'നീരജ് ചോപ്ര സ്വർണ്ണം നേടിയാൽ എല്ലാവർക്കും സൗജന്യ വിസ': വൈറലായി ഇന്ത്യൻ വംശജനായ യുഎസ് സ്റ്റാർട്ടപ്പ് സിഇഒയുടെ പോസ്റ്റ്

'നീരജ് ചോപ്ര സ്വർണ്ണം നേടിയാൽ എല്ലാവർക്കും സൗജന്യ വിസ': വൈറലായി ഇന്ത്യൻ വംശജനായ യുഎസ് സ്റ്റാർട്ടപ്പ് സിഇഒയുടെ പോസ്റ്റ്

സാൻഫ്രാൻസിസ്കോ ആസ്ഥാനമായുള്ള ഓൺലൈൻ വിസ ആപ്ലിക്കേഷൻ പ്ലാറ്റ്‌ഫോമാണ് അറ്റ്‌ലിസ്
Updated on
1 min read

പാരീസ് ഒളിമ്പിക്സിൽ ഇന്ത്യയുടെ ജാവലിൻ ത്രോ താരം നീരജ് ചോപ്ര സ്വർണ്ണം നേടിയാൽ എല്ലാവർക്കും സൗജന്യ വിസ നൽകുമെന്ന് അറ്റ്‌ലിസിൻ്റെ സ്ഥാപകനും സിഇഒയുമായ മോഹക് നഹ്ത. സാൻഫ്രാൻസിസ്കോ ആസ്ഥാനമായുള്ള ഓൺലൈൻ വിസ ആപ്ലിക്കേഷൻ പ്ലാറ്റ്‌ഫോമാണ് അറ്റ്‌ലിസ്. ഇന്ത്യൻ വംശജനായ മോഹക് നഹ്ത ലിങ്ക്ഡനിൽ പങ്കുവെച്ച പോസ്റ്റ് ഇതിനോടകം തന്നെ വൈറലായിട്ടുണ്ട്. ശേഷം സൗജന്യ വിസ സംബന്ധിച്ച പ്രക്രിയയുടെ വിശദാംശങ്ങളും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്.

'നീരജ് ചോപ്ര സ്വർണ്ണം നേടിയാൽ എല്ലാവർക്കും സൗജന്യ വിസ': വൈറലായി ഇന്ത്യൻ വംശജനായ യുഎസ് സ്റ്റാർട്ടപ്പ് സിഇഒയുടെ പോസ്റ്റ്
'ഞാൻ എന്റെ കറുത്ത ജോലിയെ സ്നേഹിക്കുന്നു': ഒളിമ്പിക്സിൽ ഇരട്ട സ്വർണ നേട്ടത്തിന് പിന്നാലെ ട്രംപിനെ പരിഹസിച്ച് സിമോൺ ബൈൽസ്

നീരജ് ചോപ്ര സ്വർണമെഡൽ നേടിയാൽ എല്ലാ ഉപയോക്താക്കൾക്കും ഒരു ദിവസം മുഴുവൻ സൗജന്യ വിസ നൽകുമെന്നാണ് നഹ്തയുടെ വാഗ്ദാനം. ഇതിന് യാതൊരു വിധത്തിലുള്ള പണവും ഈടാക്കില്ല. ഉപയോക്താക്കൾക്ക് യാത്ര ചെയ്യാൻ ആഗ്രഹിക്കുന്ന ഏത് രാജ്യവും തിരഞ്ഞെടുക്കാം എന്നും പോസ്റ്റിൽ പറയുന്നു.

"നീരജ് ചോപ്ര ഒളിമ്പിക്‌സിൽ സ്വർണം നേടിയാൽ എല്ലാവർക്കും ഞാൻ വ്യക്തിപരമായി സൗജന്യ വിസ അയച്ചുകൊടുക്കും" എന്നതായിരുന്നു നഹ്ത ആദ്യം പങ്കുവെച്ച പോസ്റ്റ്. നിരവധി അന്വേഷണങ്ങൾ വന്നതോടെ വിശദീകരണവുമായി നഹ്ത അടുത്ത പോസ്റ്റ് പങ്കുവെച്ചു.

