അമേരിക്കയിലേക്ക് കടക്കാൻ ശ്രമം; കാനഡ അതിർത്തിയിൽ ഇന്ത്യക്കാർ ഉൾപ്പെടെ 8 പേർ മരിച്ചനിലയിൽ

അമേരിക്കയിലേക്ക് കടക്കാൻ ശ്രമം; കാനഡ അതിർത്തിയിൽ ഇന്ത്യക്കാർ ഉൾപ്പെടെ 8 പേർ മരിച്ചനിലയിൽ

രണ്ട് കുട്ടികളടക്കം എട്ട് പേരുടെ മൃദേഹങ്ങളാണ് കണ്ടെത്തിയത്
Updated on
1 min read

കാനഡയിൽനിന്ന് അമേരിക്കയിലേക്ക് അനധികൃതമായി കടക്കാൻ ശ്രമിച്ച എട്ട് പേരെ അതിർത്തിയിൽ മരിച്ചനിലയിൽ കണ്ടെത്തി. അമേരിക്കയിലെ സെന്റ് ലോറന്‍സ് നദിയുടെ തീരത്തുനിന്നാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. കാനഡ പാസ്പോർട്ട് കൈവശമുള്ള ഇന്ത്യൻ വംശജരും റുമേനിയൻ വംശജരുമാണ് മരിച്ചതെന്ന് പോലീസ് പറഞ്ഞു. രണ്ട് കുട്ടികളടക്കം എട്ട് പേരുടെ മൃദേഹങ്ങളാണ് കണ്ടെത്തിയത്.

തകർന്ന ബോട്ടിനടുത്ത് ചതുപ്പിൽനിന്ന് വ്യാഴാഴ്ച വൈകിട്ടാണ് മൃതദേഹങ്ങൾ കണ്ടെടുത്തത്. ക്വെസാസ്നെ മൊഹൗക് സമുദായത്തിൽനിന്ന് കാണാതായ കേസി ഓക്സിന്റെ പേരിലുള്ളതാണ് ബോട്ട്. ഓക്സിനുവേണ്ടി അന്വേഷണം തുടരുകയാണെന്ന് അക്വെസാസ്നെ മൊഹാവ് പോലീസ് സര്‍വീസ് ഡെപ്യൂട്ടി ചീഫ് ലീ ആന്‍ ഒബ്രിയന്‍ അറിയിച്ചു. കനത്ത കാറ്റും മഞ്ഞുവീഴ്ചയുമാകാം ദുരന്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

അമേരിക്കയിലേക്ക് കടക്കാൻ ശ്രമം; കാനഡ അതിർത്തിയിൽ ഇന്ത്യക്കാർ ഉൾപ്പെടെ 8 പേർ മരിച്ചനിലയിൽ
യുഎസ് വിസയ്ക്കായി ഇനി അധികം കാത്തിരിക്കേണ്ട; നിയമങ്ങള്‍ പരിഷ്‌കരിച്ച് അമേരിക്കന്‍ എംബസി

അമേരിക്ക-കാനഡ അതിര്‍ത്തിയിലുളള മെഹ്വാക്ക് പ്രദേശത്തെ സിസിനൈക്കിലെ ചതുപ്പില്‍ നിന്നാണ് ആദ്യത്തെ മൃതദേഹം കണ്ടെത്തിയത്. സമീപത്തായി തന്നെ മറ്റ് മൃതദേഹങ്ങളും ഉണ്ടായിരുന്നു. മരിച്ചവരുടെ കൂടുതൽ വിവരങ്ങൾ ഇതുവരെ പോലീസ് പുറത്ത് വിട്ടിട്ടില്ല. മൂന്ന് വയസില്‍ താഴെയുളള കുട്ടിയുടെ കനേഡിയന്‍ പാസ്‌പോര്‍ട്ട് കണ്ടെത്തിയിട്ടുണ്ട്. മരിച്ച മറ്റൊരു കുട്ടിയും കാനഡയില്‍ നിന്നുളളതാണെന്നാണ് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിക്കുന്നത്. മരിച്ചവര്‍ റോമാനിയന്‍ വംശജരും ഇന്ത്യന്‍ വംശജരുമാണെന്ന് അക്വസാസ്‌നെ മൊഹാവ് പോലീസ് സര്‍വീസ് ഡെപ്യൂട്ടി ചീഫ് ലീ ആന്‍ ഒബ്രിയന്‍ പറഞ്ഞു. മൃതദേഹങ്ങളില്‍ നിന്ന് റൊമേനിയന്‍ പൗരയായ ഒരു കുഞ്ഞിന്റെ പാസ്പോര്‍ട്ട് കണ്ടെത്തിയിട്ടുണ്ട്. കുഞ്ഞ് ചതുപ്പിലകപ്പെട്ടതായാണ് കരുതുന്നത്. കുഞ്ഞിനായി പ്രദേശത്ത് തെരച്ചില്‍ തുടരുകയാണെന്നും പോലീസ് വ്യക്തമാക്കി.

