കോവിഡ്-19 ഈ വർഷം മുതൽ  സീസണൽ പനി പോലെ മാറിയേക്കാം: മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

കോവിഡ്-19 ഈ വർഷം മുതൽ സീസണൽ പനി പോലെ മാറിയേക്കാം: മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

പനി പോലെ വർഷാവർഷം പടർന്ന് പിടിക്കുന്ന നിലയിലേക്ക് കോവിഡ് മാറുമെന്നാണ് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്
Updated on
1 min read

സീസണൽ ഇന്‍ഫ്‌ളുവന്‍സ വൈറസിനെ നോക്കി കാണുന്ന പോലെ കോവിഡ്-19 നെയും കാണുന്ന കാലം കടന്നു വരുമെന്ന മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന. ലോകാരോഗ്യ സംഘടനയുടെ എമർജൻസി ഡയറക്ടർ മൈക്കൽ റയാനാണ് ഇത്തരമൊരു പ്രസ്താവന പുറപ്പെടുവിച്ചിരിക്കുന്നത്. പനി പോലെ പടർന്ന് പിടിക്കുന്ന സാഹചര്യത്തിലേക്ക് കോവിഡ് മാറുമെന്നാണ് ലോകാരോഗ്യ സംഘടന വ്യക്തമാക്കിയിരിക്കുന്നത്.

കോവിഡ്-19 ഈ വർഷം മുതൽ  സീസണൽ പനി പോലെ മാറിയേക്കാം: മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന
പനി ചൂടില്‍ രാജ്യം, എച്ച്3എന്‍2 വ്യാപിക്കുന്നു, ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

'സീസണൽ ഇൻഫ്ലുവൻസയെ നോക്കുന്ന അതേ രീതിയിൽ കോവിഡ്-19 നെ കാണാൻ കഴിയുന്ന കാലം വരുമെന്ന് ഞാൻ കരുതുന്നു. ആരോഗ്യത്തിന് ഭീഷണിയും എന്നാൽ, മരണത്തിന് കാരണമാകുകയും ചെയ്യുന്ന ഒരു വൈറസ്. പക്ഷേ നമ്മുടെ സമൂഹത്തെ തടസപ്പെടുത്താൻ സാധിക്കാത്ത ഒരു വൈറസ്. അത് ഈ വർഷത്തോടെ ഉണ്ടാകുമെന്ന് ഞാൻ വിശ്വസിക്കുന്നു'. ലോകാരോഗ്യ സംഘടനയുടെ എമർജൻസി ഡയറക്ടർ മൈക്കൽ റയാൻ പത്രസമ്മേളനത്തിൽ പറഞ്ഞു. ശ്വാസകോശ സംബന്ധമായ അസുഖത്തിന് കാരണമാകുന്ന ഒരു തരം വൈറസാണ് ഇന്‍ഫ്‌ളുവന്‍സ. ഹോങ്കോങ് ഫ്‌ളു എന്നും ഈ രോഗം അറിയപ്പെടുന്നു.

കോവിഡ്-19 ഈ വർഷം മുതൽ  സീസണൽ പനി പോലെ മാറിയേക്കാം: മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന
എച്ച് 3 എൻ 2: മാർച്ച് അവസാനത്തോടെ കുറയും; സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കാൻ സംസ്ഥാനങ്ങളോട് കേന്ദ്രം

ഇന്‍ഫ്‌ളുവന്‍സ എയുടെ ഉപവിഭാഗമാണ് എച്ച്3 എന്‍2. ചുമ, പനി, മൂക്കടപ്പ് , തലവേദന, ശരീര വേദന, ക്ഷീണം, തൊണ്ട വരൾച്ച എന്നിവയാണ് ഈ രോഗത്തിൻ്റെ പ്രധാന ലക്ഷണങ്ങള്‍. ചിലര്‍ക്ക് വയറിളക്കവും ഛര്‍ദ്ദിയും ഉണ്ടാകും. ചിലരില്‍ കോവിഡിന് സമാനമായ ലക്ഷണങ്ങള്‍ കാണാറുണ്ടെന്നും വിദഗ്ധർ പറയുന്നു. ഇന്ത്യയിൽ ഇന്‍ഫ്‌ളുവന്‍സ വൈറസ് ഉപവിഭാഗമായ എച്ച്3 എൻ2 കേസുകള്‍ വർധിക്കുന്ന സാഹചര്യത്തില്‍ ഇൻഫ്ലുവൻസ രോഗബാധിതരുടെയും കടുത്ത ശ്വാസകോശ രോഗികളുടെയും അനുപാതം സൂക്ഷ്മമായി നിരീക്ഷിക്കാൻ കേന്ദ്ര ആരോഗ്യ മന്ത്രാലയം സംസ്ഥാനങ്ങളോട് നിർദ്ദേശിച്ചിട്ടുണ്ട്.

logo
The Fourth
www.thefourthnews.in