തിരഞ്ഞെടുപ്പ് അട്ടിമറി ശ്രമം: ട്രംപിന് തിരിച്ചടി; പ്രധാന സാക്ഷി മൈക്ക് പെന്‍സ് ഗ്രാൻഡ് ജൂറിക്ക് മുൻപിൽ ഹാജരായി

തിരഞ്ഞെടുപ്പ് അട്ടിമറി ശ്രമം: ട്രംപിന് തിരിച്ചടി; പ്രധാന സാക്ഷി മൈക്ക് പെന്‍സ് ഗ്രാൻഡ് ജൂറിക്ക് മുൻപിൽ ഹാജരായി

മൈക്ക് പെന്‍സിനെ വെളിപ്പെടുത്തലിന് അനുവദിക്കരുതെന്ന ഡോണാള്‍ഡ് ട്രംപിന്റെ അപ്പീല്‍ ഫെഡറല്‍ കോടതി കഴിഞ്ഞ ദിവസം റദ്ദാക്കിയിരുന്നു
Updated on
1 min read

2020ലെ അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ശ്രമങ്ങളിൽ മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പങ്ക് അന്വേഷിക്കുന്ന ഗ്രാൻഡ് ജൂറിക്ക് മുന്നിൽ പ്രധാന സാക്ഷി മൈക്ക് പെൻസ് ഹാജരായി. ഏഴ് മണിക്കൂറിലധികമാണ് പെൻസ് വാഷിംഗ്ടണിലെ യു എസ് ഡിസ്ട്രിക്റ്റ് കോടതിയിൽ ഉണ്ടായിരുന്നതെന്ന് എൻബിസി ന്യൂസ് റിപ്പോർട്ട് ചെയ്തു. മൈക്ക് പെന്‍സിനെ വെളിപ്പെടുത്തലിന് അനുവദിക്കരുതെന്ന ഡോണാള്‍ഡ് ട്രംപിന്റെ അപ്പീല്‍ ഫെഡറല്‍ കോടതി കഴിഞ്ഞ ദിവസം റദ്ദാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഇ. ബാരറ്റ് പ്രെറ്റിമാൻ ഫെഡറൽ കോടതിയിൽ പെൻസ് ഹാജരായത്.

പെൻസ് ഹാജരാകുന്നതിന് മുന്നോടിയായി കോടതിയിലും പരിസരത്തും ശക്തമായ സുരക്ഷയാണ് ഒരുക്കിയിരുന്നത്. 2024 ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ പെൻസ് മത്സരിക്കാനുള്ള സാധ്യത നിലനിൽക്കെയാണ് ഗ്രാൻഡ് ജൂറിക്ക് മുൻപാകെ ഹാജരായത്. ഇതോടെ സുപ്രധാന രാഷ്ട്രീയ പ്രത്യാഘാതങ്ങളായിരിക്കും ട്രംപ് നേരിടേണ്ടി വരിക.

തിരഞ്ഞെടുപ്പ് അട്ടിമറി ശ്രമം: ട്രംപിന് തിരിച്ചടി; പ്രധാന സാക്ഷി മൈക്ക് പെന്‍സ് ഗ്രാൻഡ് ജൂറിക്ക് മുൻപിൽ ഹാജരായി
മൈക്ക് പെന്‍സിന് ഗ്രാന്‍ഡ് ജൂറിക്ക് മുന്നില്‍ ഹാജരാകാം; ട്രംപിന്റെ ഹര്‍ജി തള്ളി ഫെഡറല്‍ കോടതി

2021ജനുവരി 6ന് നടന്ന യുഎസ് ക്യാപിറ്റോൾ കലാപത്തിന് മുൻപുള്ള ആഴ്‌ചകളിലെ സംഭാഷണങ്ങളുടെയും സംഭവങ്ങളുടെയും നിർണായക വിവരണങ്ങളാണ് പെൻസ് ഹാജരാകുന്നതോടെ ലഭിക്കുക. വൈറ്റ് ഹൗസില്‍ നടന്ന യോഗത്തില്‍ റിപ്പബ്ലിക്കന്‍ നിയമനിര്‍മാതാക്കളുമായുള്ള ബൈഡന്റെ വിയോജിപ്പുകള്‍ പെന്‍സിന്റെ സാന്നിധ്യത്തിലാണ് ചര്‍ച്ച ചെയ്തത്. ക്യാപ്പിറ്റോള്‍ ആക്രമണത്തിന്റെ തലേ ദിവസവും ട്രംപുമായി ചര്‍ച്ച നടത്തിയ ചുരുക്കം ചിലരില്‍ പെന്‍സും ഉൾപ്പെടുന്നു.

