റഫായില്‍ വീണ്ടും ആക്രമണം ആരംഭിച്ച് ഇസ്രയേല്‍; ഗാസ ഭാഗത്തെ ഈജിപ്തുമായുള്ള അതിര്‍ത്തിയുടെ നിയന്ത്രണം ഏറ്റെടുത്ത് സൈന്യം

റഫായില്‍ വീണ്ടും ആക്രമണം ആരംഭിച്ച് ഇസ്രയേല്‍; ഗാസ ഭാഗത്തെ ഈജിപ്തുമായുള്ള അതിര്‍ത്തിയുടെ നിയന്ത്രണം ഏറ്റെടുത്ത് സൈന്യം

കഴിഞ്ഞ ആറുമാസത്തിലേറെയായി സംഘർഷഭൂമിയായ ഗാസയിലെ പല മേഖലകളിൽനിന്ന് എത്തിയവർ അഭയാർഥികളായി കഴിയുന്ന മേഖലയാണ് റഫാ
Updated on
2 min read

ഗാസയില്‍ വെടിനിർത്താനുള്ള കരാർ സംബന്ധിച്ച ചര്‍ച്ചകള്‍ തുടരവേ റഫായില്‍ വീണ്ടും അക്രമണം അഴിച്ചുവിട്ട് ഇസ്രയേല്‍. റഫായിൽനിന്ന് ഉടൻ ഒഴിഞ്ഞുപോകാൻ ഇസ്രയേൽ ഇന്നലെ ഉത്തരവിട്ടതിനു പിന്നലെയായിരുന്നു ആക്രമണം.

ഇന്നലെ അര്‍ധരാത്രി റഫായില്‍ നടന്ന ആക്രമണങ്ങളില്‍ കുറഞ്ഞത് 12 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്. ഗാസ ഭാഗത്തെ ഈജിപ്തുമായുള്ള റഫ ക്രോസിങ് കടന്ന് ഇസ്രയേലി ടാങ്കറുകള്‍ എത്തിയതായി വാര്‍ത്ത ഏജന്‍സിയായ അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

റഫായുടെ കിഴക്കന്‍ ഭാഗത്ത് ഇസ്രയേല്‍ സൈന്യം എല്ലാത്തരം ആയുധങ്ങളും വിന്യസിച്ച് ഔദ്യോഗികമായി റഫാ അതിര്‍ത്തി ഏറ്റെടുത്തിരിക്കുകയാണ്.

റഫാ സിറ്റിക്ക് പടിഞ്ഞാറ് അല്‍ ദര്‍ബി കുടുംബത്തിന്റെ വീടിനു നേരേ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ മൂന്നു പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്. ഇസ്രയേല്‍ ടാങ്കുകളുടെ സാന്നിധ്യം കാരണം ഗാസയുടെ പ്രധാന സഹായ ലൈഫ്‌ലൈനായ ക്രോസിങ് പലസ്തീന്‍ ഭാഗത്ത് അടച്ചിടാന്‍ നിര്‍ബന്ധിതരായതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ടില്‍ പറയുന്നു.

യെമന്‍ നഗരമായ ഏദനില്‍ നിന്ന് 150 കിലോമീറ്റര്‍ തെക്ക് സഞ്ചരിച്ച ഒരു വ്യാപര കപ്പലിനു സമീപം രണ്ട് സ്‌ഫോടനങ്ങള്‍ നടന്നതായി യുകെ മാരിടൈം ട്രേഡ് ഓപ്പറേഷന്‍സ് ഏജന്‍സി അറിയിച്ചു.

റഫായില്‍ വീണ്ടും ആക്രമണം ആരംഭിച്ച് ഇസ്രയേല്‍; ഗാസ ഭാഗത്തെ ഈജിപ്തുമായുള്ള അതിര്‍ത്തിയുടെ നിയന്ത്രണം ഏറ്റെടുത്ത് സൈന്യം
പന്നു വധശ്രമക്കേസ്: നിഖില്‍ ഗുപ്തയെ അമേരിക്കയ്ക്ക് കൈമാറാനുള്ള നീക്കം തടഞ്ഞ് ചെക്ക് പരമോന്നത കോടതി

രാജ്യത്തിന്‌റെ വടക്ക് ഭാഗത്തുള്ള ഹൈഫ ബേയ്ക്ക് മുകളിലൂടെയുള്ള വ്യോമാതിര്‍ത്തിയില്‍ ഇസ്രയേല്‍ സൈന്യം ഇന്ന് സൈനികഭ്യാസം നടത്തുമെന്ന് സമൂഹമാധ്യമത്തില്‍ പങ്കുവച്ച പോസ്റ്റില്‍ സൈന്യം അറിയിച്ചു. അഭ്യാസത്തിനിടെ ഹെലികോപ്റ്ററുകളുടെ ചലനവും സ്‌ഫോടനത്തിന്‌റെ ശബ്ദവും അനുഭവപ്പെടുമെന്നും സൈന്യം അറിയിച്ചിട്ടുണ്ട്.

