ഗാസയിൽ താത്കാലിക വെടിനിർത്തൽ ഇന്ന് രാവിലെ ആരംഭിക്കും; ബന്ദികളുടെ മോചനം വൈകിട്ട് നാലിന്

ഗാസയിൽ താത്കാലിക വെടിനിർത്തൽ ഇന്ന് രാവിലെ ആരംഭിക്കും; ബന്ദികളുടെ മോചനം വൈകിട്ട് നാലിന്

ഗാസ മുനമ്പിന്റെ വടക്കും തെക്കും ഭാഗങ്ങളിൽ താൽക്കാലിക ഉടമ്പടി ബാധകമാകും. മോചിപ്പിക്കപ്പെടുന്നവരെല്ലാം സ്ത്രീകളും കുട്ടികളുമാണ്
Updated on
1 min read

ഗാസ മുനമ്പിലെ താൽക്കാലിക വെടിനിർത്തൽ ഇന്ന് പ്രാദേശിക സമയം രാവിലെ ഏഴോടെ ( ഇന്ത്യൻ സമയം രാവിലെ പത്തര) ആരംഭിക്കുമെന്ന് ഖത്തർ. പതിമൂന്ന് ബന്ദികൾ ഉൾപ്പെടുന്ന ആദ്യ സംഘത്തിന്റെ മോചനം വൈകിട്ട് നാലോടെയുണ്ടാകും. എന്നാൽ കരാർ നടപ്പാക്കാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെയും ഗാസയിൽ കനത്ത വ്യോമാക്രമണങ്ങൾ നടന്നു. മുനമ്പിന്റെ വടക്കു ഭാഗത്തും മധ്യഭാഗത്തുമാണ് രൂക്ഷമായ ആക്രമണമുണ്ടായത്. പലസ്തീനികൾക്ക് അഭയം നൽകുന്ന യുഎൻആർഡബ്ല്യുഎ സ്കൂളിലും ആക്രമണമുണ്ടായി. പോരാട്ടം നിർത്തുന്നതിന് മുന്നോടിയായി ഇന്തോനേഷ്യൻ ആശുപത്രിയിൽ തീവ്രമായ ബോംബാക്രമണമുണ്ടായതായി ഗാസയിലെ പലസ്തീൻ ആരോഗ്യമന്ത്രാലയ വക്താവ് അഷ്റഫ് അൽ ഖുദ്ര പറഞ്ഞു.

ഗാസയിൽ താത്കാലിക വെടിനിർത്തൽ ഇന്ന് രാവിലെ ആരംഭിക്കും; ബന്ദികളുടെ മോചനം വൈകിട്ട് നാലിന്
അല്‍ ഷിഫ ആശുപത്രി ഡയറക്ടറെയും ഡോക്ടര്‍മാരെയും അറസ്റ്റ് ചെയ്ത് ഇസ്രയേല്‍

ഗാസ മുനമ്പിന്റെ വടക്കും തെക്കും ഭാഗങ്ങളിൽ താൽക്കാലിക ഉടമ്പടി ബാധകമാകും. മോചിപ്പിക്കപ്പെടുന്നവരെല്ലാം സ്ത്രീകളും കുട്ടികളുമാണ്. ഗാസ മുനമ്പിലെ ഭയാനകമായ മാനുഷിക സാഹചര്യങ്ങളെക്കുറിച്ച് സഹായ ഏജൻസികൾ തുടർച്ചയായ മുന്നറിയിപ്പുകൾ നൽകുന്നതിനാൽ വിവിധ തരത്തിലുള്ള സഹായങ്ങളും കരാറിന്റെ ഭാഗമായി ഗാസയിലെത്തിക്കും.

ഗാസയിൽ താത്കാലിക വെടിനിർത്തൽ ഇന്ന് രാവിലെ ആരംഭിക്കും; ബന്ദികളുടെ മോചനം വൈകിട്ട് നാലിന്
തടവുകാരെ വെള്ളിയാഴ്ചയ്ക്ക് മുന്‍പ് മോചിപ്പിക്കില്ലെന്ന് ഇസ്രയേല്‍; കരാർ അംഗീകരിച്ചതിന് പിന്നാലെയും ആക്രമണം ശക്തം

