'ട്രംപിനെതിരെ തെളിവുകളില്ല'; എഫ്ബിഐ അന്വേഷണത്തെ വിമര്‍ശിച്ച് ജോണ്‍ ഡര്‍ഹാം റിപ്പോര്‍ട്ട്

'ട്രംപിനെതിരെ തെളിവുകളില്ല'; എഫ്ബിഐ അന്വേഷണത്തെ വിമര്‍ശിച്ച് ജോണ്‍ ഡര്‍ഹാം റിപ്പോര്‍ട്ട്

ട്രംപ് റഷ്യയുമായി ഗൂഢാലോചന നടത്തിയതിന് എഫ്ബിഐക്ക് തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്ന് റിപ്പോര്‍ട്ടില്‍
Updated on
1 min read

2016 ല്‍ നടന്ന യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ റഷ്യ-ട്രംപ് ബന്ധത്തെക്കുറിച്ചുള്ള അന്വേഷണത്തില്‍ എഫ്ബിഐ യ്‌ക്കെതിരെ സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ ജോണ്‍ ഡര്‍ഹാം. ട്രംപ് റഷ്യയുമായി ഗൂഢാലോചന നടത്തിയതിന് എഫ്ബിഐക്ക് തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്ന് 306 പേജുകളുള്ള റിപ്പോര്‍ട്ടില്‍ ജോണ്‍ ഡര്‍ഹാം വ്യക്തമാക്കി. എഫ്ബിഐ അന്വേഷണത്തില്‍ തിടുക്കം കാട്ടിയെന്നും ജോണ്‍ ഡര്‍ഹാം കുറ്റപ്പെടുത്തി.

റഷ്യ-ട്രംപ് ഒത്തുകളി വ്യക്തമാക്കുവന്ന യഥാര്‍ത്ഥ തെളിവുകള്‍ എഫ്ബിഐയുടെ പക്കലില്ലെന്നും ജോണ്‍ ഡര്‍ഹാം റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. എഫ്ബിഐ അന്വേഷണം വിശകലനം ചെയ്യാത്തതും സ്ഥിരീകരിക്കാത്തതുമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

'ക്രോസ്‌ഫയര്‍ ചുഴലിക്കാറ്റ്' എന്ന് അറിയപ്പെടുന്ന ട്രംപിനെതിരായ എഫ്ബിഐ അന്വേഷണത്തെ ഡര്‍ഹാം റിപ്പോര്‍ട്ട് രൂക്ഷമായി വിമര്‍ശിച്ചു. ട്രംപിനെതിരായ അന്വേഷണം തുടരാന്‍ ബ്യൂറോയിലെ ഉന്നത ഉദ്യോഗസ്ഥര്‍ സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളെ ആശ്രയിച്ചുവെന്നും ഡര്‍ഹാം റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തി.

എന്നാല്‍ രാഷ്ട്രീയ ലക്ഷ്യങ്ങളോടെ എഫ്ബിഐ ട്രംപിനെതിരെ അന്വേഷണം നടത്തിയെന്ന് വ്യക്തമാക്കുന്ന തെളിവുകള്‍ ഒന്നും തന്നെ ഡര്‍ഹാം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടില്ല.

2019 ല്‍ അന്നത്തെ അറ്റോര്‍ണി ജനറല്‍ വില്യം ബാര്‍ ആണ് ജോണ്‍ ഡര്‍ഗാമിനെ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ ആയി നിയമിച്ചത്. റിപ്പോര്‍ട്ട് പുറത്തുവന്നതോടെ ഡര്‍ഹാമിന്റെ നേതൃത്വത്തില്‍ നാല് വര്‍ഷം നീണ്ട അന്വേഷണം അവസാനിച്ചതായുള്ള സൂചനകളാണ് പുറത്തുവരുന്നത്.

logo
The Fourth
www.thefourthnews.in