോടെ നിരവധി പേരാണ് അഭയം തേടി അയല്‍ രാജ്യങ്ങളിലേക്ക് കടന്നത്. ബംഗ്ലാദേശിലേക്കായിരുന്നു എറ്റവും കൂടുതല്‍ പലായനം. തായ്‌ലന്റ്, ഫിലിപ്പീന്‍സ്, മലേഷ്യ തുടങ്ങി തെക്ക് കിഴന്‍ രാജ്യങ്ങളിലേക്കും ആളുകളെത്തി. വലിയ അഭയാര്‍ഥി പ്രവാഹത്തിനാണ് ഇത് വഴിവെച്ചത്.

logo
The Fourth
www.thefourthnews.in