ആക്രമണത്തിന് പിന്നില്‍ ഫത്വയോ? സല്‍മാന്‍ റുഷ്ദിയെ വധിക്കുന്നവര്‍ക്ക് പ്രഖ്യാപിച്ചത് 3 മില്യണ്‍ ഡോളര്‍
മാജിക്കല്‍ റിയലിസത്തിന്‍റെ ഇതിഹാസ നോവലാണ് സല്‍മാന്‍ റുഷ്ദിയുടെ ദി സാത്താനിക് വെഴ്സസ്. എറെ നിരൂപക പ്രശംസ നേടിയ നോവല്‍ പിന്നീട് വിവാദമായി. മത നിന്ദാപരമായ പരാമര്‍ശങ്ങളുണ്ടെന്നായിരുന്നു ആരോപണം. മുസ്ലീം രാജ്യങ്ങളിലാണ് നോവല്‍ ആദ്യം നിരോധിക്കപ്പെട്ടത്. പിന്നീട് ഇന്ത്യയിലും നോവല്‍ നിരോധിച്ചു.
1989 ഫെബ്രുവരി 14-ന് ഇറാഖിന്റെ പരമോന്നത നേതാവ് ഖൊമോനിയ ഫത്വ പുറപ്പെടുവിച്ചു. റുഷ്ദിയെ വധിക്കുന്നവര്‍ക്ക് 3 മില്യണ്‍ ഡോളറായിരുന്നു (23.89 കോടി) പാരിതോഷികം പ്രഖ്യാപനം. പിന്നീട് മറ്റൊരു മതസംഘടന 3.3 മില്യണ്‍ ഡോളര്‍ പാരിതോഷികം പ്രഖ്യാപിച്ചു.
പുസ്തകം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ബ്രിട്ടനിലും വലിയ രീതിയിലുള്ള പ്രതിഷേധം ഉയര്‍ന്നിരുന്നു. നോവലിന്‍റെ പകര്‍പ്പുകള്‍ കത്തിക്കുകയും പ്രസിദ്ധീകരണ ശാലകള്‍ വ്യാപകമായി ആക്രമിക്കപ്പെടുകയും ചെയ്തു. ജപ്പാന്‍, ഇംഗ്ലണ്ട്, തുര്‍ക്കി, ഇറ്റലി, അമേരിക്ക, നോര്‍വെ തുടങ്ങിയ രാജ്യങ്ങളിലും അക്രണം ഉണ്ടായി. റുഷ്ദിയുടെ പുസ്തക വിവാദത്തെത്തുടര്‍ന്ന് ഇറാനും ബ്രിട്ടനും തമ്മിലുള്ള നയതന്ത്ര ബന്ധം വരെ വഷളാകാന്‍ കാരണമായി. പ്രതിഷേധം ശക്തമായതോടെ പൊതു വേദികളില്‍ നിന്ന് അദേഹം പിന്‍മാറി. പിന്നീട് ഫത്വ പിന്‍വലിച്ചതോടെയാണ് പരിപാടികളില്‍ പങ്കെടുത്ത് തുടങ്ങിയത്. കനത്ത സുരക്ഷയിലായിരുന്നു സല്‍മാന്‍ റുഷ്ദിയുടെ പരിപാടികള്‍ നടത്തി വന്നിരുന്നത്.
സംരക്ഷണത്തില്‍ ജീവിക്കാന്‍ നിര്‍ബന്ധിതനായ സാഹചര്യത്തെക്കുറിച്ച് എഡിന്‍ബര്‍ഗ് അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ തന്‍റെ അനുഭവം അദ്ദേഹം പങ്കുവെച്ചിരുന്നു. 9 വര്‍ഷം പോലീസിന്‍റെ സംരക്ഷണത്തില്‍ കഴിഞ്ഞത് സന്തോഷകരമായ ജീവിതാനുഭവമായി തോന്നുന്നില്ലെന്നായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം. ഫത്വ കാലത്തെക്കുറിച്ച് സല്‍മാന്‍ റുഷ്ദി ജോസഫ് ആന്‍റം എന്ന ഓര്‍മ്മക്കുറിപ്പും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.