'കടുത്ത സ്ത്രീവിരുദ്ധത' ഇനി തീവ്രവാദക്കുറ്റം; നിയമനിർമാണവുമായി യുകെ

'കടുത്ത സ്ത്രീവിരുദ്ധത' ഇനി തീവ്രവാദക്കുറ്റം; നിയമനിർമാണവുമായി യുകെ

ലക്ഷകണക്കിന് ഫോളോവേഴ്സുള്ള ആൻഡ്രൂ ടേറ്റിനെപ്പോലുള്ള സ്ത്രീവിരുദ്ധർ, കൗമാരപ്രായക്കാരായ ആൺകുട്ടികളെ സ്വാധീനിക്കുണ്ടെന്നാണ് യുകെ സർക്കാരിന്റെ കണ്ടെത്തൽ
Updated on
1 min read

കടുത്ത സ്ത്രീവിരുദ്ധതയെ തീവ്രവാദത്തിന്റെ പരിധിയിൽ കൊണ്ടുവരാനൊരുങ്ങി യുകെ. ബ്രിട്ടീഷ് പ്രധാനമന്ത്രി കെയിർ സ്റ്റാമറിന്റെ നേതൃത്വത്തിലുള്ള ലേബർ പാർട്ടി സർക്കാറിന്റെ തീവ്രവാദവിരുദ്ധ അവലോകങ്ങളുടെ ഭാഗമായാണ് പുതിയ നീക്കം. സ്ത്രീകൾക്കും പെൺകുട്ടികൾക്കുമെതിരായ വർധിച്ചുവരുന്ന അതിക്രമങ്ങൾ നേരിടാനും ഓൺലൈനിലൂടെയുള്ള സ്ത്രീവിരുദ്ധ പരാമർശങ്ങൾക്ക് തടയിടാനും ലക്ഷ്യമിട്ടാണ് നടപടി.

യുകെയിലെ തീവ്രവാദവിരുദ്ധ സംവിധാനങ്ങളില്‍ വിടവുകൾ പരിഹരിക്കാൻ ആഭ്യന്തര മന്ത്രി യെവെറ്റ് കൂപ്പറിന്റെ നേതൃത്വത്തിൽ ചേർന്ന അവലോകനയോഗത്തിന്റെ ഭാഗമായാണ് പുതിയമാറ്റം. 'തീവ്രവലതുപക്ഷ തീവ്രവാദ'ത്തിനെ പ്രതിരോധിക്കും പോലെ സ്ത്രീകൾക്കെതിരായ അതിക്രമങ്ങളെയും പ്രതിരോധിക്കാനാണ് കടുത്ത സ്ത്രീവിരുദ്ധതയെ തീവ്രവാദത്തിന്റെ പരിധിയിൽ കൊണ്ടുവരുന്നതിലൂടെ ലേബർ പാർട്ടി ഉദ്ദേശിക്കുന്നത്.

കഴിഞ്ഞവർഷം തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് സമർപ്പിച്ച റിപ്പോർട്ട് അനുസരിച്ച്, ആൻഡ്രൂ ടേറ്റിനെ പോലുള്ള കടുത്ത സ്ത്രീവിരുദ്ധ ഇൻഫ്ളുവൻസർമാരുടെ സ്വാധീനം സ്കൂൾ കുട്ടികളിൽ വർധിച്ചുവരുന്നുണ്ട്

നിർദേശിക്കപ്പെട്ട നിയമനിർമാണമനുസരിച്ച്, കടുത്ത സ്ത്രീവിരുദ്ധത ഉണ്ടെന്ന് സംശയിക്കുന്ന സ്കൂൾ വിദ്യാർഥികളെ കണ്ടെത്തേണ്ടത് അധ്യാപകരാണ്. അവരാണ് സർക്കാരിൻ്റെ തീവ്രവാദവിരുദ്ധ പരിപാടിയിലേക്ക് അത്തരം കുട്ടികളെ റഫർ ചെയ്യേണ്ടത്. തീവ്രവാദവിരുദ്ധ പ്രോഗ്രാമിലേക്ക് റഫർ ചെയ്യപ്പെടുന്നവരെ ലോക്കൽ പോലീസ് വിലയിരുത്തും. അവർ തീവ്രവത്കരണത്തിൻ്റെ ലക്ഷണങ്ങൾ കാണിക്കുന്നുണ്ടോയെന്നും കൗൺസിലിങ് ആവശ്യമാണോയെന്നും പരിശോധിക്കും.

