River Po drought
River Po drought

പോ നദി വരണ്ടുണങ്ങി; വടക്കന്‍ ഇറ്റലി വരള്‍ച്ചയുടെ പിടിയില്‍, അടിയന്തരാവസ്ഥ

ഇറ്റലിയില്‍ അഞ്ച് മേഖലകളില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു
Updated on
2 min read

ഏഴ് പതിറ്റാണ്ടിനിടെ രാജ്യം കണ്ട ഏറ്റവും വലിയ വരള്‍ച്ചയെ നേരിടുകയാണ് ഇറ്റലി. പോ നദി തീരത്ത് സ്ഥിതി ചെയ്യുന്ന അഞ്ച് വടക്കന്‍ സംസ്ഥാനങ്ങളെയാണ് വരള്‍ച്ച പിടിമുറുക്കിയിരിക്കുന്നത്. വരള്‍ച്ച ജന ജീവിതത്തെ ബാധിക്കുന്ന നിലയിലേക്ക് വളര്‍ന്നതോടെ അഞ്ച് സംസ്ഥാനങ്ങളില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഇറ്റാലിയന്‍ പ്രധാന മന്ത്രി മരിയൊ ഡാഗ്രിയാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.

'സാധ്യമായ എല്ലാ മാര്‍ഗങ്ങളും അധികാരങ്ങളും ഉപയോഗിച്ച് നിലവിലെ സാഹചര്യം കൈകാര്യം ചെയ്യുക എന്നതാണ് അടിയന്തരാവസ്ഥ കൊണ്ട് ലക്ഷ്യമിടുന്നത്,' എന്നാണ് ഇറ്റാലിയന്‍ സര്‍ക്കാര്‍ നിയന്ത്രണങ്ങളെ കുറിച്ച് വിശദീകരിക്കുന്നത്. സ്ഥിതി മെച്ചപ്പെടുന്നില്ലെങ്കില്‍ കുടതല്‍ നടപടികള്‍ സ്വീകരിക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കുന്നു.

വരള്‍ച്ചയെ നേരിടാന്‍ എമിലിയ റൊമാഗ്ന, ഫിരുതഗ വെനേസിയ ജിയുലിയ, ലൊമ്പാര്‍ഡി, പിയേഡൊമണ്ട്, വെനീറ്റോ സംസ്ഥാനങ്ങള്‍ക്കായി 38 ദശലക്ഷം ഡോളറിന്റെ ധനസഹായവും സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഈ മേഖലയിലെ മിക്ക പ്രാദേശിക ഭരണകൂടങ്ങളും കുടിവെള്ളത്തിന് റേഷന്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. അസാധാരണമായ ചൂടും, മഴ ലഭ്യതയിലെ വലിയ കുറവുമാണ് ജല ദൗര്‍ലഭ്യം രൂക്ഷമാക്കിയത്.

മരിയൊ ഡാഗ്രി
മരിയൊ ഡാഗ്രി

മഴ കുറഞ്ഞതും കൂടിയ താപനിലയും ഇറ്റലിയിലെ കാര്‍ഷിക മേഖലയേയും ജനജിവിതത്തേയും തകിടം മറിച്ചിരിക്കുകയാണ്. പത്തു ലക്ഷം ആളുകള്‍ താമസിക്കുന്ന വെറോണ നഗരത്തില്‍ റേഷനായാണ് കുടിവെളളം വിതരണം ചെയ്യുന്നത്.

River Po drought
River Po drought

ഇറ്റലിയുടെ പ്രധാന നദികളില്‍ ഒന്നും വടക്കന്‍ മേഖലയുടെ ജല സ്രോതസുമാണ് പോ നദി. ഇറ്റാലിയന്‍ ഉപദ്വീപിലെ ഏറ്റവുംവലിയ ജലസംഭരണിയെന്ന് വിശേഷിപ്പിക്കാവുന്ന പോ നദിയെ ആശ്രയിച്ചാണ് പ്രദേശത്തെ കൃഷി മുതല്‍ പശുക്കള്‍ക്കുള്ള മേച്ചില്‍സ്ഥലങ്ങള്‍ വരെ സ്ഥിതി ചെയ്യുന്നത്.

ഇറ്റലിയിലെ  പോ നദിയുടെ  തീരത്ത്‌ ബോട്ടുകള്‍ കിടക്കുന്നു.
ഇറ്റലിയിലെ പോ നദിയുടെ തീരത്ത്‌ ബോട്ടുകള്‍ കിടക്കുന്നു.

പോ നദി താഴ്‌വര

ഇറ്റലിയുടെ ഏറ്റവും വലിയ സാമ്പത്തിക മേഖലയാണ് പോ താഴ്‌വര. ടൂറിന്‍, മിലാന്‍, ബ്രെസിയ തുടങ്ങിയ വ്യാവസായിക കേന്ദ്രങ്ങളെല്ലാം യൂറോപ്പിലെ ഏറ്റവും പ്രധാനപ്പെട്ട കാര്‍ഷിക മേഖലകൂടിയായ പോ താഴ്‌വരയുടെ ചുറ്റിലുമാണ്.

പോ നദി താഴ്‌വര അതിന്റെ ഏറ്റവും രൂക്ഷമായ വരള്‍ച്ചയെയാണ് നേരിട്ടുകൊണ്ടിരിക്കുന്നത്. 2007, 2012, 2017 വര്‍ഷങ്ങളിലായിരുന്നു മുന്‍പ് പോ വരള്‍ച്ചയെ അഭിമുഖീകരിച്ചത്.

വരണ്ടുണങ്ങിയ
  പോ നദി
വരണ്ടുണങ്ങിയ പോ നദി

രാജ്യം അതിന്റെ ഏറ്റവും വലിയ വരള്‍ച്ച നേരിട്ടുകൊണ്ടിരിക്കെ, കഴിഞ്ഞദിവസം ഇറ്റലിയില്‍ ഹിമ പാളികള്‍ തകര്‍ന്ന് വീണ് വലിയ അപകടവും ഉണ്ടായിരുന്നു. ഈ സംഭവത്തില്‍ 7 പേരാണ് മരിച്ചത്. കാലാവസ്ഥ വ്യതിയാനം പൊതുജനങ്ങളുടെ സുരക്ഷയെ ബാധിക്കാതിരിക്കാനാണ് അടിയന്തരാവസ്ഥ പ്രഖ്യാപനമെന്നാണ് പ്രധാന മന്ത്രി മരിയൊ ഡാഗ്രി വ്യക്തമാക്കുന്നത്.

logo
The Fourth
www.thefourthnews.in