ട്രോളിബാഗുകൾക്ക് നിരോധനം ഏർപ്പെടുത്തി യൂറോപ്പിലെ 
വിനോദസഞ്ചാര കേന്ദ്രം; കാരണമിതാണ്

ട്രോളിബാഗുകൾക്ക് നിരോധനം ഏർപ്പെടുത്തി യൂറോപ്പിലെ വിനോദസഞ്ചാര കേന്ദ്രം; കാരണമിതാണ്

നഗരത്തില്‍ ട്രോളിബാഗുകൾ കൊണ്ടുവരുന്നത് ഡുബ്രോവ്‌നിക് പ്രാദേശിക ഭരണകൂടം വിലക്കി
Updated on
1 min read

യൂറോപ്പിലെ മനോഹര വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായ ക്രൊയേഷ്യയിലെ ഡുബ്രോവ്‌നിക് നഗരം സന്ദർശിക്കാനെത്തുന്നവർ ഒരുകാര്യം പ്രത്യേകം ശ്രദ്ധിക്കണം. ട്രോളി ബാഗുകളുമായി വരരുത്! പ്രാദേശിക ഭരണകൂടം ഇവിടെ ട്രോളി ബാഗുകൾ വിലക്കിയിരിക്കുകയാണ്.

സന്ദർശകർ ഏറെയെത്തുന്ന ഡുബ്രോവ്‌നിക്കിൽ ട്രോളി ബാഗുകളുടെ ശബ്ദം വലിയ അസ്വസ്ഥതയുണ്ടാക്കുന്നതാണ് കാരണം. ട്രോളിയും വലിച്ചുകൊണ്ട് നഗരത്തിലൂടെ യാത്ര ചെയ്യുന്ന സന്ദര്‍ശകര്‍ക്ക് കനത്ത പിഴയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഓരോ വര്‍ഷവും ലക്ഷക്കണക്കിന് സഞ്ചാരികളാണ് ഡുബ്രോവ്‌നിക് സന്ദര്‍ശിക്കാനെത്തുന്നത്. പുതിയനയം വിനോദസഞ്ചാരികളേയും അമ്പരപ്പിലാക്കിയിരിക്കുകയാണ്.

ട്രോളിബാഗുകൾക്ക് നിരോധനം ഏർപ്പെടുത്തി യൂറോപ്പിലെ 
വിനോദസഞ്ചാര കേന്ദ്രം; കാരണമിതാണ്
'സാല്‍ഗോക്കര്‍, എന്നെ ഞാനാക്കിയ ക്ലബ്'; വേദനയോടെ ബ്രഹ്‌മാനന്ദ്

നഗരത്തിലേക്ക് സീസണില്‍ നിരവധി സന്ദര്‍ശകരാണ് എത്തിച്ചേരുന്നത്. നഗരത്തിലെ കല്ലുപാകിയ പാതയിലൂടെ സഞ്ചാരികള്‍ ട്രോളികൾ ഉരുട്ടിക്കൊണ്ട് പോകുമ്പോഴുള്ള ശബ്ദ മലിനീകരണത്തെക്കുറിച്ച് പ്രദേശവാസികള്‍ പലതവണയായി പരാതി ഉയര്‍ത്തിയിരുന്നു. അതിന് പിന്നാലെയാണ് നഗരത്തില്‍ ട്രോളികൾ വിലക്കിക്കൊണ്ടുള്ള ഉത്തരവ്. ഡുബ്രോവ്‌നിക്കിലേക്ക് ട്രോളി സ്യൂട് കെയ്‌സുകള്‍ കൊണ്ടു വരുന്നവര്‍ക്ക് ഏകദേശം 23,644 രൂപയാണ് പിഴ. ഡുബ്രോവ്‌നിക് ടൂറിസ്റ്റ് ഓഫീസിന്റെ 'റെസ്‌പെക്ട് ദ സിറ്റി' എന്ന പദ്ധതിയുടെ ഭാഗമായാണ് നടപടി. വളര്‍ത്തുമൃഗങ്ങളെ നഗരത്തില്‍ നിയന്ത്രണമില്ലാതെ അഴിച്ചുവിടരുതെന്നും നകൃത്യമായി വസ്ത്രധാരണത്തില്‍ ശ്രദ്ധിക്കാനും വിനോദസഞ്ചാരികളോട് ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ഡുബ്രോവ്‌നിക് ടൂറിസ്റ്റ് ഓഫീസിന്റെ 'റെസ്‌പെക്ട് ദ സിറ്റി' എന്ന പദ്ധതിയുടെ ഭാഗമായാണ് നടപടി

നവംബര്‍ മുതല്‍ യാത്രക്കാര്‍ക്ക് നഗരത്തിന് പുറത്ത് ട്രോളി ബാഗുകള്‍ നിക്ഷേപിക്കാനുള്ള സൗകര്യം ഒരുക്കും. ട്രോളി ബാഗുകളിലെത്തിച്ച സാധനങ്ങൾ ബാഗുകളിലാക്കി സഞ്ചാരികളുടെ മേൽവിലാസത്തിലെത്തിക്കും. ലോകത്തെ വിനോദസഞ്ചാര പട്ടികയിൽ ഡുബ്രോവ്‌നിക് മുന്നിലുണ്ട്. നഗരത്തില്‍ ഈ വര്‍ഷം 2,89,000 പേര്‍ വരെ ഒരു ദിവസം സന്ദര്‍ശനത്തിനെത്തിയിട്ടുണ്ട്. ഇത് 2002ല്‍ ഇതേ സമയത്ത് ഉണ്ടായിരുന്നതിനേക്കാള്‍ 32% കൂടുതലാണ്.

logo
The Fourth
www.thefourthnews.in