സഥാനാരോഹണ ചടങ്ങില്‍ നിന്ന്
സഥാനാരോഹണ ചടങ്ങില്‍ നിന്ന്

എട്ടുവയസുകാരനായ മംഗോളിയന്‍ ബാലനെ മൂന്നാമത്തെ ആത്മീയ ഗുരുവായി തിരഞ്ഞെടുത്ത് ദലൈലാമ

ഖല്‍ഖ ജെറ്റസുന്‍ ധാംപ റിന്‍ പോച്ചെ പത്താമൻ എന്നാണ് പുതിയ അവകാശിയുടെ നാമം
Updated on
1 min read

അമേരിക്കയില്‍ പിറന്ന മംഗോളിയന്‍ ബാലനെ ടിബറ്റന്‍ ബുദ്ധമതത്തിലെ മൂന്നാം സ്ഥാനക്കാരാനായി ആരോഹണം ചെയ്ത് ദലൈലാമ. ഖല്‍ഖ ജെറ്റസുന്‍ ധാംപ റിന്‍ പോച്ചെ പത്താമൻ എന്നാണ് പുതിയ അവകാശിയുടെ നാമം.

മാര്‍ച്ച് 8 ന് നടന്ന ചടങ്ങില്‍ ഉന്നത ബുദ്ധ ആത്മീയ നേതാവ് ദലൈലാമ തന്നെയാണ് എട്ടു വയസുകാരനെ റിന്‍ പോച്ചെയായി നാമകരണം ചെയ്തത്. ദലൈലാമയുടെ വസതിയായ ഹിമാചല്‍ പ്രദേശിലെ ധരംശാലയിലാണ് പത്താമത്തെ റിൻ പോച്ചെയെ തിരഞ്ഞെടുക്കുന്ന ചടങ്ങ് സംഘടിപ്പിച്ചത്.

എട്ടുവയസുകാരനായ റിന്‍പോച്ചെയായി തിരഞ്ഞെടുക്കപ്പെട്ട ബാലനൊപ്പം ദലൈലാമ ചടങ്ങില്‍ പങ്കെടുക്കുന്ന ചിത്രങ്ങളും പുറത്തു വന്നു. പുതിയ അവകാശിയെ തിരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട് പല അഭ്യൂഹങ്ങളും നിലനിന്നിരുന്നുവെങ്കിലും ഇപ്പോഴാണ് ഇക്കാര്യത്തില്‍ സ്ഥിരീകരണമുണ്ടായത്. പുതിയ റിന്‍പോച്ചെയുടെ പിതാവ് സര്‍വകലാശാലയിലെ അധ്യാപകനും മുത്തച്ഛന്‍ മംഗോളിയക്കാരനുമാണ് .ഒരു ഇരട്ട സഹോദരന്‍ കൂടി ബാലനുണ്ട്.

പുതിയ ലാമയെ തിരഞ്ഞെടുക്കാനുള്ള അധികാരം ചൈനയിലെ ഭരണകൂടത്തിനാണുള്ളതെന്നായിരുന്നു ചൈനയുടെ വാദം . എന്നാല്‍ ഇതിനെ മറികടന്നായിരുന്നു ദലൈലാമയുടേയും സംഘത്തിന്റെയും തീരുമാനം. ഇത് ചൈനയുടെ അതൃപ്തിക്ക് കാരണമാകുമെന്നും റിപ്പോര്‍ട്ട് വരുന്നുണ്ട്. 1995 ല്‍ ദലൈലാമ രണ്ടാമത്തെ ഉയര്‍ന്ന മതനേതാവിനെ തിരഞ്ഞെടുത്തതിനു പിന്നാലെയാണ് ചൈന സര്‍ക്കാര്‍ ദലൈലാമക്കെതിരെ തിരിഞ്ഞത്.

ദലൈലാമ തിരഞ്ഞെടുത്ത 11ാം മത് പഞ്ചേംലാമയേയും കുടുംബത്തേയും അധികൃതര്‍ തട്ടിക്കൊണ്ട് പോയിരുന്നു. ലാമയെ കുറിച്ച് പിന്നീട് ഒരു വിവരവും ലഭിച്ചില്ല. തുടര്‍ന്ന് ടിബറ്റന്‍ ബുദ്ധമതത്തിന്റെ രണ്ടാമത്തെ ഉന്നത ആത്മീയഗുരുവായ പഞ്ചേംലാമയായി ചൈന മറ്റൊരാളെ അവരോധിക്കുകയും ചെയ്തിരുന്നു.

logo
The Fourth
www.thefourthnews.in