ഓരോ 24 മണിക്കൂറിലും ഒരാൾ,  
കഴിഞ്ഞ വർഷം കൊല്ലപ്പെട്ടത് 177 പരിസ്ഥിതിപ്രവർത്തകർ; റിപ്പോർട്ട്

ഓരോ 24 മണിക്കൂറിലും ഒരാൾ, കഴിഞ്ഞ വർഷം കൊല്ലപ്പെട്ടത് 177 പരിസ്ഥിതിപ്രവർത്തകർ; റിപ്പോർട്ട്

60 കൊലപാതകങ്ങൾ നടന്ന കൊളംബിയയാണ് പട്ടികയിൽ ഏറ്റവും മുന്നില്‍
Updated on
1 min read

ലോകത്ത് ഓരോ 24 മണിക്കൂറിലം ഒരാൾ എന്ന കണക്കിൽ പരിസ്ഥിതി സംരക്ഷകർ കൊല്ലപ്പെടുന്നതായി റിപ്പോർട്ട്. 60 കൊലപാതകങ്ങൾ നടന്ന കൊളംബിയയാണ് പട്ടികയിൽ ഏറ്റവും മുന്നിലെന്നും എൻജിഒ ആയ ഗ്ലോബൽ വിറ്റ്‌നസ് പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു.

പരിസ്ഥിതി സംരക്ഷണത്തിന്റെ പേരിൽ കഴിഞ്ഞ വർഷം കുറഞ്ഞത് 177 പേരെയാണ് സംഘടിത ക്രിമിനല്‍ സംഘങ്ങളും ഭൂമി കയ്യേറ്റക്കാരും കൊല ചെയ്തത്. ഏറ്റവും പുതിയ കണക്ക് പ്രകാരം ആമസോൺ മഴക്കാടുകളിൽ അഞ്ച് മരണങ്ങളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളതെന്നും പഠനം സൂചിപ്പിക്കുന്നു.

ഓരോ 24 മണിക്കൂറിലും ഒരാൾ,  
കഴിഞ്ഞ വർഷം കൊല്ലപ്പെട്ടത് 177 പരിസ്ഥിതിപ്രവർത്തകർ; റിപ്പോർട്ട്
യുവാവ് വെട്ടിക്കൊല്ലാന്‍ ശ്രമിച്ച നഴ്‌സിങ് വിദ്യാര്‍ഥിനി മരിച്ചു; അല്‍ക്ക അന്ന ബിനു മരിച്ചത് ചികിത്സയില്‍ കഴിയവേ

2012നും 2022 നും ഇടയിൽ കുറഞ്ഞത് 1,910 പരിസ്ഥിതി സംരക്ഷകരെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ട്. മിക്ക കൊലപാതകങ്ങളിലെയും പ്രതികൾ ശിക്ഷിക്കപ്പെടാതെ പോകുന്നുവെന്നും കണക്കുകൾ വ്യക്തമാക്കുന്നു. ബ്രസീൽ, മെക്സിക്കോ, ഹോണ്ടുറാസ്, ഫിലിപ്പീൻസ് എന്നിവയാണ് കൊളംബിയ കഴിഞ്ഞാൽ 2022ൽ ഏറ്റവും കൂടുതൽ പരിസ്ഥിതി സംരക്ഷകർ കൊല്ലപ്പെട്ട രാജ്യങ്ങൾ. ജൂലൈയിൽ ബ്രസീലിയൻ ആക്ടിവിസ്റ്റ് ബ്രൂണോ പെരേരയുടെയും പത്രപ്രവർത്തകൻ ഡോം ഫിലിപ്സിന്റെയും കൊലപാതകങ്ങൾ ഉൾപ്പെടെ 88% മാരക ആക്രമണങ്ങളും ലാറ്റിനമേരിക്കൻ രാജ്യങ്ങളിൽ രേഖപ്പെടുത്തിയിട്ടുണ്ട്.

ഓരോ 24 മണിക്കൂറിലും ഒരാൾ,  
കഴിഞ്ഞ വർഷം കൊല്ലപ്പെട്ടത് 177 പരിസ്ഥിതിപ്രവർത്തകർ; റിപ്പോർട്ട്
'കാവിക്കൊടി വേണ്ട, ക്ഷേത്രങ്ങൾ ആത്മീയതയുടെയും ശാന്തിയുടെയും വിളക്കുമാടങ്ങൾ': ഹൈക്കോടതി

2021ൽ രേഖപ്പെടുത്തിയ 200 കൊലപാതകങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ 2022ലെ കണക്കുകളിൽ കുറവുണ്ടായിട്ടുണ്ടെങ്കിലും ഇപ്പോഴും മരണനിരക്ക് ഉയർന്ന നിലയിലാണെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. ഇലക്ട്രിക് കാറുകളുടെയും വിൻഡ് ടർബൈനുകളുടെയും നിർമാണത്തിൽ ഉപയോഗിക്കുന്ന അപൂർവ ധാതുക്കൾ ഉൾപ്പെടെ ലാറ്റിനമേരിക്ക, ഏഷ്യ, ആഫ്രിക്ക എന്നിവിടങ്ങളിലെ വിഭവങ്ങൾക്കായി ആളുകൾ നടത്തുന്ന പോരാട്ടമാണ് അക്രമങ്ങൾക്ക് പ്രേരകമായി റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നത്. കഴിഞ്ഞ 11 വർഷമായി പ്രതിവർഷം ഗ്ലോബൽ വിറ്റ്‌നസ് ഈ റിപ്പോർട്ട് തയ്യാറാക്കുന്നുണ്ട്.

ഓരോ 24 മണിക്കൂറിലും ഒരാൾ,  
കഴിഞ്ഞ വർഷം കൊല്ലപ്പെട്ടത് 177 പരിസ്ഥിതിപ്രവർത്തകർ; റിപ്പോർട്ട്
നിപ വീണ്ടുമെത്തുമ്പോള്‍; പരിധിവിടുന്ന വൈറസ് വ്യാപന വഴികള്‍
logo
The Fourth
www.thefourthnews.in