'നീരജ് ചോപ്ര സ്വർണ്ണം നേടിയാൽ എല്ലാവർക്കും സൗജന്യ വിസ': വൈറലായി ഇന്ത്യൻ വംശജനായ യുഎസ് സ്റ്റാർട്ടപ്പ് സിഇഒയുടെ പോസ്റ്റ്
Paris Olympics 2024| ആണോ പെണ്ണോ? ലിംഗവിവാദം ഒഴിയാതെ ഇടിക്കൂട്; ഖെലീഫിയ്ക്ക് പിന്നാലെ തായ്‌വാന്റെ ലിൻ യു ടിങ്ങും

“ജൂലൈ 30ന് നീരജ് ചോപ്ര സ്വർണം നേടിയാൽ എല്ലാവർക്കും സൗജന്യ വിസ നൽകുമെന്ന് ഞാൻ വാഗ്ദാനം ചെയ്തു. നിങ്ങളിൽ പലരും വിശദാംശങ്ങൾ ചോദിച്ചതിനാൽ, ഇത് എങ്ങനെയാണ് പ്രവർത്തിക്കുകയെന്ന് പറയാം: നീരജ് ചോപ്ര ഓഗസ്റ്റ് 8-ന് മെഡലുകൾക്കായി മത്സരിക്കും. നീരജ് സ്വർണ്ണം നേടുകയാണെങ്കിൽ, എല്ലാ ഉപയോക്താക്കൾക്കും ഒരു ദിവസം മുഴുവൻ ഒരു സൗജന്യ വിസ ഞങ്ങൾ നൽകും. ഞങ്ങൾ നിങ്ങളിൽ നിന്ന് എന്തെങ്കിലും ഈടാക്കുമോ? നിങ്ങളുടെ വിസയ്ക്ക് നിങ്ങൾക്ക് ഒരു രൂപ പോലും ചിലവാകില്ല - അത് പൂർണ്ണമായും ഞങ്ങൾ എടുക്കും. ഏതൊക്കെ രാജ്യങ്ങളാണ് ഈ ഓഫറിന് കീഴിൽ വരുന്നത്? എല്ലാ രാജ്യങ്ങളും - അടുത്തതായി എവിടേക്കാണ് യാത്ര ചെയ്യേണ്ടത് എന്ന് നിങ്ങൾ തിരഞ്ഞെടുക്കുക,” നഹ്ത പറഞ്ഞു.

“ഈ ഓഫർ ലഭിക്കാൻ നിങ്ങൾ എന്താണ് ചെയ്യേണ്ടത്? ചുവടെയുള്ള അഭിപ്രായങ്ങളിൽ നിങ്ങളുടെ ഇമെയിൽ ഇടുക, ഞങ്ങൾ നിങ്ങൾക്കായി സൗജന്യ വിസ ക്രെഡിറ്റോട് കൂടിയ ഒരു അക്കൗണ്ട് സൃഷ്ടിക്കും," നഹ്ത കൂട്ടിച്ചേർത്തു.2024-ലെ പാരീസ് ഒളിമ്പിക്‌സിൽ, ആഗസ്ത് 6-ന് യോഗ്യതാ റൗണ്ടിൽ നീരജ് ചോപ്രയും കിഷോർ ജെനയും ആണ് കളത്തിലറങ്ങുക. യോഗ്യതാ റൗണ്ടിൽ നീരജ് ചോപ്ര വിജയിച്ചാൽ ആഗസ്ത് 8 ന് ആയിരിക്കും മെഡലിനായുള്ള മത്സരം.

logo
The Fourth
www.thefourthnews.in