ബാലവേല: അമേരിക്കയില്‍ മക്ഡൊണാള്‍ഡ്സ് നിയമ കുരുക്കില്‍; ഈടാക്കിയത് വന്‍ പിഴ

ബാലവേല: അമേരിക്കയില്‍ മക്ഡൊണാള്‍ഡ്സ് നിയമ കുരുക്കില്‍; ഈടാക്കിയത് വന്‍ പിഴ

14 മുതല്‍ 15 വരെ പ്രായം വരുന്നവരെ അനധികൃതമായി നിയമിക്കുകയും നിയമപരമായി അനുവദിച്ചതിലധികം സമയം ജോലി ചെയ്യിപ്പിച്ചുവെന്നതുമാണ് മക്ഡൊണാള്‍ഡ്സിനെതിരെ ചുമത്തിയിരിക്കുന്ന കുറ്റം
Updated on
1 min read

ബാലവേല പ്രോത്സാഹിപ്പിച്ചതിന് പ്രശസ്ത ഫാസ്റ്റ് ഫുഡ് ശൃംഖലയായ മക്ഡൊണാൾഡ്‌സിനെതിരെ നിയമ നടപടി. പ്രായപൂര്‍ത്തിയാകാത്ത 80 കുട്ടികളെ തൊഴില്‍ നിയമം ലംഘിച്ച് ജോലിക്ക് നിയമിച്ച കുറ്റത്തിനാണ് നടപടി. കമ്പനിയില്‍ നിന്ന് അരലക്ഷത്തോളം രൂപ പിഴയായി ഈടാക്കി. അമേരിക്കയിലെ ലൂയിസിയാനയിലും ടെക്‌സാസിലുമായി പ്രവര്‍ത്തിക്കുന്ന മക്ഡൊണാള്‍ഡ്സിനെതിരേയാണ് നടപടി.

14 മുതല്‍ 15 വരെ പ്രായം വരുന്നവരെ അനധികൃതമായി നിയമിക്കുകയും നിയമപരമായി അനുവദിച്ചതിലധികം സമയം ജോലി ചെയ്യിപ്പിച്ചുവെന്നതുമാണ് മക്ഡൊണാള്‍ഡ്സിനെതിരെ ചുമത്തിയിരിക്കുന്ന കുറ്റം.

16 വയസില്‍ താഴെയുള്ളവര്‍ക്ക് വിലക്കുള്ള മാനുവല്‍ ഡീപ് ഫ്രൈയ്യിങ് മേഖലകളില്‍ പോലും പ്രായപൂര്‍ത്തിയാകാത്ത മൂന്ന് കുട്ടികളെ നിയമിച്ചതാണ് മക്ഡൊണാള്‍ഡ്സിനെ കൂടുതല്‍ കുഴപ്പത്തിലാക്കിയത്. നിയമ ലംഘിച്ചതിന് 56,106 ഡോളറാണ് (46,01,121.21 ഇന്ത്യൻ രൂപ) പിഴയീടാക്കിയത്.

ബാലവേല: അമേരിക്കയില്‍ മക്ഡൊണാള്‍ഡ്സ് നിയമ കുരുക്കില്‍; ഈടാക്കിയത് വന്‍ പിഴ
ഇന്ത്യയില്‍ ബാലവേല, ജാതിവിവേചനം, ദാരിദ്ര്യം എന്നിവ പരസ്പരം ബന്ധപ്പെട്ട് കിടക്കുന്നു; യുഎന്‍ റിപ്പോര്‍ട്ട്

ഇതാദ്യമായല്ല ബാലവേലയുടെ പേരില്‍ മക്ഡൊണാള്‍ഡ്സിനെതിരെ നടപടി സ്വീകരിക്കുന്നത്. ഇതിന് മുന്‍പും സമാന സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഈ വര്‍ഷമാദ്യം മക്ഡൊണാള്‍ഡ്സിന്റെ മൂന്ന് ഫ്രാഞ്ചൈസികള്‍ക്കെതിരേയാണ് ബാലവേല കുറ്റം ചുമത്തിയത്. 62 ഇടങ്ങളിലായി 10 വയസുള്ള കുട്ടിയടക്കം ഏതാണ്ട് 300 കുട്ടികളെ ഇത്തരത്തില്‍ തൊഴിലെടുപ്പിക്കുന്നുവെന്നാണ് അന്വേഷണ സംഘം കണ്ടെത്തിയത്.

ഇതിന് പിന്നാലെ അമേരിക്കയിലെ മക്‌ഡൊണാള്‍ഡ്‌സ് ചീഫ് പീപ്പിള്‍ ഓഫീസര്‍ ടിഫാനി ബോയിഡ് പ്രശ്നത്തിന്റെ തീവ്രത അംഗീകരിക്കുകയും എല്ലാ തൊഴില്‍ നിയമങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയും ചെയ്യുമെന്നും വ്യക്തമാക്കിക്കൊണ്ട് പ്രസ്താവനയിറക്കി.

തന്റെ റസ്റ്റോറന്റ് മാനേജര്‍മാര്‍ക്ക് നിര്‍ബന്ധിത ബാലവേലയ്ക്കെതിരായ നിയമത്തെക്കുറിച്ച് അവബോധം നല്‍കുമെന്നും തൊഴില്‍ ചട്ടങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ പതിവായി ഓഡിറ്റുകള്‍ നടത്തുകയും ചെയ്യുമെന്നും ന്യൂ ഓര്‍ലിയന്‍സ് മേഖലയിലെ മക്ഡൊണാള്‍ഡ്സ് സ്ഥാപനങ്ങളുടെ ഉടമയും നടത്തിപ്പുകാരനുമായ ക്രിസ് ബാര്‍ഡെല്‍ പറഞ്ഞു.

logo
The Fourth
www.thefourthnews.in