വിവാഹ ആഘോഷങ്ങള്‍ക്കിടെ തീപിടിത്തം;  ഇറാഖില്‍ വധൂവരന്മാരടക്കം നൂറിലധികം ആളുകള്‍ കൊല്ലപ്പെട്ടു

വിവാഹ ആഘോഷങ്ങള്‍ക്കിടെ തീപിടിത്തം; ഇറാഖില്‍ വധൂവരന്മാരടക്കം നൂറിലധികം ആളുകള്‍ കൊല്ലപ്പെട്ടു

150 പേര്‍ക്ക് പരുക്ക്
Updated on
1 min read

ഇറാഖില്‍ വിവാഹ വേദിക്ക് തീപിടിച്ച് വന്‍ ദുരന്തം. വടക്കന്‍ ഇറാഖിലെ നിനേവേ പ്രവശ്യയിലെ അല്‍ ഹംദാനിയ ജില്ലയില്‍ ചൊവ്വാഴ്ച രാത്രിയോടെ ഉണ്ടായ അപകടത്തില്‍ വധൂവരന്മാരുള്‍പ്പെടെ 113പേര്‍ കൊല്ലപ്പെട്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. 150ലധികം പേര്‍ക്ക് പരുക്കേറ്റതായും പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വിവാഹ ആഘോഷത്തിനിടെ പടക്കം പൊട്ടിച്ചതാണ് അപകടത്തിന് വഴിവച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.

വിവാഹ വേദിയിലെ അലങ്കാരങ്ങളാണ് അപകടത്തിന്റെ വ്യാപ്തി കൂട്ടിയതെന്നാണ് വിലയിരുത്തല്‍

വിവാഹ വേദിയിലെ അലങ്കാരങ്ങളാണ് അപകടത്തിന്റെ വ്യാപ്തി കൂട്ടിയതെന്നാണ് വിലയിരുത്തല്‍. തീപടര്‍ന്ന് കെട്ടിടത്തിന്റെ സീലിങ് അടര്‍ന്നു വീണതാണ് മരണസംഖ്യ ഉയരാന്‍ ഇടയാക്കിയതെന്ന് ഇറാഖ് സിവില്‍ ഡിഫന്‍സ് ഡയറക്ടറേറ്റ് അറിയിച്ചു. നിലവാരം കുറഞ്ഞ നിര്‍മാണ സാമഗ്രികള്‍ ഉപയോഗിച്ചതിന്റെ ഫലമായാണ് ഹാളിന്റെ ഭാഗങ്ങള്‍ തകര്‍ന്നു വീണതെന്നും അവര്‍ വ്യക്തമാക്കി. അഗ്നിശമന സേനാംഗങ്ങള്‍ തകര്‍ന്ന കെട്ടിടത്തിനു മുകളിലൂടെ രക്ഷാപ്രവര്‍ത്തനം നടത്തുന്ന ദൃശ്യങ്ങളും ഇറാഖി പ്രാദേശിക മാധ്യമങ്ങള്‍ പുറത്തുവിട്ടു.

വിവാഹ ആഘോഷങ്ങള്‍ക്കിടെ തീപിടിത്തം;  ഇറാഖില്‍ വധൂവരന്മാരടക്കം നൂറിലധികം ആളുകള്‍ കൊല്ലപ്പെട്ടു
കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസ്: അന്വേഷണം ഇനി ആരിലേക്ക്? ആശങ്കയില്‍ സിപിഎം, മുതലെടുക്കാന്‍ ബിജെപി

ഇറാഖ് പ്രാദേശിക സമയം 10.45 ഓടെയാണ് തീപിടുത്തമുണ്ടായത്. ഈ സമയം നൂറുകണക്കിന് ആളുകള്‍ ഹാളിനുള്ളില്‍ ആഘോഷത്തിലായിരുന്നു എന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. ''ഹാളില്‍ നിന്ന് തീപടര്‍ന്നതോടെ വളരെ കുറച്ച് പേര്‍ക്ക് മാത്രമാണ് പുറത്തിറങ്ങാന്‍ സാധിച്ചത്'' അപകടത്തില്‍ നിന്ന് രക്ഷപെട്ട ഇമദ് യോഹന എന്ന മുപ്പത്തിനാലുകാരനെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങള് റിപ്പോര്‍ട്ട് ചെയ്യുന്നു.

അപകട സ്ഥലത്തേയ്ക്ക് ആരോഗ്യ പ്രവര്‍ത്തകരെയും ആംബുലന്‍സുകളെയും അയച്ചതായി ഇറാഖ് അധികൃതര്‍ അറിയിച്ചു. അപകടത്തില്‍ പെട്ടവര്‍ക്ക് വേണ്ട ല്ലൊ സഹായങ്ങളും നല്‍കുമെന്ന് ഇറാഖ് പ്രധാനമന്ത്രി മുഹമ്മദ് ഷിയ അല്‍ സുഡാനി ഉറപ്പ് നല്‍കി. പരുക്കേറ്റവരെ നിനേവേ മേഖലയിലുള്ള ആശുപത്രികളില്‍ എത്തിച്ചതായി അധികൃതര്‍ അറിയിച്ചു.

logo
The Fourth
www.thefourthnews.in