കരാർ പ്രകാരം വെടിനിർത്തൽ ആരംഭിച്ചാൽ ഗാസയിലേക്ക് പ്രവേശിക്കാൻ ഏകദേശം 1,300 ടൺ ഭക്ഷ്യ വസ്തുക്കളുമായി നൂറിലധികം ട്രക്കുകൾ തയാറാണെന്ന് വേൾഡ് ഫുഡ് പ്രോഗ്രാം അറിയിച്ചിട്ടുണ്ട്. താൽക്കാലിക വെടിനിർത്തൽ ഒരു പ്രധാന ചുവടുവയ്പാണെങ്കിലും സമ്പൂർണ വെടിനിർത്തലിന് മാത്രമേ ഗാസയിലെ മാനുഷികാവശ്യങ്ങൾ ശരിയായി നിറവേറ്റാൻ സാധ്യമാക്കൂയെന്ന് വേൾഡ് ഫുഡ് പ്രോഗ്രാമിന്റെ മിഡിൽ ഈസ്റ്റ് വക്താവ് അബീർ എറ്റെഫ പറഞ്ഞു.

130,000 ലിറ്റർ ഡീസലും നാല് ട്രക്കുകളിൽ ഗ്യാസും നാല് ദിവസത്തെ വെടിനിർത്തലിൽ ഗാസയിലേക്ക് ദിവസവും എത്തിക്കുമെന്ന് ഈജിപ്ത് വ്യക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ ആഴ്ച ഈജിപ്ത് 75,000 ലിറ്റർ ഇന്ധനം ഗാസയിലേക്ക് നൽകിയിരുന്നു.

ഗാസയിൽ താത്കാലിക വെടിനിർത്തൽ ഇന്ന് രാവിലെ ആരംഭിക്കും; ബന്ദികളുടെ മോചനം വൈകിട്ട് നാലിന്
ചൈനയിൽ മുസ്‌ലിം പള്ളികൾക്കെതിരെ നടപടി; പൂട്ടുകയോ രൂപമാറ്റം വരുത്തുകയോ ചെയ്യുന്നുവെന്ന് മനുഷ്യാവകാശ സംഘടന

ഖത്തർ മധ്യസ്ഥതയിൽ നടന്ന കരാർ പ്രകാരം നേരത്തെതന്നെ താൽക്കാലിക വെടിനിർത്തൽ ആരംഭിക്കാനിരുന്നതാണെന്ന് ഇസ്രയേലി സർക്കാർ വൃത്തങ്ങൾ ബിബിസിയോട് പറഞ്ഞു. എന്നാൽ ഹമാസ് അധിക ആവശ്യങ്ങളുന്നയിച്ചതാണ് ദിവസങ്ങൾ നീണ്ടുപോകാൻ കാരണമായതെന്നും സർക്കാർ വൃത്തങ്ങൾ പറയുന്നു.

കരാറിന്റെ ആദ്യ ഘട്ടത്തിൽ ഗാസയിൽനിന്ന് 50 തടവുകാരെയും ഇസ്രയേൽ 150 പലസ്തീൻ തടവുകാരെയും മോചിപ്പിക്കാനാണ് ധാരണ. ഗാസയിൽ നടന്ന ഇസ്രയേൽ ആക്രമണങ്ങളിൽ ഇതുവരെ 14,000-ത്തിലധികം പേർ കൊല്ലപ്പെട്ടതായി പലസ്തീൻ ആരോഗ്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്.

ഗാസയിൽ താത്കാലിക വെടിനിർത്തൽ ഇന്ന് രാവിലെ ആരംഭിക്കും; ബന്ദികളുടെ മോചനം വൈകിട്ട് നാലിന്
ഗാസയിൽ താൽക്കാലിക വെടിനിർത്തൽ; ഖത്തറിന്റെ മധ്യസ്ഥതയിൽ തയാറാക്കിയ കരാറിന് ഇസ്രയേലിന്റെ അനുമതി

വെള്ളിയാഴ്ച മോചിപ്പിക്കാൻ തിരഞ്ഞെടുത്ത 13 ബന്ദികളുടെ ബന്ധുക്കളെ വിവരമിയിച്ചിട്ടുണ്ടെന്നും ആക്രമണങ്ങൾക്ക് വിരാമമിട്ട് ഇസ്രയേൽ സൈന്യം വെടിനിർത്തൽ രേഖയിൽ ഉറച്ചുനിൽക്കുമെന്നും ഐഡിഎഫ് വക്താവ് ഡാനിയൽ ഹഗാരി പറഞ്ഞു.

logo
The Fourth
www.thefourthnews.in