യെവെറ്റ് കൂപ്പർ
യെവെറ്റ് കൂപ്പർ

ലക്ഷകണക്കിന് ഫോളോവേഴ്സുള്ള ആൻഡ്രൂ ടേറ്റിനെപ്പോലുള്ള സ്ത്രീവിരുദ്ധർ, കൗമാരപ്രായക്കാരായ ആൺകുട്ടികളെ സ്വാധീനിക്കുണ്ടെന്നാണ് യുകെ സർക്കാരിന്റെ കണ്ടെത്തൽ. തീവ്രവാദ സംഘടനകൾ ഭീകരവാദത്തിനായി ആളുകളെ സംഘടിപ്പിക്കുന്ന സമാനരീതിയിലാണ് ഇക്കൂട്ടരും പ്രവർത്തിക്കുന്നത് എന്നാണ് സുരക്ഷാ ഏജൻസികളുടെ മുന്നറിയിപ്പ്. അതിന് പിന്നാലെയാണ് കടുത്ത നടപടിയിലേക്ക് കെയിർ സ്റ്റാമർ സർക്കാർ നീങ്ങുന്നത്.

കഴിഞ്ഞവർഷം തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് സമർപ്പിച്ച റിപ്പോർട്ട് അനുസരിച്ച്, ആൻഡ്രൂ ടേറ്റിനെ പോലുള്ള കടുത്ത സ്ത്രീവിരുദ്ധ ഇൻഫ്ളുവൻസർമാരുടെ സ്വാധീനം സ്കൂൾ കുട്ടികളിൽ വർധിച്ചുവരുന്നുണ്ട്. സ്വാധീനിക്കപ്പെടുന്ന കുട്ടികൾ വനിതാ അധ്യാപകരെയോ മറ്റ് വിദ്യാർഥികളെയോ വാക്കാൽ അധിക്ഷേപിക്കുന്ന സംഭവങ്ങളുടെ എണ്ണവും കൂടുന്നതായി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നു.

'കടുത്ത സ്ത്രീവിരുദ്ധത' ഇനി തീവ്രവാദക്കുറ്റം; നിയമനിർമാണവുമായി യുകെ
യുകെയിലെ കുടിയേറ്റ-മുസ്ലിം വിരുദ്ധ കലാപം: ഇലോൺ മസ്കും വിദ്വേഷപ്രചാരകരും സമൂഹമാധ്യമങ്ങളിലൂടെ ആളിക്കത്തിച്ചതോ?

നിരവധി വിഷയങ്ങളെ തീവ്രവാദ പ്രവർത്തനമായി യുകെ ആഭ്യന്തര മന്ത്രാലയം കണക്കാക്കുന്നുണ്ട്. എന്നാൽ കടുത്ത സ്ത്രീവിരുദ്ധത അതിൽ ഉൾപെട്ടിരുന്നില്ല. എന്നാൽ നിലവിലെ സാഹചര്യങ്ങളിൽ അതിനെയും പട്ടികയിൽ ഉൾപ്പെടുത്തേണ്ടത് ആവശ്യമാണെന്നാണ് യുകെ അധികൃതർ കരുതുന്നത്. കഴിഞ്ഞ മാസം, യുകെയിലെ നാഷണൽ പോലീസ് ചീഫ്സ് കൗൺസിൽ പ്രസിദ്ധീകരിച്ച സ്ത്രീകൾക്കും പെൺകുട്ടികൾക്കും എതിരായ അതിക്രമങ്ങളെക്കുറിച്ചുള്ള റിപ്പോർട്ട്, കടുത്ത സ്ത്രീവിരുദ്ധതയെ ദേശീയ അടിയന്തരാവസ്ഥയായി വിശേഷിപ്പിച്ചിരുന്നു.

logo
The Fourth
www.thefourthnews.in