'ഞാൻ തിരിച്ചെത്തി'; സമൂഹ മാധ്യമങ്ങളിലെ വിലക്ക് നീക്കിയ ശേഷമുള്ള ആദ്യ പോസ്റ്റുമായി ഡോണൾഡ് ട്രംപ്

'ഞാൻ തിരിച്ചെത്തി'; സമൂഹ മാധ്യമങ്ങളിലെ വിലക്ക് നീക്കിയ ശേഷമുള്ള ആദ്യ പോസ്റ്റുമായി ഡോണൾഡ് ട്രംപ്

വിലക്ക് നീങ്ങിയ ഉടനെ ഫേസ്ബുക്ക്, യൂറ്റ്യൂബ് അക്കൗണ്ടുകളിൽ നിന്ന് ട്രംപ് ആദ്യ വീഡിയോ പങ്കുവച്ചു
Updated on
1 min read

അമേരിക്കൻ മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഫേസ്ബുക്ക്, യൂറ്റ്യൂബ് അക്കൗണ്ടുകൾ പുനഃസ്ഥാപിച്ചു. രണ്ട് വർഷത്തിലേറെയായി ട്രംപിന്റെ ഫേസ്ബുക്ക് അക്കൗണ്ടിനും യൂറ്റ്യൂബ് ചാനലിനും വിലക്ക് ഏ‍ർപ്പെടുത്തിയിട്ട്. വിലക്ക് നീങ്ങിയ ഉടനെ ഫേസ്ബുക്ക്, യൂറ്റ്യൂബ് അക്കൗണ്ടുകളിൽ നിന്ന് ട്രംപ് ആദ്യ വീഡിയോകൾ പങ്കുവച്ചു. ‘ഞാന്‍ തിരിച്ച് വന്നിരിക്കുന്നു’ എന്ന തലക്കെട്ടോടെ 2016ലെ തിരഞ്ഞെടുപ്പ് വിജയത്തെ തുടര്‍ന്ന് നടത്തിയ പ്രസംഗത്തിന്റെ 12 സെക്കന്റ് ദൈര്‍ഘ്യമുള്ള വീഡിയോയാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. നിങ്ങളെ കാത്തിരിപ്പിച്ചതിൽ ക്ഷമിക്കണം, വളരെ സങ്കീർണമായ പ്രശ്നങ്ങൾക്കിടയിൽ ആയിരുന്നുവെന്നും ട്രംപ് പറഞ്ഞു.

'ഞാൻ തിരിച്ചെത്തി'; സമൂഹ മാധ്യമങ്ങളിലെ വിലക്ക് നീക്കിയ ശേഷമുള്ള ആദ്യ പോസ്റ്റുമായി ഡോണൾഡ് ട്രംപ്
'ട്രംപിന് തെറ്റ് പറ്റി, ചരിത്രം കണക്ക് ചോദിക്കും'; ക്യാപിറ്റോള്‍ ആക്രമണത്തിൽ മൈക്ക് പെൻസ്

ക്യാപിറ്റോൾ കലാപത്തിന് പ്രേരിപ്പിച്ചുവെന്ന് ആരോപിച്ചാണ് ട്രംപിന്റെ സമൂഹ മാധ്യമ അക്കൗണ്ടുകൾക്ക് വിലക്ക് ഏർപ്പെടുത്തിയത്. 2020 ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ജോ ബൈഡന്‍ വിജയിച്ചതിന് പിന്നാലെ 2021 ജനുവരി 6നാണ് ട്രംപ് അനുയായികൾ സർക്കാരിനെതിരെ ആക്രമണം നടത്തിയത്. വിലക്ക് നീക്കിയതോടെ ട്രംപിന് ഇനി എന്തും പങ്കുവയ്ക്കാമെന്ന് യൂറ്റ്യൂബ് അധികൃതര്‍ അറിയിച്ചു. ഈ വര്‍ഷം ആദ്യം ട്രംപിന്റെ ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം അക്കൗണ്ടുകള്‍ പുനഃസ്ഥാപിച്ചിരുന്നു. നവംബറിൽ ട്വിറ്റർ അക്കൗണ്ടും പുനഃസ്ഥാപിച്ചിരുന്നെങ്കിലും ട്രംപ് ഇതുവരെ ട്വിറ്ററില്‍ ഒന്നും പോസ്റ്റ് ചെയ്തിട്ടില്ല. ഇതിന് പിന്നാലെയാണ് യൂറ്റ്യൂബും ട്രംപിന്റെ വിലക്ക് മാറ്റുന്നതായി ഇന്നലെ പ്രഖ്യാപിച്ചത്.

'ഞാൻ തിരിച്ചെത്തി'; സമൂഹ മാധ്യമങ്ങളിലെ വിലക്ക് നീക്കിയ ശേഷമുള്ള ആദ്യ പോസ്റ്റുമായി ഡോണൾഡ് ട്രംപ്
വിലക്ക് അവസാനിച്ചു; രണ്ട് വർഷത്തിന് ശേഷം ഫേസ്ബുക്കിലേക്ക് തിരിച്ചെത്താൻ ട്രംപ്

ട്വിറ്ററിൽ 8.7 കോടി ആളുകളാണ് ട്രംപിനെ പിന്തുടരുന്നത്. ഫേസ്ബുക്കിൽ 34 ദശലക്ഷവും യൂറ്റ്യൂബിൽ 2.6 ദശലക്ഷം ഫോളോവേഴ്‌സുമാണ് ട്രംപിനുള്ളത്. 'ഇന്ന് മുതൽ ഡോണൾഡ് ജെ ട്രംപിന്റെ ചാനലിന് നിയന്ത്രണമില്ല. പുതിയ ഉള്ളടക്കം അപ്‌ലോഡ് ചെയ്യാം'- യൂറ്റ്യൂബ് പ്രസ്താവനയിൽ വ്യക്തമാക്കി. ട്വിറ്റർ വിലക്കിന് ശേഷം 2021 അവസാനത്തോടെ ട്രംപ് ട്രൂത്ത് സോഷ്യൽ എന്ന പേരിൽ സ്വന്തം സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുമായി രംഗത്ത് വന്നിരുന്നു.

'ഞാൻ തിരിച്ചെത്തി'; സമൂഹ മാധ്യമങ്ങളിലെ വിലക്ക് നീക്കിയ ശേഷമുള്ള ആദ്യ പോസ്റ്റുമായി ഡോണൾഡ് ട്രംപ്
ക്യാപിറ്റോൾ കലാപം; ട്രംപിനെതിരെ പുതിയ കേസ്
logo
The Fourth
www.thefourthnews.in