തെക്കന്‍ ലെബനനിലെ ഹിസ്ബുള്ള പോരാളികള്‍ക്ക് നേരേ ഇസ്രയേല്‍ സൈന്യം ദിവസേന ആക്രമണം നടത്തുന്ന രാജ്യത്തിന്‌റെ വടക്ക് ഭാഗത്തുള്ള ഒരു പ്രധാന തുറമുഖ നഗരമാണ് ഹൈഫ.

റഫായിൽ എട്ട് കുട്ടികളടക്കം 22 പേരുടെ മരണത്തിനിടയാക്കിയ ശക്തമായ ഇസ്രയേൽ ബോംബാക്രമണം കഴിഞ്ഞ ദിവസമുണ്ടായിരുന്നു. ഞായറാഴ്ച രാവിലെ കരേം അബു സലേം ക്രോസിങ്ങിന് നേരെ നടന്ന ഹമാസ് റോക്കറ്റ് ആക്രമണത്തിൽ മൂന്ന് ഇസ്രയേൽ സൈനികരും കൊല്ലപ്പെട്ടിരുന്നു.

അതിര്‍ത്തി പിടിച്ചെടുത്തതോടെ ഈജിപ്തിലേക്കുള്ള റഫാ അതിര്‍ത്തി കടന്ന് ഗാസയിലേക്കുള്ള സഹായപ്രവാഹം നിര്‍ത്തിയതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതോടെ നിര്‍ണായക സാധനങ്ങളുടെ കയറ്റുമതി നിലച്ചിട്ടുണ്ട്. അടുത്തിടെ വരെ ഇസ്രയേല്‍ ആക്രമണങ്ങളില്‍നിന്ന് അവസാന അഭയ കേന്ദ്രമായിരുന്ന റഫായില്‍ ഇസ്രയേല്‍ ഒരു കര ആക്രമണം നടത്തിയാല്‍ ഉണ്ടാകാവുന്ന മാനുഷിക ദുരന്തത്തെക്കുറിച്ച് യുഎന്‍ ഉദ്യോഗസ്ഥര്‍ ആവര്‍ത്തിച്ച് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ഗാസയില്‍ വെടിനിർത്താനുള്ള കരാർ ഹമാസ് അംഗീകരിച്ചെങ്കിലും ആക്രമണം തുടരുകയാണ് ഇസ്രയേല്‍. വ്യവസ്ഥകള്‍ തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിക്കുന്നതല്ലെന്ന നിലപാടിലാണ് ബെഞ്ചമിന്‍ നെതന്യാഹു സർക്കാർ. കരാറില്‍ ചർച്ച തുടരാനുള്ള ശ്രമങ്ങള്‍ നടക്കാനിരിക്കെയാണ് റഫായില്‍ സൈനിക നീക്കവുമായി ഇസ്രയേല്‍ മുന്നോട്ട് പോകുന്നത്.

കഴിഞ്ഞ ആറുമാസത്തിലേറെയായി സംഘർഷഭൂമിയായ ഗാസയിലെ പല മേഖലകളിൽനിന്ന് എത്തിയവർ അഭയാർഥികളായി കഴിയുന്ന മേഖലയാണ് റഫാ. 14 ലക്ഷത്തോളം അഭയാർഥികളാണ് റഫായിലുള്ളത്. ഖത്തറി-ഈജിപ്ഷ്യന്‍ മധ്യസ്ഥർ മുന്നോട്ടുവെച്ച വെടിനിർത്തല്‍ കരാർ അംഗീകരിക്കുന്നതായി പ്രസ്താവനയിലൂടെയാണ് ഹമാസ് തലവന്‍ ഇസ്മയില്‍ ഹാനിയെ സ്ഥിരീകരിച്ചത്.

