ഇലോൺ മസ്ക്
ഇലോൺ മസ്ക്

ട്വിറ്റര്‍ ഏറ്റെടുത്ത് ഇലോണ്‍ മസ്ക്, സിഇഒ പരാഗ് അഗര്‍വാൾ ഉൾപ്പെടെയുള്ള മുതിർന്ന ഉദ്യോഗസ്ഥരെ പുറത്താക്കി

4400 കോടി ഡോളറിനാണ് ട്വിറ്റർ ഏറ്റെടുത്തത്
Updated on
1 min read

ഏറെ നാളത്തെ ചർച്ചകൾക്കും വിവാദങ്ങൾക്കും ശേഷം ഇലോൺ മസ്ക്ക് ട്വിറ്റർ ഏറ്റെടുത്തു. ഇതിന് പിന്നാലെ സിഇഒ ഉൾപ്പെടെ മുതിർന്ന ഉദ്യോഗസ്ഥരുടെ പണിയും പോയി. 44 ബില്യൺ ഡോളറിനാണ് ട്വിറ്റർ ലോകത്തെ ഏറ്റവും ധനികനായ ഇലോൺ മസ്ക് ട്വിറ്റർ ഏറ്റെടുത്തത്.

ഇലോണ്‍ മസ്ക് ട്വിറ്റര്‍ ഏറ്റെടുത്തന്നതിന് പിന്നാലെ ട്വിറ്റര്‍ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ (സിഇഒ) പരാഗ് അഗര്‍വാളിനെ പുറത്താക്കിയതായുള്ള റിപ്പോര്‍ട്ടും പുറത്തുവന്നു. മറ്റ് പല മുതിർന്ന ഉദ്യോഗസ്ഥരെയും പറഞ്ഞുവിട്ടതായാണ് വിവിധ അന്തരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ (സിഎഫ്ഓ), പോളിസി-ട്രസ്റ്റ്-സേഫ്റ്റി എന്നിവയുടെ തലവനെയും മസ്ക് പുറത്താക്കിയതായാണ് റിപ്പോർട്ട്

ഏപ്രിലില്‍ ട്വിറ്റര്‍ ഏറ്റെടുക്കുന്ന കരാറില്‍ മസ്ക് ഏര്‍പ്പെട്ടപ്പോള്‍ സിഇഓ പരാഗ് അഗര്‍വാളിനെ പുറത്താക്കുമോ എന്ന വാർത്തകൾ പുറത്തുവന്നിരുന്നു

ട്വിറ്റര്‍ ഏറ്റെടുത്ത വിവരം പ്രഖ്യാപിച്ച ചെയ്ത മസ്ക്, 'നാഗരികതയുടെ ഭാവിക്ക് ഒരു പൊതു ഡിജിറ്റല്‍ ടൗണ്‍ സ്ക്വയര്‍ ഉണ്ടായിരിക്കേണ്ടത് പ്രധാനമാണ്, അവിടെ വൈവിധ്യമാര്‍ന്ന വിശ്വാസങ്ങളെ ആരോഗ്യകരമായ രീതിയില്‍ ചര്‍ച്ച ചെയ്യാന്‍ കഴിയും.' എന്ന് ട്വിറ്ററില്‍ കുറിച്ചിരുന്നു.

മാസങ്ങള്‍ക്ക് മുമ്പ് ഇലോണ്‍ മസ്ക് ട്വിറ്റര്‍ ഏറ്റെടുക്കാന്‍ തീരുമാനിക്കുകയും കമ്പനിയുമായി 4400 കോടി ഡോളറിന്‍റെ കരാറില്‍ ഏര്‍പ്പെടുകയും ചെയ്തു. എന്നാല്‍ വ്യാജ അക്കൗണ്ടുകളെക്കുറിച്ചുള്ള വിവരം നല്‍കുന്നതില്‍ ട്വിറ്റര്‍ പരാജയപ്പെട്ടതോടെ കരാറില്‍ നിന്നു മസ്ക് പിന്മാറുകയായിരുന്നു. കരാറില്‍ നിന്ന് പിന്മാറാനുളള മസ്കിന്‍റെ തീരുമാനത്തെ ചോദ്യം ചെയ്തുകൊണ്ട് ട്വിറ്റർ കോടതിയെ സമീപിച്ചു.കോടതിയില്‍ വിചാരണ നടക്കുന്നതിനിടെ വീണ്ടും കരാറുമായി മുമ്പോട്ടു പോകാന്‍ മസ്ക് തീരുമാനിച്ചു. തുടര്‍ന്ന് കമ്പനി ഏറ്റെടുക്കുന്നതിനുള്ള കരാര്‍ അവസാനിപ്പിക്കാന്‍ കോടതി വെള്ളിയാഴ്ച വരെ മസ്കിന് സമയം നല്‍കി.

ട്വിറ്റര്‍ ഏറ്റെടുത്താല്‍ കമ്പനിയിലെ 75% ജോലിക്കാരെയും പിരിച്ചുവിടാന്‍ പദ്ധതിയുള്ളതായി എലോണ്‍മസ്ക് നിക്ഷേകരോട് പറഞ്ഞതായി മുമ്പ് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

logo
The Fourth
www.thefourthnews.in