രണ്ടാമത്തെ കോവിഡ് പരിശോധനാഫലവും നെഗറ്റീവ്; 
ബൈഡൻ ജി20 ഉച്ചകോടിയിൽ പങ്കെടുക്കുമെന്നതിൽ ഉറപ്പ്

രണ്ടാമത്തെ കോവിഡ് പരിശോധനാഫലവും നെഗറ്റീവ്; ബൈഡൻ ജി20 ഉച്ചകോടിയിൽ പങ്കെടുക്കുമെന്നതിൽ ഉറപ്പ്

ഉച്ചകോടിക്ക് മുൻപ് ജോ ബൈഡൻ - നരേന്ദ്ര മോദി ഉഭയകക്ഷി കൂടിക്കാഴ്ച
Updated on
1 min read

അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ ജി20 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ഇന്ത്യയിലേക്കെത്തുമെന്ന് അറിയിച്ച് വൈറ്റ് ഹൗസ്‌. രണ്ടാമത്തെ കോവിഡ് പരിശോധനാഫലവും നെഗറ്റീവായതോടെ പ്രസിഡന്റ് വ്യാഴാഴ്ച ഇന്ത്യയിലേക്ക് തിരിക്കുമെന്ന് വൈറ്റ് ഹൗസ് സ്ഥിരീകരിച്ചു. ഉച്ചകോടിക്ക് മുൻപായി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ബൈഡൻ കൂടിക്കാഴ്ച നടത്തും.

അമേരിക്കന്‍ പ്രഥമ വനിത ജില്‍ ബൈഡന് കോവിഡ് 19 സ്ഥിരീകരിച്ചതോടെയാണ് ബൈഡന്റെ ഇന്ത്യന്‍ യാത്രയില്‍ സംശയമുയര്‍ന്നത്. ബൈഡന്‍ തിങ്കളാഴ്ചയും ചൊവ്വാഴ്ചയും കോവിഡ് 19 പരിശോധനയ്ക്ക് വിധേയനായിരുന്നു, രണ്ട് പരിശോധനാ ഫലങ്ങളും നെഗറ്റീവായതോടെയാണ് ഇന്ത്യയിലേക്കെത്തുന്ന കാര്യത്തില്‍ ഔദ്യോഗിക തീരുമാനമായത്.

ദേശീയ സുരക്ഷാ ഉപദേഷാടാവ് ജെയ്ക് സള്ളിവന്‍ വാര്‍ത്താസമ്മേളനത്തിലാണ് പ്രസിഡന്റിന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ചുള്ള വിശദാംശങ്ങള്‍ നല്‍കിയത്. ''ജി20 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ പ്രസിഡന്റ് വ്യാഴാഴ്ച ന്യൂഡല്‍ഹിയിലേക്ക് പോകും, വെള്ളിയാഴ്ച നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും. ശനി, ഞായര്‍ ദിവസങ്ങളിലായി നടക്കുന്ന ജി20 ഉച്ചകോടിയുടെ ഔദ്യോഗിക സെഷനുകളിലും പങ്കെടുക്കും'' - വൈറ്റ് ഹൗസ് അറിയിച്ചു.

പതിവ് കോവിഡ് 19 പരിശോധനകളും മാര്‍ഗനിര്‍ദേശങ്ങളും പാലിച്ചായിരിക്കും പ്രസിഡന്റിന്റെ യാത്രയെന്ന് വൈറ്റ് ഹൗസ്

രാജ്യത്തിന് നേട്ടങ്ങള്‍ കൈവരിക്കുന്നതിനായി വളര്‍ന്നുവരുന്ന വിപണി പങ്കാളികളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാനുള്ള പ്രസിഡന്റിന്റെ പ്രതിബദ്ധതയെ കുറിച്ചും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ചൂണ്ടിക്കാട്ടി. പ്രതിസന്ധിഘട്ടത്തിലും ലോകത്തെ പ്രധാന സമ്പദ്‌വ്യവസ്ഥകളുടെ സഹകരണ മനോഭാവം ഉച്ചകോടിയില്‍ ഉയര്‍ത്തിക്കാട്ടുമെന്ന് അദ്ദേഹം പറഞ്ഞു.

പതിവ് കോവിഡ് 19 പരിശോധനകളും മാര്‍ഗനിര്‍ദേശങ്ങളും പാലിച്ചായിരിക്കും പ്രസിഡന്റിന്റെ യാത്രയെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. സെൻട്രൽ ഡിസീസ് കൺട്രോൾ വിഭാഗത്തിന്റെ മാര്‍ഗനിര്‍ദേശങ്ങളനുസരിച്ച് അദ്ദേഹം വീടിനകത്തും മറ്റും മാസ്‌ക് ധരിക്കുന്നത് തുടരും.

ഉച്ചകോടിയിൽ ബൈഡന് പങ്കെടുക്കാനാകുമോ എന്ന ആശങ്ക നിലനിന്നുരുന്നു. അമേരിക്കൻ പ്രസിഡന്റ് എത്തിയില്ലെങ്കിൽ ആതിഥേയരായ ഇന്ത്യയ്ക്ക് തിരിച്ചടിയാകുമായിരുന്നു.

രണ്ടാമത്തെ കോവിഡ് പരിശോധനാഫലവും നെഗറ്റീവ്; 
ബൈഡൻ ജി20 ഉച്ചകോടിയിൽ പങ്കെടുക്കുമെന്നതിൽ ഉറപ്പ്
ജോ ബൈഡൻ ഇന്ത്യയിലെത്താനിരിക്കെ ഭാര്യ ജില്‍ ബൈഡന് കോവിഡ്; പ്രസിഡന്റ് നെഗറ്റീവ്

തുടര്‍ച്ചയായ രണ്ടാം വര്‍ഷവും ജി20 ഉച്ചകോടിയില്‍ പങ്കെടുക്കില്ലെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമര്‍ പുടിന്‍ അറിയിച്ചു. കൂടാതെ ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങും ഉച്ചകോടിയില്‍ പങ്കെടുക്കില്ലെന്ന് അറിയിച്ചിട്ടുണ്ട്. ഇന്ത്യയും ചൈനയും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ വര്‍ധിച്ച സാഹചര്യത്തിലാണ് ജിന്‍പിങ് ഉച്ചകോടിയില്‍ പങ്കെടുക്കേണ്ടെന്ന് തീരുമാനിച്ചതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

logo
The Fourth
www.thefourthnews.in