തിരഞ്ഞെടുപ്പ് അട്ടിമറി ശ്രമം: ട്രംപിന് തിരിച്ചടി; പ്രധാന സാക്ഷി മൈക്ക് പെന്‍സ് ഗ്രാൻഡ് ജൂറിക്ക് മുൻപിൽ ഹാജരായി
ട്രംപിനെ വിട്ടൊഴിയാതെ കേസുകള്‍; ലൈംഗികപീഡന പരാതിയിൽ വിചാരണ തുടങ്ങി

തിരഞ്ഞെടുപ്പില്‍ തോറ്റ് വൈറ്റ് ഹൗസ് വിടേണ്ടിവരുമെന്ന് ഉറപ്പായതോടെയാണ് ഡോണള്‍ഡ് ട്രംപ് പരോക്ഷമായി കലാപത്തിന് ആഹ്വാനം നല്‍കിയത് എന്നായിരുന്നു ആരോപണം. ട്രംപ് തെറ്റാണ് ചെയ്തതെന്നും ട്രംപിന്റെ അശ്രദ്ധമായ നിര്‍ദേശങ്ങള്‍ തന്റെ കുടുംബത്തെയും ക്യാപിറ്റോളിലെ എല്ലാവരെയും അപകടത്തിലാക്കിയെന്നും ആരോപിച്ച് മൈക്ക് പെൻസ് രംഗത്തെത്തിയിരുന്നു. ചരിത്രം ട്രംപിനെ പ്രതിക്കൂട്ടിലാക്കുമെന്ന വിവാദ പ്രസ്താവനയും പെൻസ് നടത്തിയിരുന്നു.

ഒന്നിന് പുറകെ ഒന്നായി നിരവധി കേസുകളാണ് ട്രംപിനെതിരെ ഉയർന്നുവരുന്നത്. ആഴ്ചകൾക്ക് മുൻപാണ് അവിഹിത ബന്ധം മറച്ചുവയ്ക്കാൻ പോൺതാരം സ്റ്റോമി ഡാനിയൽസിന് പണം നൽകിയതിന്റെ പേരിൽ ട്രംപിനെതിരെ ക്രിമിനൽ കുറ്റം ചുമത്തിയത്. ചരിത്രത്തിൽ ആദ്യമായാണ് അമേരിക്കൻ പ്രസിഡന്റ് പദവിയിൽ ഇരിന്നിട്ടുള്ള ഒരാൾക്കെതിരെ ഇത്തരമൊരു വകുപ്പ് ചുമത്തപ്പെടുന്നത്. 34 വകുപ്പുകളാണ് ഇദ്ദേഹത്തിനെതിരെ ചുമത്തിയിരിക്കുന്നത്.

ട്രംപ് തന്നെ ബലാത്സംഗം ചെയ്തുവെന്നും പിന്നാലെ അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയെന്നും ചൂണ്ടിക്കാട്ടി പ്രശസ്ത അമേരിക്കൻ കോളമിസ്റ്റ് ഇ ജീൻ കാരലും രംഗത്തെത്തിയിരുന്നു. 2020-ലെ ജോർജിയയിലെ തിരഞ്ഞെടുപ്പ് പരാജയം മറികടക്കാനുള്ള ശ്രമങ്ങൾ, അതീവ രഹസ്യരേഖകൾ കൈകാര്യം ചെയ്‌തതിലുള്ള വീഴ്ച എന്നിങ്ങനെയുള്ള നിരവധി കേസുകളിലും ട്രംപ് അന്വേഷണം നേരിടുന്നുണ്ട്.

logo
The Fourth
www.thefourthnews.in