റഫായില്‍ വീണ്ടും ആക്രമണം ആരംഭിച്ച് ഇസ്രയേല്‍; ഗാസ ഭാഗത്തെ ഈജിപ്തുമായുള്ള അതിര്‍ത്തിയുടെ നിയന്ത്രണം ഏറ്റെടുത്ത് സൈന്യം
സുനിത വില്യംസിന്റെ മൂന്നാമത് ബഹിരാകാശ യാത്ര മാറ്റിവച്ചു; പേടകത്തിന് സാങ്കേതിക തകരാറുകളെന്ന് റിപ്പോര്‍ട്ട്

ഇസ്രയേലിന്റെ നിലപാട് പ്രതികൂലമായതോടെ ഇരുവിഭാഗങ്ങളുമായിട്ടുള്ള നേരിട്ടുള്ള ചർച്ചയ്ക്ക് പ്രതിനിധി സംഘം കെയ്റോയിലേക്ക് തിരിക്കുമെന്ന് ഖത്തറിന്റെ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. റഫായിലെ സൈനിക ഓപ്പറേഷന്‍ തുടരുന്നതിന് വാർ ക്യാബിനറ്റ് അംഗീകാരം നല്‍കിയതായി നെതന്യാഹുവിന്റെ ഓഫീസ് അറിയിച്ചു. റഫാ ആക്രമിക്കുന്നതിലൂടെ വെടിനിർത്തല്‍ കരാറിലെത്താനുള്ള സാധ്യതകള്‍ ഇസ്രയേല്‍ കൂടുതല്‍ അപകടത്തിലാക്കുകയാണെന്ന് ജോർദാന്റെ വിദേശകാര്യ മന്ത്രി അയ്‌മാന്‍ സഫാദി സമൂഹ മാധ്യമമായ എക്സില്‍ കുറിച്ചു.

റഫായില്‍ വീണ്ടും ആക്രമണം ആരംഭിച്ച് ഇസ്രയേല്‍; ഗാസ ഭാഗത്തെ ഈജിപ്തുമായുള്ള അതിര്‍ത്തിയുടെ നിയന്ത്രണം ഏറ്റെടുത്ത് സൈന്യം
'ഉടൻ ഒഴിയണം;' റഫാ ആക്രമിക്കാന്‍ തയാറെടുത്ത് ഇസ്രയേൽ

ഹമാസ് അംഗീകരിച്ച കരാർ ഒരു ഈജീപ്ഷ്യന്‍ പതിപ്പാണെന്നും തങ്ങള്‍ക്ക് അനുകൂലമല്ലാത്ത നിരവധി ഘടകങ്ങള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും ഇസ്രയേല്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞു. വരും മണിക്കൂറുകളില്‍ ഹമാസിന്റെ നിലപാട് സഖ്യകക്ഷികളുമായി ചർച്ച ചെയ്യുമെന്നും ഒരു സമവായത്തിലെത്താന്‍ സാധിക്കുമെന്നും യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വക്താവ് മാത്യു മില്ലർ പറഞ്ഞു.

കഴിഞ്ഞ ഏഴ് മാസമായി തുടരുന്ന ഏറ്റുമുട്ടലില്‍ ഇതിനോടകം തന്നെ 34,600 പലസ്തീനികളാണ് കൊല്ലപ്പെട്ടത്. ഇതില്‍ കൂടുതലും സ്ത്രീകളും കുട്ടികളുമാണെന്നാണ് ഗാസ ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നത്.

കിഴക്കൻ റഫയിലെ സമീപപ്രദേശങ്ങളിലെ താമസക്കാരോട് അൽ-മവാസി, ഖാൻ യൂനിസ് മേഖലകളിലെ വിപുലീകരിച്ച മേഖലയിലേക്ക് മാറാനാണ് ഇസ്രയേൽ സൈന്യം ചൊവ്വാഴ്ച ആവശ്യപ്പെട്ടത്. പലസ്തീൻ സായുധ സംഘമായ ഹമാസിന്റെ ശക്തികേന്ദ്രമാണ് റഫായെന്നാണ് ഇസ്രയേലിന്റെ ന്യായീകരണം. എന്നാൽ റഫായിൽ ആക്രമണം നടത്തുന്നതിനെതിരെ അമേരിക്ക ഉൾപ്പെടെയുള്ള രാജ്യങ്ങൾ രംഗത്തുവന്നിരുന്നു.

logo
The Fourth
www.thefourthnews.in