പാകിസ്താൻ പള്ളിയിലുണ്ടായ ചാവേർ ആക്രമണത്തിൽ മരിച്ചവരുടെ എണ്ണം 100 ആയി

പാകിസ്താൻ പള്ളിയിലുണ്ടായ ചാവേർ ആക്രമണത്തിൽ മരിച്ചവരുടെ എണ്ണം 100 ആയി

വടക്ക് പടിഞ്ഞാറൻ പാകിസ്താനിലെ പെഷവാറിൽ സ്ഥിതി ചെയ്യുന്ന മസ്ജിദിൽ തിങ്കളാഴ്ച്ച ഉച്ചയോടെയായിരുന്നു ആക്രമണം
Updated on
1 min read

പാകിസ്താനിലെ പെഷവാറിൽ ഉച്ചപ്രാർത്ഥനയ്ക്കിടെ പള്ളിക്കുള്ളിൽ നടന്ന ചാവേർ ആക്രമണത്തിൽ മരിച്ചവരുടെ എണ്ണം 100 ആയി. ആക്രമണം നടന്ന സ്ഥലത്ത് നിന്ന് കൂടുതൽ മൃതദേഹങ്ങൾ കണ്ടെടുത്തതായി പോലീസ് ഉദ്യോഗസ്ഥർ അറിയിച്ചു. നിലവിൽ 53 പേർ ചികിത്സയിലുണ്ടെന്നും അതിൽ ഏഴ് പേരെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിട്ടുണ്ടെന്നും ലേഡി റീഡിംഗ് ഹോസ്പിറ്റൽ വക്താവ് മുഹമ്മദ് അസിം പ്രസ്താവനയിൽ അറിയിച്ചു. പരുക്കേറ്റവരിൽ ഭൂരിഭാഗവും അപകടനില തരണം ചെയ്തതായും ഇവർക്കെല്ലാം സൗജന്യ വൈദ്യസഹായം നൽകുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, ആക്രമണത്തിന്റെ ഉത്തരവാദിത്വം തെഹ്‌രീക്-ഇ-താലിബാൻ ആദ്യം ഏറ്റെടുത്തെങ്കിലും മണിക്കൂറുകൾക്ക് ശേഷം നിഷേധിച്ചു. പള്ളികൾ, സെമിനാരികൾ, മതപരമായ സ്ഥലങ്ങൾ എന്നിവ ലക്ഷ്യമിടുന്നത് ഞങ്ങളുടെ നയത്തിൽ ഉൾപ്പെടുന്നില്ലെന്നായിരുന്നു വിശദീകരണം. വടക്ക് പടിഞ്ഞാറൻ പാകിസ്താനിലെ പെഷവാറിൽ സ്ഥിതി ചെയ്യുന്ന മസ്ജിദിൽ തിങ്കളാഴ്ച്ച ഉച്ചയോടെയായിരുന്നു ആക്രമണം. പ്രാർത്ഥനയ്ക്കിടയിൽ മുൻ നിരയിലുണ്ടായിരുന്ന ചാവേർ സ്വയം പൊട്ടിത്തെറിക്കുകയായിരുന്നു. കൊല്ലപ്പെട്ടവരിൽ 90 ശതമാനത്തിലധികം പേരും പോലീസുകാരാണെന്നും 300നും 400 നും ഇടയിൽ പോലീസ് ഉദ്യോഗസ്ഥർ ആക്രമണ സമയത്ത് പ്രദേശത്ത് ഉണ്ടായിരുന്നതായും പെഷവാർ പോലീസ് മേധാവി മുഹമ്മദ് ഇജാസ് ഖാൻ പറഞ്ഞു.

പാകിസ്താൻ പള്ളിയിലുണ്ടായ ചാവേർ ആക്രമണത്തിൽ മരിച്ചവരുടെ എണ്ണം 100 ആയി
പെഷവാർ ഭീകരാക്രമണത്തിൽ മരണം 87; ഉത്തരവാദിത്വം ഏറ്റെടുത്ത് പാക് താലിബാന്‍

ഭീതി വിതയ്ക്കാൻ ലക്ഷ്യമിട്ടാണ് രാജ്യം കാക്കുന്നവരെ ഉന്നം വെയ്ക്കുന്നതെന്ന് പാകിസ്താൻ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ് പ്രതികരിച്ചു. ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ രാജ്യവിരുദ്ധ ഘടകങ്ങൾക്കെതിരെ എല്ലാ രാഷ്ട്രീയ ശക്തികളും ഒന്നിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

പോലീസ് ആസ്ഥാനവും ഇന്റലിജൻസ്, തീവ്രവാദ വിരുദ്ധ ബ്യൂറോകളും ഉൾപ്പെടുന്ന നഗരത്തിലെ ഏറ്റവും ശക്തമായ സുരക്ഷാ സന്നാഹങ്ങളുള്ള പ്രദേശങ്ങളിലൊന്നിലാണ് ആക്രമണം നടന്നത്. മസ്ജി​ദിലെ ഇമാം സാഹിബ് സാദ നൂറുൽ അമീനും സ്ഫോടനത്തിൽ കൊല്ലപ്പെട്ടതായി പോലീസ് അറിയിച്ചു. അപകടസമയത്ത് 400 ഓളം പോലീസുകാർ സമീപ പ്രദേശങ്ങളിൽ ഉണ്ടായിരുന്നു.

logo
The Fourth
www.thefourthnews.in