ആഭ്യന്തര സംഘര്‍ഷം: സുഡാനില്‍ നിന്ന് ഒഴിപ്പിക്കൽ നടപടികൾ ശക്തമാക്കി രാജ്യങ്ങൾ

ആഭ്യന്തര സംഘര്‍ഷം: സുഡാനില്‍ നിന്ന് ഒഴിപ്പിക്കൽ നടപടികൾ ശക്തമാക്കി രാജ്യങ്ങൾ

നയതന്ത്രജ്ഞരെയും പൗരന്മാരെയും ഒഴിപ്പിച്ച് രാജ്യങ്ങള്‍
Updated on
1 min read

സുഡാനില്‍ ആഭ്യന്തര സംഘര്‍ഷം തുടരുന്ന സാഹചര്യത്തില്‍ നിരവധി രാജ്യങ്ങള്‍ നയതന്ത്രജ്ഞരെയും പൗരന്മാരെയും ഒഴിപ്പിച്ചു. സംഘര്‍ഷം രൂക്ഷമായ രാജ്യതലസ്ഥാനം ഖാര്‍ത്തൂമില്‍ നിന്നാണ് ഒഴിപ്പിക്കല്‍. ഫ്രാന്‍സ്, ജര്‍മനി, ഇറ്റലി തുടങ്ങിയ മറ്റ് രാജ്യങ്ങളും കഴിഞ്ഞ ദിവസം മുതല്‍ ഒഴിപ്പിക്കല്‍ ശക്തമാക്കിയിരിക്കുകയാണ്.

ആഭ്യന്തര സംഘര്‍ഷം: സുഡാനില്‍ നിന്ന് ഒഴിപ്പിക്കൽ നടപടികൾ ശക്തമാക്കി രാജ്യങ്ങൾ
സുഡാൻ ആഭ്യന്തര സംഘർഷത്തിൽ മരണം 185; യൂറോപ്യൻ യൂണിയൻ അംബാസിഡർക്ക് നേരെയും ആക്രമണം

കഴിഞ്ഞ ദിവസം നടന്ന ദ്രുതഗതിയിലുള്ള ഓപ്പറേഷനിലൂടെ നൂറില്‍ താഴെ ആള്‍ക്കാരെ ഒഴിപ്പിക്കാന്‍ സാധിച്ചുവെന്ന് യുഎസ് അധികൃതര്‍ അറിയിച്ചു. മൂന്ന് ഷിനൂക്ക് ഹെലികോപ്റ്ററുകള്‍ ഉപയോഗിച്ചായിരുന്നു ഒഴിപ്പിക്കല്‍. എന്നാല്‍ ഖാര്‍ത്തൂമിലെ അമേരിക്കന്‍ എംബസി അടച്ചിട്ടിരിക്കുകയാണെന്നും പൗരന്‍മാരെ ഒഴിപ്പിക്കുന്നത് സുരക്ഷിതമല്ലെന്നും അമേരിക്കന്‍ എംബസിയുടെ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെ അറിയിച്ചു.

ആഭ്യന്തര സംഘര്‍ഷം: സുഡാനില്‍ നിന്ന് ഒഴിപ്പിക്കൽ നടപടികൾ ശക്തമാക്കി രാജ്യങ്ങൾ
ഏറ്റുമുട്ടൽ രൂക്ഷം; വിദേശ പൗരന്മാരെ ഒഴിപ്പിക്കുന്നതിന് തയ്യാറെന്ന് സുഡാൻ

ബ്രിട്ടീഷ് നയതന്ത്രജ്ഞരെയും അവരുടെ കുടുംബത്തെയും സുഡാനില്‍ നിന്ന് ഒഴിപ്പിക്കാന്‍ കഴിഞ്ഞുവെന്ന് യുകെ ഗവണ്‍മെന്റ് അറിയിച്ചു. സങ്കീര്‍ണമായ രക്ഷാപ്രവര്‍ത്തനമാണ് നടന്നതെന്നും അവശേഷിക്കുന്ന ബ്രിട്ടീഷ് പൗരന്‍മാരെ ഒഴിപ്പിക്കാനുള്ള വഴികള്‍ പരിമിതമാണെന്നും വിദേശകാര്യ മന്ത്രി ജെയിംസ് ക്ലെവര്‍ലി പറഞ്ഞു.

ഫ്രാന്‍സ്, ഇറ്റലി, നെതര്‍ലാന്‍ഡ്‌സ്, ജര്‍മനി, സ്‌പെയിന്‍ തുടങ്ങിയ രാജ്യങ്ങളും ഒഴിപ്പിക്കല്‍ നടപടികള്‍ ശക്തമാക്കിയിരിക്കുകയാണ്. കനേഡിയന്‍ നയതന്ത്ര ഉദ്യോഗസ്ഥരെ ഒഴിപ്പിച്ചതായി പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയും അറിയിച്ചു.

ആഭ്യന്തര സംഘര്‍ഷം: സുഡാനില്‍ നിന്ന് ഒഴിപ്പിക്കൽ നടപടികൾ ശക്തമാക്കി രാജ്യങ്ങൾ
സുഡാനില്‍ രക്ഷാദൗത്യത്തിന് സജ്ജമായി ഇന്ത്യ; നാവികസേനാ കപ്പല്‍ ഐഎന്‍എസ് സുമേധ പോര്‍ട്ട് സുഡാനില്‍

അതേസമയം ഇന്ത്യന്‍ പൗരന്മാരെ ഒഴിപ്പിക്കാനായി നാവിക സേനയും വ്യോമസേനയും സജ്ജമായതായി കഴിഞ്ഞ ദിവസം വിദേശകാര്യമന്ത്രാലയം അറിയിച്ചിരുന്നു. രണ്ട് ദിവസത്തിനുള്ളില്‍ രക്ഷാദൗത്യമുണ്ടാകുമെന്നാണ് സുഡാനിലെ ഇന്ത്യക്കാര്‍ക്ക് എംബസി നല്‍കിയ അറിയിപ്പ്.

logo
The Fourth
www.thefourthnews.in