ട്രംപിന് വന്‍ തിരിച്ചടി, ബാങ്കുകളെ കബളിപ്പിച്ചെന്ന കേസില്‍ 35.4 കോടി ഡോളര്‍ പിഴ, ന്യൂയോര്‍ക്കില്‍ ബിസിനസിനും വിലക്ക്
ബിസിനസ് മൂല്യം പെരുപ്പിച്ച് കാട്ടി ബാങ്കുകളെ കബളിപ്പിച്ചെന്ന കേസില്‍ അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് വന്‍ തിരിച്ചടി. തട്ടിപ്പുകേസില്‍ ട്രംപ് 35.4 കോടി ഡോളര്‍ ( 354 മില്യണ്‍) പിഴയൊടുക്കണമെന്ന് ന്യൂയോര്‍ക്ക് കോടതിയുടെ വിധി. മൂന്ന് വര്‍ഷത്തേക്ക് ന്യൂയോര്‍ക്കില്‍ ബിസിനസ് നടത്താന്‍ പാടില്ലെന്നും കോടതി ഉത്തരവിട്ടതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. തിരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ക്കിടയില്‍ പുറത്തുവന്ന കോടതി വിധി ട്രംപിന് വലിയ ക്ഷീണം ചെയ്യുമെന്നാണ് വിലയിരുത്തല്‍.
ട്രംപിന് പുറമെ മക്കളായ ട്രംപ് ജൂനിയര്‍ എറിക് ട്രംപ് എന്നിവര്‍ക്കും കോടതി പിഴ ചുമത്തിയിട്ടുണ്ട്
ട്രംപിന് പുറമെ മക്കളായ ട്രംപ് ജൂനിയര്‍ എറിക് ട്രംപ് എന്നിവര്‍ക്കും കോടതി പിഴ ചുമത്തിയിട്ടുണ്ട്. ഇരുവരും 40 ലക്ഷം ഡോളര്‍ പിഴയടക്കണം, ന്യൂയോര്‍ക്കില്‍ ബിസിനസ് ചെയ്യുന്നതില്‍ നിന്നും വിലക്കുകയും രണ്ട് വര്‍ഷം ചെയ്തിട്ടുണ്ട്. ന്യൂയോര്‍ക്കില്‍ കമ്പനി ഓഫീസറായോ ഡയറക്ടറായോ പ്രവര്‍ത്തിക്കുന്നതിന് മുന്‍ യുഎസ് പ്രസിഡന്റിനെ വിലക്കിയ കോടതി കടുത്ത നടപടികളിലേക്ക് കടന്ന് ലൈസന്‍സ് റദ്ദാക്കുന്ന നിലയിലേക്ക് എത്തിയിരുന്നെങ്കില്‍ ട്രംപിന്റെ വ്യവസായ സാമ്രാജ്യം തന്നെ അവസാനിച്ചിരുന്നു എന്നാണ് വിദഗ്ധരുടെ അഭിപ്രായം.
സ്വത്തിന്റെ മൂല്യം പെരുപ്പിച്ച് കാട്ടി കോടിക്കണക്കിന് ഡോളര്‍ വായ്പ നേടിയെന്നാണ് ഡോണള്‍ഡ് ട്രംപും മക്കള്‍ക്കും എതിരായ ആരോപണം. എന്നാല്‍ കോടതി വിധിയെ ചോദ്യം ചെയ്ത് അപ്പീല്‍ നല്‍കുമെന്നാണ് ട്രംപിന്റെ പ്രതികരണം.
അടുത്തിടെ, അപകീര്‍ത്തി കേസിസും മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് തിരിച്ചടി നേരിട്ടിരുന്നു. എഴുത്തുകാരിയായ ഇ ജീന്‍ കരോളിനെ അപകീര്‍ത്തിപ്പെടുത്തുന്ന പരാമര്‍ശം നടത്തി, ലൈംഗികാതിക്രമം എന്നീ കേസുകളിലാണ് 833 ലക്ഷം ഡോളര്‍ നഷ്ടപരിഹാരം നല്‍കാന്‍ കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ ഇതേ കേസില്‍ കോടതി പുറപ്പെടുവിക്കുന്ന രണ്ടാമത്തെ വിധിയാണിത്. അഞ്ച് ദിവസത്തെ വിചാരണയ്ക്ക് ശേഷം മാന്‍ഹട്ടന്‍ ഫെഡറല്‍ കോടതിയാണ് ശിക്ഷ വിധിച്ചത്.