ലിബിയ വെള്ളപ്പൊക്കം: മരണം മൂവായിരം കടന്നു, പതിനായിരത്തിലേറെപ്പേരെ കാണാതായി

ലിബിയ വെള്ളപ്പൊക്കം: മരണം മൂവായിരം കടന്നു, പതിനായിരത്തിലേറെപ്പേരെ കാണാതായി

7,000ത്തോളം കുടുംബങ്ങള്‍ ദുരിത ബാധിത പ്രദേശങ്ങളില്‍ കുടുങ്ങിക്കിടക്കുന്നുണ്ട്
Updated on
1 min read

ആഫ്രിക്കന്‍ രാജ്യമായ ലിബിയയില്‍ ചുഴലിക്കാറ്റും കനത്ത മഴയും മൂലമുണ്ടായ പ്രളയത്തെത്തുടര്‍ന്ന് മരിച്ചവരുടെ എണ്ണം മൂവായിരം കടന്നതായി റിപ്പോര്‍ട്ട്. പതിനായിരത്തിലേറെപ്പേരെ കാണാതായി. മെഡിറ്ററേനിയന്‍ ചുഴലിക്കാറ്റായ ഡാനിയേല്‍ വീശിയടിച്ചതിനേത്തുടര്‍ന്നുണ്ടായ കനത്ത മഴയാണ് പ്രളയത്തിന് കാരണമായത്. ലിബിയയിലെ ഡെര്‍ന നഗരത്തെയാണ് പ്രളയം ഏറെ ബാധിച്ചത്.

കനത്ത മഴയില്‍ ഇവിടെ രണ്ട് അണക്കെട്ടുകള്‍ തകര്‍ന്നതാണ് ദുരന്തത്തിന്റെ വ്യാപ്തി കൂട്ടിയത്. ഡെര്‍നയില്‍ മാത്രം 2000 പേര്‍ മരച്ചതായാണ് ലഭിക്കുന്ന വിവരം. ഡെര്‍നയ്ക്കു പുറമേ കിഴക്കന്‍ ലിബിയയിലെ ബയ്ദ, വടക്കന്‍ ലിബിയയിലെ തീരപ്രദേശമായ ബെംഗസി, ബൈദ, അല്‍ മര്‍ജ്, സുസ എന്നിവിടങ്ങളിലും പ്രളയം കാര്യമായ നാശനഷ്ടമുണ്ടാക്കി.

ലിബിയ വെള്ളപ്പൊക്കം: മരണം മൂവായിരം കടന്നു, പതിനായിരത്തിലേറെപ്പേരെ കാണാതായി
രണ്ട് അണക്കെട്ടുകൾ തകർന്നു, രണ്ടായിരത്തിലേറെ മരണം; ലിബിയയിൽ ഡാനിയൽ ചുഴലിക്കാറ്റിന് പിന്നാലെ വെള്ളപ്പൊക്കം

വെള്ളപ്പൊക്കത്തെ തുടര്‍ന്ന് റോഡുകള്‍ തകര്‍ന്നത് കാരണം അധികാരികള്‍ക്ക് പ്രധാനനഗരമായ ഡെര്‍നയിലേക്ക് പ്രവേശിക്കാന്‍ സാധിക്കുന്നില്ല. ഡെര്‍നയിലെ ആളുകളുമായി ആശയവിനിമയം നടത്താന്‍ സാധിക്കാത്തത് അപകടത്തിന്റെയും ആളപായത്തിന്റെയും വിവരങ്ങള്‍ ശേഖരിക്കുന്നതിന് ബുദ്ധിമുട്ടുണ്ടാക്കുന്നു.

നഗരത്തിന്റെ ഹൃദയഭാഗം ഏകദേശം 4 ചതുരശ്ര കിലോമീറ്ററോളം നശിച്ചുവെന്ന് ലിബിയ- അമേരിക്കന്‍ ബന്ധത്തിന്റെ ദേശീയ കൗണ്‍സിലായ ഹാനി ഷെന്നിബ് അല്‍ ജസീറയോട് പറഞ്ഞു. നഗരത്തിന്റെ 25 ശതമാനം അപ്രത്യക്ഷമായെന്ന് സിവില്‍ ഏവിയേഷന്‍ മന്ത്രി ഹിച്ചെം ഷ്‌കിയൗടും പ്രതികരിച്ചു.

ലിബിയ വെള്ളപ്പൊക്കം: മരണം മൂവായിരം കടന്നു, പതിനായിരത്തിലേറെപ്പേരെ കാണാതായി
മോറോക്കോ ഭൂചലനം: നാലാം രാത്രിയും ജനം തെരുവിൽ, മരണം മൂവായിരത്തിലേക്ക്

അതേസമയം 14 ടണ്‍ മരുന്നുകളും ഉപകരണങ്ങളും ആരോഗ്യ സംഘവും അടങ്ങുന്ന വിമാനം ബെംഗസിലേക്ക് അയച്ചിട്ടുണ്ടെന്ന് ട്രിപ്പോളി പ്രധാനമന്ത്രി അബ്ദുല്‍ ഹമീദ് ദ്‌ബെയ്ബ അറിയിച്ചു. നിലവില്‍ 7,000ത്തോളം കുടുംബങ്ങള്‍ ദുരിത ബാധിത പ്രദേശങ്ങളില്‍ കുടുങ്ങിക്കിടക്കുന്നുണ്ട്.

logo
The Fourth
www.thefourthnews.in