Pope Francis
Pope Francis

സ്ഥാനമൊഴിയുന്നതിനെ പറ്റി ഇതുവരെ ചിന്തിച്ചിട്ടില്ല; ഫ്രാന്‍സിസ് മാര്‍പാപ്പ

രാജിയെ കുറിച്ചും അനാരോഗ്യം സംബന്ധിച്ചും പ്രചരിക്കുന്ന അഭ്യൂഹങ്ങള്‍ തള്ളി ഫ്രാന്‍സിസ് മാര്‍പാപ്പ
Updated on
1 min read

രാജിവയ്ക്കാന്‍ ഒരുങ്ങുന്നുവെന്ന അഭ്യൂഹങ്ങള്‍ തള്ളി ഫ്രാന്‍സിസ് മാര്‍പാപ്പ. ''അത്തരമൊരു ആലോചന ഇതുവരെ മനസില്‍ വന്നിട്ടില്ല', ചുമതലകള്‍ നിര്‍വഹിക്കാനാകാത്ത വിധം ആരോഗ്യം മോശമാകുമ്പോള്‍ മാത്രമെ അതേ കുറിച്ച് ചിന്തിക്കേണ്ടതുള്ളൂ'' എന്ന് റോയിട്ടേഴ്‌സിന് നല്‍കിയ അഭിമുഖത്തില്‍ മാര്‍പാപ്പ പറയുന്നു.

കാന്‍സര്‍ ബാധിതനാണെന്ന വാര്‍ത്തകളോടും സ്വതസിദ്ധമായ ശൈലിയിലാണ് അദ്ദേഹം പ്രതികരിച്ചത് . ഡോക്ടര്‍മാര്‍ രോഗത്തെ പറ്റി ഇതുവരെ തന്നോടൊന്നും പറഞ്ഞില്ലല്ലോ എന്നായിരുന്നു ചിരിച്ചുകൊണ്ടുള്ള മറുപടി.

സമാധാനത്തിന്റെ ജാലകം തുറക്കപ്പെടുമെന്ന പ്രതീക്ഷയില്‍, മോസ്‌കോയില്‍ പുടിനുമായി സംസാരിച്ച ശേഷം കീവിലേക്ക് പോകണമെന്ന ആഗ്രഹം പോപ്പ് പ്രകടിപ്പിച്ചു

അതിനിടെ, കാല്‍മുട്ടിലെ പൊട്ടലിനുള്ള ചികിത്സയ്ക്കായി 20 ദിവസം കൂടി വിശ്രമം നിര്‍ദേശിച്ചതിനാല്‍, സമാധാന ചര്‍ച്ചകള്‍ ലക്ഷ്യമിട്ടുള്ള ആഫ്രിക്കന്‍ സന്ദര്‍ശനം മാര്‍പാപ്പ റദ്ദാക്കി. വിശ്രമത്തിന് ശേഷം ഈമാസം മുന്‍ നിശ്ചയപ്രകാരം കാനഡ സന്ദര്‍ശിക്കും. യുക്രൈനും മോസ്‌കോയും സന്ദര്‍ശിക്കാനും ആലോചനയുണ്ട്. സമാധാനത്തിന്റെ ജാലകം തുറക്കപ്പെടുമെന്ന പ്രതീക്ഷയില്‍, മോസ്‌കോയില്‍ പുടിനുമായി സംസാരിച്ച ശേഷം കീവിലേക്ക് പോകണമെന്ന ആഗ്രഹം പോപ്പ് പ്രകടിപ്പിച്ചു. യുഎസ് സുപ്രീംകോടതിയുടെ ഗര്‍ഭച്ഛിദ്ര നിരോധന ഉത്തരവില്‍, ഒരു മനുഷ്യ ജീവനെ ഇല്ലാതാക്കുന്നതിനോട് യോജിക്കാനാവില്ലെന്ന പതിവ് നിലപാട് തന്നെയാണ് മാര്‍പ്പാപ്പയ്ക്ക്.

1294ല്‍ സെലസ്റ്റിന്‍ അഞ്ചാമനാണ് കത്തോലിക്കാ സഭയില്‍ നിന്ന് രാജിവച്ച ആദ്യ പോപ്പ്. പിന്നീട് ചരിത്രം ആവര്‍ത്തിച്ചത് 600 വര്‍ഷങ്ങള്‍ക്ക് ശേഷം 2013ല്‍ പദവിയൊഴിഞ്ഞ ബെനഡിക്ട് പതിനാറാമനിലൂടെ. ഏറെനാളായി പൊതുപരിപാടികളില്‍ പങ്കെടുക്കാത്തതും വിവിധ സന്ദര്‍ശനങ്ങള്‍ റദ്ദാക്കിയതുമാണ് പോപ്പ് ഫ്രാന്‍സിസിന്‍റെ രാജി സംബന്ധിച്ച അഭ്യൂഹങ്ങള്‍ പ്രചരിക്കാന്‍ ഇടയാക്കിയത്.

logo
The Fourth
www.thefourthnews.in