പെൻഷൻ നയത്തിൽ പ്രക്ഷോഭം ശക്തം; ബ്രിട്ടീഷ് രാജാവിന്റെ ഫ്രാൻസ് സന്ദർശനം മാറ്റി

പെൻഷൻ നയത്തിൽ പ്രക്ഷോഭം ശക്തം; ബ്രിട്ടീഷ് രാജാവിന്റെ ഫ്രാൻസ് സന്ദർശനം മാറ്റി

പ്രതിഷേധം രൂക്ഷമായ സാഹചര്യത്തിലാണ് സന്ദർശനം മാറ്റിയതെന്ന് ബക്കിങ്ഹാം കൊട്ടാരം അറിയിച്ചു
Updated on
1 min read

പുതിയ പെൻഷൻ നയത്തിനെതിരെ ഫ്രാൻസിൽ പ്രതിഷേധം ശക്തമായ സാഹചര്യത്തിൽ ബ്രിട്ടീഷ് രാജാവ് ചാൾസ് മൂന്നാമന്റെ സന്ദർശനം മാറ്റിവച്ചു. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന്റെ അഭ്യർഥനയെത്തുടർന്നാണ് സന്ദർശനം മാറ്റിയത്. ചാൾസ് മൂന്നാമന്റെയും കമീല രാജ്ഞിയുടെയും പാരീസിലേക്കും ബോർഡോയിലേക്കുമുള്ള മൂന്ന് ദിവസത്തെ സന്ദർശനം ഞായറാഴ്ച ആരംഭിക്കാനിരിക്കുകയായിരുന്നു. എന്നാല്‍, ഇരു നഗരങ്ങളിലും പ്രതിഷേധം രൂക്ഷമായ സാഹചര്യത്തിലാണ് പുതിയ പ്രഖ്യാപനമെന്ന് ബക്കിങ്ഹാം കൊട്ടാരം അറിയിച്ചു. സംഘർഷ സാഹചര്യം ഒഴിവായശേഷം പുതിയ തീയതി പ്രഖ്യാപിക്കുമെന്നും ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു.

ചാൾസ് മൂന്നാമൻ രാജാവും കമീല രാജ്ഞിയും
ചാൾസ് മൂന്നാമൻ രാജാവും കമീല രാജ്ഞിയും

ഫ്രാന്‍സിന്റെ സുരക്ഷയില്‍ രാജാവിനും ബക്കിങ്ഹാം കൊട്ടാരത്തിനും സംശയമുണ്ടെന്നും ഇത് ഭരണകൂടത്തിന്റെ കഴിവില്ലായ്മയാണെന്നും ചൂണ്ടിക്കാട്ടി പ്രതിപക്ഷ പാർട്ടികള്‍ രംഗത്തെത്തി

രാജാവിനോടും രാജ്ഞിയോടും ബ്രിട്ടീഷ് ജനതയോടും സൗഹൃദവും ബഹുമാനവുമുള്ളതിനാൽ, നിലവിലെ സാഹചര്യം വിശദീകരിക്കാനും യാത്ര മാറ്റിവയ്ക്കണമെന്ന് അഭ്യർഥിക്കാനും താന്‍ മുന്‍കൈയെടുക്കുകയായിരുന്നുവെന്ന് ഇമ്മാനുവൽ മാക്രോണ്‍ പറഞ്ഞു. എന്നിരുന്നാലും മക്രോണിനെ സംബന്ധിച്ച് ഇതൊരു തിരിച്ചടിയാണ്. സംഭവത്തില്‍ പ്രതികരിച്ച് പ്രതിപക്ഷ പാർട്ടികള്‍ രംഗത്തെത്തി. ഫ്രാന്‍സിന്റെ സുരക്ഷയില്‍ രാജാവിനും ബക്കിങ്ഹാം കൊട്ടാരത്തിനും സംശയമുണ്ടെന്നും ഇത് ഭരണകൂടത്തിന്റെ കഴിവില്ലായ്മയാണ് സൂചിപ്പിക്കുന്നതെന്നും അവർ അഭിപ്രായപ്പെട്ടു.

പെൻഷൻ നയത്തിൽ പ്രക്ഷോഭം ശക്തം; ബ്രിട്ടീഷ് രാജാവിന്റെ ഫ്രാൻസ് സന്ദർശനം മാറ്റി
ഫ്രാന്‍സിൽ പെൻഷൻ പരിഷ്കരണത്തിനെതിരെ പ്രക്ഷോഭം ശക്തം; 457 പേർ അറസ്റ്റിൽ

പെൻഷൻ പ്രായം ഉയർത്താനുള്ള ബിൽ പാർലമെന്റിൽ വോട്ടെടുപ്പിന് വയ്ക്കാതെ പാസാക്കിയതിനെതിരെയാണ് ജനങ്ങള്‍ തെരുവിലിറങ്ങിയത്. പുതിയ പെന്‍ഷന്‍ നയത്തിനെതിരെ നടക്കുന്ന പ്രതിഷേധങ്ങളില്‍ 457 പേരെ അറസ്റ്റ് ചെയ്തതായും 441 സുരക്ഷാ ഉദ്യോഗസ്ഥർക്ക് പരുക്കേറ്റതായും ആഭ്യന്തര മന്ത്രി ജെറാൾഡ് ഡാർമാനിൻ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. പ്രതിഷേധക്കാർ വിമാനത്താവളങ്ങളിലേക്കുള്ള പ്രവേശനം തടയുകയും റെയിൽവേ ട്രാക്കുകൾ ഉപരോധിക്കുകയും ചെയ്തു. പാരീസിൽ 903 ഇടങ്ങളിൽ പൊതുമുതലിന് തീവച്ചതായും അദ്ദേഹം അറിയിച്ചിരുന്നു. ബോർഡോയിലെ ടൗൺഹാളിലേക്കുള്ള പ്രവേശന കവാടവും പ്രതിഷേധക്കാർ അഗ്നിക്കിരയാക്കി. എന്നാൽ ചാൾസ് മൂന്നാമന് സുരക്ഷ ഒരുക്കുമെന്ന് ജെറാൾഡ് ഉറപ്പുനല്‍കിയിരുന്നു. പിന്നീട് പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് തീരുമാനം മാറ്റിയത്.

logo
The Fourth
www.thefourthnews.in