അജയ് ബംഗ
അജയ് ബംഗ

ഇന്ത്യന്‍ വംശജന്‍ ലോക ബാങ്ക് പ്രസിഡന്റ് സ്ഥാനത്തേക്ക്; അജയ് ബംഗയെ നാമനിര്‍ദേശം ചെയ്ത് യുഎസ്

നിലവിലെ പ്രസിഡന്‍റ് ഡേവിഡ് മാല്‍പാസ് സ്ഥാനമൊഴിയുന്നുവെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു
Updated on
1 min read

ലോകബാങ്കിനെ നയിക്കാന്‍ ഇന്ത്യന്‍ വംശജനെ നാമനിര്‍ദേശം ചെയ്ത് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. മുന്‍ മാസ്റ്റര്‍കാര്‍ഡ് ചീഫ് എക്‌സിക്യൂട്ടീവ് അജയ് ബംഗയെയാണ് അമേരിക്ക നിയോഗിച്ചത്. നിലവിലെ പ്രസിഡന്റ് ഡേവിഡ് മാല്‍പാസ് സ്ഥാനമൊഴിയുന്നുവെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു ഈ ഒഴിവിലേയ്ക്കാണ് അജയ് ബംഗയെ നിര്‍ദേശിച്ചിരിക്കുന്നത്.

ലോക ബാങ്ക് പ്രസിഡന്റിനെ സാധാരണയായി അമേരിക്കന്‍ പ്രസിഡന്റാണ് നാമനിര്‍ദേശം ചെയ്യുന്നത്

ലോക ബാങ്ക് പ്രസിഡന്റിനെ സാധാരണയായി അമേരിക്കന്‍ പ്രസിഡന്റാണ് നാമനിര്‍ദേശം ചെയ്യുന്നത്. ലോകബാങ്കിന്റെ ഏറ്റവും വലിയ ഓഹരി ഉടമയാണ് അമേരിക്ക. ലോകബാങ്ക് പ്രസിഡന്റ് സ്ഥാനത്ത് അമേരിക്കന്‍ വംശജരും അന്താരാഷ്ട്ര നാണയ നിധിയുടെ തലവനായി യൂറോപ്യന്‍ വംശജരുമാണ് സാധാണയായി തിരഞ്ഞെടുക്കപ്പടാറ്. 63 കാരനായ ബംഗ ഇന്ത്യന്‍-അമേരിക്കന്‍ വംശജനാണ്. നിലവില്‍ അദ്ദേഹം ഇക്വിറ്റി സ്ഥാപനമായ ജനറല്‍ അറ്റ്‌ലാന്റിക്കില്‍ വൈസ് ചെയര്‍മാനായി സേവനമനുഷ്ഠിക്കുകയാണ്.

പൂനെ സ്വദേശിയാണ് അജയ് ബംഗ

മഹാരാഷ്ട്രയിലെ പൂനെ സ്വദേശിയാണ് അജയ് ബംഗ. ഡല്‍ഹി സെന്റ് സ്റ്റീഫന്‍ കോളേജില്‍ നിന്നും ബിരുദവും, അഹമ്മദാബാദ് ഐഐഎമ്മില്‍ നിന്നും ബിരുദാനന്തര ബിരുദവും കരസ്തമാക്കിയ അജയം ബംഗ ലോകത്തിലെ ഏറ്റവും വലിയ ഭക്ഷ്യ- പാനീയ ശൃംഖലയായ നെസ്റ്റലേയിലാണ് കരിയര്‍ ആരംഭിക്കുന്നത്. പിന്നീട് സിറ്റി ബാങ്കില്‍ ഇന്ത്യയിലും, മലേഷ്യയിലും പ്രവര്‍ത്തിച്ചു. 1996 ല്‍ പെപ്‌സി കോയുടെ ഭാഗമായ അജയ് ഇതിന് ശേഷമാണ് അമേരിക്കയിലേക്ക് പ്രവര്‍ത്തന മണ്ഡലം മാറ്റുന്നത്. പെപ്‌സികോ സിഇഒ ഉള്‍പ്പെടെ വിവിധ ചുമതലകളും അദ്ദേഹം വഹിച്ചിരുന്നു. 2009 ലാണ് അജയ് മാസ്റ്റര്‍കാര്‍ഡില്‍ എത്തുന്നത്. മാസ്റ്റര്‍കാര്‍ഡ് പ്രസിഡന്റ്, സിഇഒ പദവികളും വഹിച്ചിട്ടുണ്ട്. പ്രമുഖ എന്‍ജിഒകളായ ബിസിനസ് റൗണ്ട്‌ടേബിള്‍, ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് കൗണ്‍സില്‍, യുഎസ്- ഇന്ത്യ സിഇഒ ഫോറം എന്നിവയിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. വിവിധ മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് രാജ്യം അജയ് ബംഗയെ പത്മശ്രീ നല്‍കി ആദരിക്കുകയും ചെയ്തിട്ടുണ്ട്.

