മടങ്ങിയെത്തി ഇമ്രാൻ ഖാൻ; പൂക്കൾ വർഷിച്ച് പ്രവർത്തകർ

മടങ്ങിയെത്തി ഇമ്രാൻ ഖാൻ; പൂക്കൾ വർഷിച്ച് പ്രവർത്തകർ

ജാമ്യം ലഭിച്ച ശേഷം സുരക്ഷയുമായി ബന്ധപ്പെട്ട് അഭിഭാഷക സംഘവുമായി മണിക്കൂറുകൾ നീണ്ട ചർച്ചയ്ക്ക് ശേഷമാണ് ഇമ്രാൻ വീട്ടിലേക്ക് പുറപ്പെട്ടത്.
Updated on
1 min read

പാകിസ്താൻ മുൻ പ്രധാനമന്ത്രിയും തെഹ്‌രീക് ഇ ഇൻസാഫ് നേതാവുമായ ഇമ്രാൻ ഖാൻ അൽ ഖാദിർ ട്രസ്റ്റ് കേസിൽ ജാമ്യം ലഭിച്ച് വീട്ടിൽ തിരിച്ചെത്തി. വാഹനത്തിൽ പൂക്കൾ വർഷിച്ചും ഡ്രമ്മിന്റെ അകമ്പടിയോടെയുമാണ് സമാൻ പാർക്കിലെ വസതിയിലേക്ക് ഇമ്രാനെ പിടിഐ പ്രവർത്തകർ സ്വാഗതം ചെയ്തത്. എന്നാൽ കോടതിയിൽ നിന്ന് ജാമ്യം ലഭിച്ച ശേഷം സുരക്ഷയുമായി ബന്ധപ്പെട്ട് അഭിഭാഷക സംഘവുമായി മണിക്കൂറുകൾ നീണ്ട ചർച്ചയ്ക്ക് ശേഷമാണ് ഇമ്രാൻ വീട്ടിലേക്ക് പുറപ്പെട്ടത്.

മടങ്ങിയെത്തി ഇമ്രാൻ ഖാൻ; പൂക്കൾ വർഷിച്ച് പ്രവർത്തകർ
അൽ ഖാദിർ ട്രസ്റ്റ് കേസിൽ ഇമ്രാൻ ഖാന് ജാമ്യം അനുവദിച്ച് ഇസ്ലാമാബാദ് ഹൈക്കോടതി

കിഴക്കൻ നഗരമായ ലാഹോറിലെ വീട്ടിലേക്ക് പോകുമ്പോൾ ഇമ്രാൻ ഒരു വീഡിയോ പ്രസ്താവനയും ഇറക്കുകയുണ്ടായി. കോടതിയിൽ നിന്ന് പുറത്തു കടക്കാതെ ഇരിക്കാനായി ഇസ്ലാമാബാദ് പോലീസ് നിരവധി തന്ത്രങ്ങൾ പ്രയോഗിച്ചെന്നായിരുന്നു ഇമ്രാൻ വീഡിയോയിലൂടെ ആരോപിച്ചത്. ഇമ്രാന്റെ അറസ്റ്റിനെ തുടർന്ന് രാജ്യത്തുടനീളം പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടത് സർക്കാരിന് വലിയ തിരിച്ചടിയാണ് നൽകിയത്. അഴിമതി, തീവ്രവാദം, രാജ്യദ്രോഹം, മതനിന്ദ എന്നീ കുറ്റങ്ങൾ ആരോപിക്കപ്പെട്ട് കഴിഞ്ഞ വർഷം ഏപ്രിലിലാണ് ഇമ്രാൻ പുറത്തായത്. അതിനുശേഷം നിരവധി കേസുകൾ ഖാന്റെ പേരിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. എന്നാൽ എല്ലാ ആരോപണങ്ങളും ഇമ്രാൻ നിഷേധിക്കുകയും അവയെല്ലാം രാഷ്ട്രീയ പ്രേരിതം മാത്രമാണെന്ന് പറയുകയും ചെയ്തിരുന്നു.

മടങ്ങിയെത്തി ഇമ്രാൻ ഖാൻ; പൂക്കൾ വർഷിച്ച് പ്രവർത്തകർ
നാടകീയം ഇമ്രാൻ ഖാന്റെ അറസ്റ്റ്; വഴിവച്ച അൽ ഖാദിർ ട്രസ്റ്റ് കേസ് എന്താണ്?

ഇമ്രാൻ ഖാനും മറ്റു മന്ത്രിമാരും ബ്രിട്ടനിലെ നാഷണൽ ക്രൈം ഏജൻസി (എൻസിഎ) സർക്കാരിന് അയച്ച 5000 കോടി രൂപ തട്ടിയെടുത്ത കേസിൽ രണ്ടാഴ്ചത്തെ ജാമ്യം വെള്ളിയാഴ്ചയാണ് ഇസ്ലാമാബാദ് ഹൈക്കോടതി അനുവദിച്ചത്. അഴിമതി, തീവ്രവാദം, രാജ്യദ്രോഹം, മതനിന്ദ എന്നീ കുറ്റങ്ങൾ ആരോപിക്കപ്പെട്ട് കഴിഞ്ഞ വർഷം ഏപ്രിലിലാണ് ഇമ്രാൻ പുറത്തായത്. അതിനുശേഷം നിരവധി കേസുകൾ ഖാന്റെ പേരിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. എന്നാൽ എല്ലാ ആരോപണങ്ങളും ഇമ്രാൻ നിഷേധിക്കുകയും അവയെല്ലാം രാഷ്ട്രീയ പ്രേരിതം മാത്രമാണെന്ന് പറയുകയും ചെയ്തിരുന്നു.

മടങ്ങിയെത്തി ഇമ്രാൻ ഖാൻ; പൂക്കൾ വർഷിച്ച് പ്രവർത്തകർ
പാകിസ്താന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ അറസ്റ്റില്‍

ഇമ്രാൻ ഖാന്റെ അറസ്റ്റിനെ തുടർന്ന് രാജ്യത്തുടനീളം പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടത് സർക്കാരിന് വലിയ തിരിച്ചടിയാണ് നൽകിയത്. അറസ്റ്റിന് പിന്നാലെ രാജ്യത്തെ വിവിധ നഗരങ്ങളിൽ പാർട്ടി പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തെത്തി. പ്രതിഷേധക്കാർ വാഹനങ്ങളുടെ ടയറുകൾ കത്തിക്കുകയും സർക്കാർ വിരുദ്ധ മുദ്രാവാക്യം വിളിക്കുകയും ചെയ്തിരുന്നു.

logo
The Fourth
www.thefourthnews.in