തുർക്കി-സിറിയ ഭൂകമ്പം; 24 മണിക്കൂറിനുള്ളില്‍ കൈപിടിച്ച് കയറ്റിയത് ഒൻപത് പേരെ, മരണം 40,000 കടന്നു

തുർക്കി-സിറിയ ഭൂകമ്പം; 24 മണിക്കൂറിനുള്ളില്‍ കൈപിടിച്ച് കയറ്റിയത് ഒൻപത് പേരെ, മരണം 40,000 കടന്നു

കെട്ടിടങ്ങൾക്കിടയിൽ ആളുകൾ ഇനിയും കുടുങ്ങികിടപ്പുണ്ടെന്ന് രക്ഷാപ്രവർത്തകർ പറയുമ്പോഴും രക്ഷാ പ്രവർത്തനങ്ങളുടെ ആദ്യ ഘട്ടം അവസാനത്തോട് അടുക്കുകയാണെന്ന് ഐക്യരാഷ്ട്ര സഭ അറിയിച്ചു
Updated on
2 min read

തുർക്കിയിലും അയൽരാജ്യമായ സിറിയയിലും ഭൂകമ്പത്തെ തുടർന്ന് മരിച്ചവരുടെ എണ്ണം 41,000 കവിഞ്ഞു. തുർക്കിയിൽ തകർന്നടിഞ്ഞ കെട്ടിടങ്ങൾക്കിടയിൽ ദിവസങ്ങളായി കുടുങ്ങിക്കിടന്ന ഒൻപത് പേരെയാണ് ചൊവ്വാഴ്ച രക്ഷാപ്രവർത്തകർ രക്ഷപ്പെടുത്തിയത്. കൊടുംതണുപ്പും വിശപ്പും ദാഹവുമെല്ലാം സഹിച്ച് 200 മണിക്കൂറാണ് പലരും കെട്ടിടങ്ങൾക്കിടയിൽ കഴിഞ്ഞത്. കുഞ്ഞുങ്ങൾ മുതൽ വയോധികർ വരെ ഇക്കൂട്ടത്തിൽ പെടുന്നു. മരണസംഖ്യ ഇനിയും ഉയരുമെന്ന് ഏറെക്കുറെ ഉറപ്പാണ്. ഭവനരഹിതരായ പതിനായിരക്കണക്കിന് അതിജീവിച്ചവരിൽ പലരും കടുത്ത തണുപ്പിൽ നിന്ന് അഭയം കണ്ടെത്തുന്നത് പോലെയുള്ള അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റാൻ ഇപ്പോഴും പാടുപെടുകയാണ്.

കഴിഞ്ഞ ദിവസം തുറന്ന അതിർത്തി വഴി, വിമതരുടെ നിയന്ത്രണത്തിലുള്ള വടക്കുപടിഞ്ഞാറൻ സിറിയയിലേക്ക് സഹായം എത്തിച്ചിരുന്നു.

ദുരന്തമുണ്ടായി ഒരാഴ്ച പിന്നിട്ട സാഹചര്യത്തിൽ, കഠിനമായ തണുപ്പിൽ പാർപ്പിടമോ ആവശ്യത്തിന് ഭക്ഷണമോ ഇല്ലാതെ ബുദ്ധിമുട്ടുന്ന ആളുകളെ സഹായിക്കുന്നതിലേക്ക് രക്ഷാപ്രവർത്തനങ്ങളുടെ ലക്ഷ്യം മാറുകയാണെന്ന് യു എൻ അധികൃതർ അറിയിച്ചു. സ്ഥിതിഗതികൾ ഇപ്പോൾ നിയന്ത്രണത്തിലാണെന്ന് തുർക്കി പ്രസിഡന്റ് തൊയിബ് എർദോഗൻ അറിയിച്ചു. മനുഷ്യരാശിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രകൃതി ദുരന്തങ്ങളിലൊന്നാണ് തുർക്കി അഭിമുഖീകരിക്കുന്നതെന്നും എർദോഗൻ പറഞ്ഞു.

