ഇന്ത്യ-കാനഡ തര്‍ക്കം സൈനിക ബന്ധത്തെ ബാധിക്കില്ലെന്ന് കനേഡിയന്‍ സൈനിക ഉപമേധാവി

ഇന്ത്യ-കാനഡ തര്‍ക്കം സൈനിക ബന്ധത്തെ ബാധിക്കില്ലെന്ന് കനേഡിയന്‍ സൈനിക ഉപമേധാവി

ഇന്ത്യ-കാനഡ സൈന്യങ്ങള്‍ തമ്മിലുള്ള ബന്ധം സൃഷ്ടിക്കുക എന്നതാണ് ലക്ഷ്യം, മറ്റ് പ്രശ്നങ്ങൾ സർക്കാരുകൾ സ്വയം കൈകാര്യം ചെയ്യുമെന്നും കനേഡിയൻ ഡെപ്യൂട്ടി ആര്‍മി ചീഫ് പീറ്റര്‍ സ്‌കോട്ട്
Updated on
1 min read

ഹര്‍ദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ പ്രസ്താവന ഇൻഡോ -പസഫിക് കോണ്‍ഫറന്‍സിൽ കനേഡിയന്‍ സൈന്യത്തിന്റെ പങ്കാളിത്തത്തെ ബാധിക്കില്ലെന്ന് കനേഡിയന്‍ ഡെപ്യൂട്ടി ആര്‍മി ചീഫ് മേജര്‍ ജനറല്‍ പീറ്റര്‍ സ്‌കോട്ട്. സൈന്യങ്ങള്‍ തമ്മിലുള്ള ബന്ധം സൃഷ്ടിക്കാനാണ് തങ്ങള്‍ ഇവിടെ എത്തിയതെന്നും അദ്ദേഹം പറഞ്ഞു. ഡൽഹിയിൽ നടക്കുന്ന പതിമൂന്നാമത് ഇന്‍ഡോ-പസഫിക് ആര്‍മി ചീഫ്‌സ് കോണ്‍ഫറന്‍സില്‍ (ഐപിഎസിസി) പങ്കെടുക്കാന്‍ എത്തിയതായിരുന്നു അദ്ദേഹം.

''പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ പ്രസ്താവനയെക്കുറിച്ച് തനിക്ക് പൂര്‍ണ്ണ ബോധ്യമുണ്ട്. സര്‍ക്കാരിന്റെ നിലപാടുകളെക്കുറിച്ചും അന്വേഷണത്തില്‍(നിജ്ജറിന്റെ കൊലപാതകത്തിന്റെ) ഇന്ത്യ പങ്കെടുക്കണമെന്നും സഹകരിക്കണമെന്നുമുള്ള സര്‍ക്കാരിന്റെ അഭ്യര്‍ത്ഥനയെക്കിറിച്ചും അറിയാം. പക്ഷേ, ഇന്‍ഡോ- പസഫിക് കോണ്‍ഫറന്‍സിലെ തങ്ങളുടെ സാന്നിദ്ധ്യത്തെ അത് ബാധിക്കുന്നില്ല. സൈന്യങ്ങള്‍ തമ്മിലുള്ള ബന്ധം സൃഷ്ടിക്കാനാണ് ഞങ്ങള്‍ ശരിക്കും ഇവിടെ എത്തിയിട്ടുള്ളത്. മറ്റ് പ്രശ്‌നങ്ങള്‍ സര്‍ക്കാരുകള്‍ സ്വയം കൈകാര്യം ചെയ്യുന്നതായിരിക്കും''- മേജര്‍ ജനറല്‍ സ്‌കോട്ട് പറഞ്ഞു.

ഇന്ത്യ-കാനഡ തര്‍ക്കം സൈനിക ബന്ധത്തെ ബാധിക്കില്ലെന്ന് കനേഡിയന്‍ സൈനിക ഉപമേധാവി
ജോഷിമഠില്‍ ഭൂമിക്ക് താങ്ങാവുന്നതിലുമധികം കെട്ടിടങ്ങൾ നിർമിച്ചു, ഇടിഞ്ഞു താഴ്ന്നത് മീറ്ററുകളോളം; പഠന റിപ്പോർട്ട് പുറത്ത്

ഇന്‍ഡോ-പസഫിക് മേഖലയിലെ രാജ്യങ്ങളുമായി സൈനിക പരിശീലനത്തിലോ അഭ്യാസങ്ങളിലോ പങ്കെടുക്കാന്‍ കാനഡ ആഗ്രഹിക്കുന്നുവെന്നും സ്‌കോട്ട് വ്യക്തമാക്കി. ഇന്‍ഡോ-പസഫിക് ആര്‍മി ചീഫ്‌സ് കോണ്‍ഫറന്‍സ് (ഐപിഎസി) 2023ന്റെ ഭാഗമായി എത്താന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം അറിയിച്ചു.

സമാന താത്പര്യമുള്ള മറ്റ് രാജ്യങ്ങളിലേ നേതാക്കന്മാരുമായി കൂടിക്കാഴ്ച നടത്താനുള്ള ഒരു വേദി ഈ സമ്മേളനം നല്‍കുന്നുണ്ടെന്നും മേജര്‍ ജനറല്‍ സ്‌കോട്ട് പറഞ്ഞു. ഇന്ത്യയില്‍ എത്തിയതില്‍ സന്തോഷം പ്രകടിപ്പിച്ച അദ്ദേഹം, സമ്മേളനത്തിന് ഇന്ത്യ ആതിഥേയത്വം വഹിക്കുന്നത് വളരെ ഉദാരമായ കാര്യമാണെന്നും കൂട്ടിചേർത്തു.

ഇന്ത്യയുടെയും അമേരിക്കയുടെയും സൈന്യങ്ങള്‍ 13-ാമത് ദ്വിവാര്‍ഷിക ഇന്‍ഡോ-പസഫിക് ആര്‍മി ചീഫ്‌സ് കോണ്‍ഫറന്‍സ് (ഐപിഎസിസി), 47-ാമത് വാര്‍ഷിക ഇന്‍ഡോ-പസഫിക് ആര്‍മി മാനേജ്മെന്റ് സെമിനാര്‍ (IPAMS), 9-മത് സീനിയര്‍ എന്‍ലിസ്റ്റഡ് ഫോറം സെപ്റ്റംബര്‍ 25 മുതല്‍ 27 വരെ ദേശീയ തലസ്ഥാനത്തെ മനേക്ഷാ സെന്ററിലാണ് സംഘടിപ്പിച്ചിരിക്കുന്നത്. ഇന്ത്യയുടെയും അമേരിക്കയുടെയും സൈന്യങ്ങളാണ് ഈ സമ്മേളനങ്ങള്‍ക്ക് ആതിഥേയത്വം വഹിക്കുന്നത്.

logo
The Fourth
www.thefourthnews.in