പ്രമുഖ എന്‍ജിഒകളായ ബിസിനസ് റൗണ്ട്‌ടേബിള്‍, ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് കൗണ്‍സില്‍, യുഎസ്- ഇന്ത്യ സിഇഒ ഫോറം എന്നിവയിലും പ്രവര്‍ത്തിച്ചിട്ടുണ്ട്

കാലാവസ്ഥാ വ്യതിയാനം ഉള്‍പ്പെടെയുള്ള ഏറ്റവും അടിയന്തര വെല്ലുവിളികളെ നേരിടാന്‍ പൊതു-സ്വകാര്യ വിഭവങ്ങള്‍ സമാഹരിക്കുന്നതടക്കമുള്ള കാര്യങ്ങളില്‍ നിര്‍ണായകമായ ഇടപെടല്‍ നടത്തിയ അനുഭവം ബംഗയ്ക്കുണ്ടെന്ന് ബൈഡന്‍ പ്രസ്താവനയില്‍ പറഞ്ഞു. 2019 ല്‍ ഡൊണാള്‍ഡ് ട്രംപ് ഈ സ്ഥാനത്തേക്ക് നാമനിര്‍ദ്ദേശം ചെയ്ത ലോകബാങ്ക് പ്രസിഡന്റ് മാല്‍പാസ് കാലാവധി അവസാനിപ്പിച്ച് ഏകദേശം ഒരു വര്‍ഷം മുമ്പ് സ്ഥാനമൊഴിയുമെന്ന് പറഞ്ഞിരുന്നു. അദ്ദേഹത്തിന്റെ കാലാവധി യഥാര്‍ത്ഥത്തില്‍ 2024 ല്‍ അവസാനിക്കുമായിരുന്നു. കാലവസ്ഥ വ്യതിയാനത്തിലെ മാല്‍പസിന്റെ നിലപാട് വലിയ വിമര്‍ശനം നേരിട്ടിരുന്നു.

പാരിസ്ഥിതിക പ്രശ്നങ്ങള്‍ പോലുള്ള ആഗോള പ്രശ്നങ്ങള്‍ കൂടുതല്‍ ഫലപ്രദമായി നവീകരിക്കാനും പരിഹരിക്കാനുമുള്ള വികസന വായ്പ നല്‍കുന്നവര്‍ക്കുള്ള നീക്കത്തിനിടയിലാണ് ബംഗയുടെ നാമനിര്‍ദ്ദേശം. വികസന പരിമിതികള്‍ പരിഹരിക്കുന്നതിനായി പ്രത്യേക നിക്ഷേപങ്ങള്‍ നടത്താന്‍ രാജ്യങ്ങള്‍ കടമെടുക്കുന്നതിനുള്ള ബാങ്കുകളുടെ പ്രധാന മാതൃകകള്‍ ഇപ്പോഴത്തെ സാഹരച്യം നേരിടാന്‍ പര്യാപ്തമല്ല എന്നാണ് യുഎസ് ട്രഷറി സെക്രട്ടറി ജാനറ്റ് യെല്ലന്‍ നേരത്തെ പറഞ്ഞത്.

logo
The Fourth
www.thefourthnews.in