കാനഡയില്‍ നിന്ന് അമേരിക്കയിലേക്ക് അനധികൃതമായി കടക്കാന്‍ ശ്രമിക്കുന്നതിനിടിയില്‍ കാലവസ്ഥ മോശമായതിനെ തുടര്‍ന്ന് അപകടത്തില്‍പ്പെട്ടതായിരിക്കാമെന്നാണ് വിലയിരുത്തല്‍. ഒന്റാറിയോ, ക്യൂബെക്, ന്യൂയോര്‍ക്ക് സ്‌റ്റേറ്റ് എന്നിവയുടെ ഭാഗങ്ങള്‍ ഉള്‍പ്പെടുന്ന മൊഹാവ് സമുദായമായ അക്വസാസ്‌നെയിലെ ക്യൂബെക്ക് പ്രദേശത്താണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. കാനഡയിലെ മോണ്‍ട്രയലിന് പടിഞ്ഞാറ് 120 കിലോമീറ്റര്‍ അകലെയായാണിത് സ്ഥിതി ചെയ്യുന്നത്.

അമേരിക്കയിലേക്ക് കടക്കാൻ ശ്രമം; കാനഡ അതിർത്തിയിൽ ഇന്ത്യക്കാർ ഉൾപ്പെടെ 8 പേർ മരിച്ചനിലയിൽ
തണുത്തുറഞ്ഞ് അമേരിക്ക: കനത്ത മഞ്ഞുവീഴ്ചയിൽ വലഞ്ഞ് 20 കോടി ജനങ്ങൾ; 19മരണം, ജാഗ്രതാ നിര്‍ദേശം

സംഭവത്തില്‍ കനേഡിയന്‍ പ്രധാന മന്ത്രി ജസ്റ്റിന്‍ ട്രൂഡോ അനുശോചനം രേഖപ്പെടുത്തി. എന്താണ് സംഭവിച്ചത് എന്ന് കൃത്യമായി മനസിലാക്കുന്നതിനുളള നടപടികള്‍ സ്വീകരിക്കുമെന്നും ഇത്തരത്തിലുളള സംഭവങ്ങള്‍ ഇനി നടക്കാതിരിക്കാന്‍ ശ്രദ്ധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കാനഡയില്‍ നിന്നും അമേരിക്കയിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ മരിച്ച സംഭവങ്ങള്‍ സമീപകാലങ്ങളില്‍ മറ്റ് പ്രദേശങ്ങളിലും ഉണ്ടായതായി റിപ്പോര്‍ട്ടുകളുണ്ട്.

കാനഡയിൽ നിന്ന് അനധികൃതമായി അമേരിക്കയിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ കഴിഞ്ഞ മാസം രണ്ട് പേരെ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. അമേരിക്ക-കാനഡ അതിര്‍ത്തിയിലെ മാനിറ്റേബയിലെ എമേഴ്‌സണിനടുത്തുളള ഹിമപാതത്തില്‍പ്പെട്ട് ഒരു കുട്ടിയടക്കം നാല് പേരുടെ മൃതദേഹം പോലീസ് കണ്ടെടുത്തിരുന്നു. ഇന്ത്യയില്‍ നിന്നുളളവരാണതെന്നാണ് നിഗമനം.

logo
The Fourth
www.thefourthnews.in