ഇലോൺ മസ്‌ക്
ഇലോൺ മസ്‌ക്

'യുക്രെയ്നില്‍ സ്റ്റാര്‍ലിങ്കിന് പണം ചെലവഴിക്കുന്നത് നല്ല പ്രവൃത്തി'; നിലപാട് മാറ്റി ഇലോൺ മസ്ക്

അനിശ്ചിതകാലത്തേക്ക് പണം ചെലവഴിക്കാന്‍ കഴിയില്ലെന്നും യുഎസ് ഇതിന് പണം അനുവദിക്കണമെന്നുമായിരുന്നു കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തത്
Updated on
1 min read

യുക്രെയ്നില്‍ സ്റ്റാര്‍ലിങ്കിനു വേണ്ടി പണം ചെലവാക്കുന്നത് സ്പേസ് എക്സ് തുടരുമെന്ന് ഇലോൺ മസ്‌ക്. തീരുമാനത്തെ ഒരു നല്ല പ്രവൃത്തി എന്നാണ് മസ്ക് വിശേഷിപ്പിച്ചത്. യുക്രെയ്നില്‍ സ്റ്റാർലിങ്കിന് വേണ്ടി അനിശ്ചിതകാലത്തേക്ക് പണം ചെലവാക്കാനാകില്ലെന്ന് പറഞ്ഞ് രണ്ടാം ദിവസമാണ് നിലപാട് തിരുത്തി മസ്ക് രംഗത്തെത്തിയിരിക്കുന്നത്.

'മറ്റു കമ്പനികള്‍ക്ക് കോടികണക്കിന് നികുതിദായകരില്‍ നിന്നും പണം ലഭിക്കുമ്പോള്‍, സ്റ്റാര്‍ലിങ്ക് നേരിടുന്നത് വലിയ നഷ്ടമാണ്. എങ്കിലും ഞങ്ങള്‍ യുക്രെയ്ന്‍ സര്‍ക്കാരിന് സൗജന്യമായി ധനസഹായം നല്‍കും' മസ്‌ക് ട്വീറ്റ് ചെയ്തു. എന്നാല്‍, അനിശ്ചിതകാലത്തേക്ക് പണം ചെലവഴിക്കാന്‍ കഴിയില്ലെന്നും യുഎസ് ഇതിന് പണം അനുവദിക്കണമെന്നുമായിരുന്നു മസ്കിന്റെ കഴിഞ്ഞ ദിവസത്തെ പ്രതികരണം. ഇതുവരെ 80 ദശലക്ഷം ഡോളറാണ് ഇന്റർനെറ്റ് സേവനം നല്‍കുക വഴി ചെലവായതെന്നും ഈ വർഷം അവസാനത്തോടെ അത് 100 ദശലക്ഷമായി ഉയരുമെന്നുമായിരുന്നു ട്വീറ്റ്.

റഷ്യന്‍ ആക്രമണം രൂക്ഷമായ സാഹചര്യത്തില്‍ പരമ്പരാഗത ബ്രോഡ്ബാന്‍ഡ് കണക്റ്റിവിറ്റി തകരാറിലായതോടെയാണ് സ്‌പേസ് എക്‌സ് യുക്രൈനില്‍ സ്റ്റാര്‍ലിങ്ക് സേവനം ആരംഭിച്ചത്.

logo
The Fourth
www.thefourthnews.in