സിറിയയിലെ ആഭ്യന്തര യുദ്ധത്തിൽ നിന്ന് തുർക്കിയിലെ ഗാസിയാൻടെപ്പിൽ അഭയം തേടിയവർ ഉൾപ്പെടെ ഭൂകമ്പത്തെ തുടർന്ന് ഭവനരഹിതരാക്കപ്പെട്ടിരുന്നു. “ മണിക്കൂറുകൾ കഴിയുന്തോറും ആവശ്യങ്ങൾ വർദ്ധിച്ചുകൊണ്ടിരിക്കുന്നു,” ലോകാരോഗ്യ സംഘടനയുടെ യൂറോപ്പ് മേധാവി പറഞ്ഞു. ഇരു രാജ്യങ്ങളിലുമായി ഏകദേശം 26 ദശലക്ഷം ആളുകൾക്ക് സഹായം ആവശ്യമാണെന്നും അദ്ദേഹം പറയുന്നു.

കെട്ടിടങ്ങൾക്കിടയിൽ ആളുകൾ ഇനിയും കുടുങ്ങികിടപ്പുണ്ടെന്ന് രക്ഷാപ്രവർത്തകർ പറയുമ്പോഴും രക്ഷാ പ്രവർത്തനങ്ങളുടെ ആദ്യ ഘട്ടം അവസാനത്തോട് അടുക്കുകയാണെന്ന് ഐക്യരാഷ്ട്ര സഭ അറിയിച്ചു. വിമതരുടെ നിയന്ത്രണത്തിലുള്ള വടക്കുപടിഞ്ഞാറൻ സിറിയയിലേക്ക് കഴിഞ്ഞ ദിവസം തുറന്ന അതിർത്തി വഴി സഹായം കൊണ്ടുപോയിരുന്നു. തുർക്കിയിൽ നിന്ന് വടക്കുപടിഞ്ഞാറൻ സിറിയയുടെ ഭാഗങ്ങളിലേക്ക് സഹായം എത്തിക്കാനുള്ള അനുമതി ചൊവ്വാഴ്ചയാണ് സിറിയൻ പ്രസിഡന്റ് ബാഷർ അൽ അസദ് നൽകിയത്. ലോകാരോഗ്യ സംഘടനാ അധ്യക്ഷൻ ടെഡ്രോസ് ഗബ്രിയേസസ്, ബാഷർ അൽ അസദുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയായിരുന്നു തീരുമാനം.

കഴിഞ്ഞ ഫെബ്രുവരി 6-ാം തീയതിയായിരുന്നു ലോകത്തെ നടുക്കിയ ഭൂചലനമുണ്ടായത്. സിറിയയുടെ അതിർത്തിയോട് ചേർന്നുള്ള തെക്ക്-കിഴക്കൻ തുർക്കിയിലെ ഗാസിയാൻടെപ്പിൽ 17.9 കിലോമീറ്റർ ഭൂമിക്കടിയിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. അതിന് പിന്നാലെ അനേകം ഭൂചലനങ്ങളും അനുഭവപ്പെട്ടിരുന്നു. ഇതാണ് ദുരന്തത്തിന്റെ വ്യാപ്തി വർധിപ്പിച്ചത്. 70 ദശലക്ഷം കുട്ടികൾ ദുരന്തത്തിന്റെ ഇരകളായെന്നാണ് യുനസെഫിന്റെ കണക്ക്. ഭൂകമ്പത്തെത്തുടർന്ന് സിറിയയിൽ മാത്രം 5.3 ദശലക്ഷം ആളുകൾ ഭവനരഹിതരായേക്കുമെന്ന് യുഎന്നും വ്യക്തമാക്കി.

logo
The Fourth
www.thefourthnews.in