ആമസോണ്‍ കാടുകളില്‍ 40 ദിവസത്തെ അതിജീവനം; ചരിത്രം രചിച്ച കുട്ടികള്‍ പുതുജീവിതത്തിലേക്ക്
ആമസോണ്‍ കാടുകളില്‍ അകപ്പെട്ട് 40 ദിവസത്തിന് ശേഷം പുറംലോകത്തെത്തി അതിജീവനത്തിന്റെ പര്യായമായി മാറിയ കുട്ടികള്‍ പുതുജീവിതത്തിലേക്ക്. കൊളംബിയയില്‍ വിമാനപകടത്തെ തുടർന്ന് കാട്ടിലകപ്പെട്ടുപോയ നാല് കുട്ടികളും ചികിത്സയ്ക്ക് ശേഷം ആശുപത്രി വിട്ടു.
34 ദിവസത്തിന് ശേഷമാണ് കുട്ടികള്‍ ആശുപത്രിവിട്ടത്. എല്ലാവരും ആരോഗ്യം വീണ്ടെടുത്തെന്ന് രാജ്യത്തെ ശിശുക്ഷേമ വകുപ്പ് മേധാവി ആസ്ട്രിഡ് കാസെറസ് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
കുട്ടികളുടെ തൂക്കവും ആരോഗ്യവുമെല്ലാം കൃത്യമായ നിലയിലാണെന്നും ആസ്ട്രിഡ് കാസെറസ് വ്യക്തമാക്കി. കാട്ടില്‍ നിന്ന് കണ്ടെത്തുന്ന സമയത്ത് മെലിഞ്ഞ് ക്ഷീണിതരായിരുന്നു ഇവർ. ഇപ്പോഴും ശിശുക്ഷേമ വകുപ്പിന്റെ സംരക്ഷണത്തിന് കീഴിലാണ് കുട്ടികള്‍.
മെയ് ഒന്നിനാണ് വിമാനം തകര്‍ന്ന് നാല് കുട്ടികളെ കാണാതായത്. 13 വയസുള്ള ലെസ്ലി ജാക്കബോംബയെര്‍ മക്കറ്റൈ, ഒന്‍പത് വയസുള്ള സോളിനി ജാക്കബോംബയെര്‍ മക്കറ്റൈ, നാല് വയസുള്ള ടിയന്‍ നോറിയല്‍ റോണോഖ് മക്കറ്റൈ, 11 മാസം പ്രായമുള്ള നെരിമാന്‍ റോണോഖ് മക്കറ്റൈ എന്നിവരെ രക്ഷിക്കാൻ സർക്കാരും ജനങ്ങളും കൈകോർത്തു. ഒടുവിലാണ് 40-ാംദിവസം കുട്ടികളെ രക്ഷപ്പെടുത്തിയത്.
മെയ് ഒന്നിനാണ് കുട്ടികളും അമ്മ മഗ്ദലീന മക്കറ്റൈയും സഞ്ചരിച്ചിരുന്ന സെസ്ന - 206 തകര്‍ന്നുവീണത്
കൊളംബിയന്‍ സൈന്യത്തിന്റെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവര്‍ത്തനം. ഹുയിറ്റൊട്ടോ ഗോത്രക്കാരായ കുട്ടികള്‍ക്ക് കാട് പരിചിതമായതിനാല്‍ അതിജീവിക്കുമെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെട്ടിരുന്നു. കുട്ടികള്‍ വനത്തില്‍ അലയുന്നതായി ഗിരിവര്‍ഗക്കാരാണ് രക്ഷാപ്രവര്‍ത്തകരെ അറിയിച്ചത്.
മെയ് ഒന്നിനാണ് കുട്ടികളും അമ്മ മഗ്ദലീന മക്കറ്റൈയും സഞ്ചരിച്ചിരുന്ന സെസ്ന - 206 തകര്‍ന്നുവീണത്. മഗ്ദലീനയും രണ്ട് പൈലറ്റുമാരും അപകടത്തില്‍ മരിച്ചു. എഞ്ചിന്‍തകരാറിനെ തുടര്‍ന്നായിരുന്നു അപകടം.