ക്രിപ്റ്റോ കറൻസിയുമായി ബന്ധപ്പെട്ട നിയമങ്ങൾക്ക് അന്തിമ അനുമതി നൽകി യൂറോപ്യൻ യൂണിയൻ

ക്രിപ്റ്റോ കറൻസിയുമായി ബന്ധപ്പെട്ട നിയമങ്ങൾക്ക് അന്തിമ അനുമതി നൽകി യൂറോപ്യൻ യൂണിയൻ

ലോകത്തിലെ ഏറ്റവും വലിയ ക്രിപ്‌റ്റോ എക്സ്ചേഞ്ച് ആയ എഫ്‌ടിഎക്‌സിന്റെ തകർച്ചയ്ക്ക് ശേഷമാണ് ക്രിപ്‌റ്റോ നിയന്ത്രിക്കുന്നത് കൂടുതൽ അനിവാര്യമായത്
Updated on
1 min read

ക്രിപ്‌റ്റോ അസെറ്റുകൾ നിയന്ത്രിക്കുന്നതിന് ലോകത്തിൽ ആദ്യമായി സമഗ്രമായ നിയമങ്ങൾക്ക് അന്തിമ അനുമതിയുമായി യൂറോപ്യൻ യൂണിയൻ. ഇതിനായി ബ്രിട്ടൺ,യുഎസ് തുടങ്ങിയ രാജ്യങ്ങളുടെ മേൽ സമ്മർദ്ദം ചെലുത്തി തുടങ്ങിയതായാണ് റിപ്പോർട്ടുകൾ. ബ്രസൽസിൽ നടന്ന യൂറോപ്യൻ യൂണിയനിലെ ധനമന്ത്രിമാരുടെ യോഗത്തിനു ശേഷം  ഏപ്രിലിൽ യൂറോപ്യൻ പാർലമെന്റ് നിയമങ്ങൾക്ക് അംഗീകാരം നൽകിയിരുന്നു.

എന്നാൽ ലോകത്തിലെ ഏറ്റവും വലിയ  ക്രിപ്‌റ്റോ എക്സ്ചേഞ്ച് ആയ എഫ്‌ടിഎക്‌സിന്റെ തകർച്ചയ്ക്ക് ശേഷമാണ് ക്രിപ്‌റ്റോ നിയന്ത്രിക്കുന്നത് കൂടുതൽ അനിവാര്യമായത്.  ക്രിപ്‌റ്റോ നിക്ഷേപകരായ യൂറോപ്പുകാരെ സംരക്ഷിക്കുക, കള്ളപ്പണം വെളുപ്പിക്കൽ തടയുക, ക്രിപ്‌റ്റോ കറൻസി ഭീകര പ്രവർത്തങ്ങൾക്ക് ഉപയോഗിക്കുന്നത് തടയുക തുടങ്ങിയവ ലക്ഷ്യമിട്ടാണ് നിയമങ്ങൾ ശക്തമാക്കാൻ യൂറോപ്യൻ യൂണിയൻ  തീരുമാനിച്ചിരിക്കുന്നത്.

27 രാജ്യങ്ങളിലെ ക്രിപ്‌റ്റോ അസറ്റുകൾ, ടോക്കണൈസ്ഡ് അസറ്റുകൾ, സ്റ്റേബിൾ കോയിനുകൾ എന്നിവ പുറത്തിറക്കാനും  വ്യാപാരം ചെയ്യാനും സംരക്ഷിക്കാനും ആഗ്രഹിക്കുന്ന സ്ഥാപനങ്ങൾക്ക് ലൈസൻസ് നിർബന്ധമാക്കുക എന്നിവയും നിയമത്തിൽ ഉൾപ്പെടുന്നു. യൂറോപ്യൻ യൂണിയൻ നിയമങ്ങൾ പാലിക്കാൻ മറ്റ് രാജ്യങ്ങളിൽ സമ്മർദ്ദം ചെലുത്താനും വിനിമയത്തിന്  ആഗോള മാനദണ്ഡങ്ങൾ കൊണ്ടുവരാൻ റെഗുലേറ്റർമാരുടെ മേൽ സമ്മർദ്ദം ചെലുത്തണമെന്നും  ക്രിപ്‌റ്റോ സ്ഥാപനങ്ങൾ പറയുന്നു. ക്രിപ്‌റ്റോകറൻസി ഭൗതിക രൂപത്തിൽ നിലവിലില്ല.

logo
The Fourth
www.thefourthnews.in